‘പഞ്ചാബിലെ വൈദ്യുതി വിഷയത്തില്‍ ഇരട്ടത്താപ്പ്’; ആംആദ്മിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍
പഞ്ചാബില്‍ വൈദ്യുത പ്രതിസന്ധിയുണ്ടെന്ന് രാഷ്ട്രീയ ആരോപണം ഉന്നയിക്കുകയും താപവൈദ്യുതി നിലയങ്ങള്‍ക്കെതിരെ നിലപാട് എടുക്കുകയും ചെയ്യുന്ന ആം ആദ്മി പാര്‍ട്ടിക്കെതിരെ കടുത്ത വിമര്‍ശനം. എഎപി നടപടിക്ക് എതിരെ കോണ്‍ഗ്രസ് അകാലിദള്‍, ബിജെപി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും എഎപിക്കെതിരെ രംഗത്ത് എത്തി. ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണത്തിന് കാരണമായ ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ പത്തു താപവൈദ്യുതിനിലയങ്ങള്‍ പൂട്ടണമെന്ന് കാട്ടിയായിരുന്നു എഎപി കോടതിയെ സമീപിച്ചത്. എന്നാല്‍ പഞ്ചാബില്‍ സൗജന്യ വൈദ്യുതി അടക്കം വാഗ്ദാനം ചെയ്തായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് […]
11 July 2021 2:11 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പഞ്ചാബില്‍ വൈദ്യുത പ്രതിസന്ധിയുണ്ടെന്ന് രാഷ്ട്രീയ ആരോപണം ഉന്നയിക്കുകയും താപവൈദ്യുതി നിലയങ്ങള്‍ക്കെതിരെ നിലപാട് എടുക്കുകയും ചെയ്യുന്ന ആം ആദ്മി പാര്‍ട്ടിക്കെതിരെ കടുത്ത വിമര്‍ശനം. എഎപി നടപടിക്ക് എതിരെ കോണ്‍ഗ്രസ് അകാലിദള്‍, ബിജെപി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും എഎപിക്കെതിരെ രംഗത്ത് എത്തി.
ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണത്തിന് കാരണമായ ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ പത്തു താപവൈദ്യുതിനിലയങ്ങള്‍ പൂട്ടണമെന്ന് കാട്ടിയായിരുന്നു എഎപി കോടതിയെ സമീപിച്ചത്. എന്നാല്‍ പഞ്ചാബില്‍ സൗജന്യ വൈദ്യുതി അടക്കം വാഗ്ദാനം ചെയ്തായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് എഎപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഈ നടപടികള്‍ ഇരട്ടത്താപ്പാണെന്നാണ് ഇപ്പോള്‍ ഉയരുന്ന വിമര്‍ശം.
പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു കടുത്ത ഭാഷയിലാണ് എഎപി നടപടിയെ വിമര്‍ശിച്ചത്. ‘പഞ്ചാബിന്റെ തകര്‍ച്ചയ്ക്ക് കാരണമായ ശക്തികളെ ഇപ്പോള്‍ തിരിച്ചറിഞ്ഞു’ എന്നായിരുന്നു സിദ്ദുവിന്റെ പ്രതികരണം. വെന്തുപൊള്ളുന്ന ചൂടിലും നെല്‍കൃഷിയ്ക്ക് വിതയെടുക്കുന്ന സമയത്തും പഞ്ചാബിലെ ജനങ്ങളെ നിസ്സഹായരാക്കിക്കൊണ്ട് താപവൈദ്യുതി നിലയം പൂട്ടാനുള്ള നീക്കം നടത്തിയെന്നും കോണ്‍ഗ്രസ് നേതാവ് സിദ്ദു കുറ്റപ്പെടുത്തി.
ഡല്‍ഹിയെ രക്ഷിക്കാനെന്ന പേരില്‍ പഞ്ചാബിനെ നശിപ്പിക്കാനാണ് അരവിന്ദ് കെജ്രിവാളിന്റെ നീക്കമെന്നാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചൗവ്വ ഇത് സംബന്ധിച്ച് പ്രതികരിച്ചത്. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നതിന് നടത്തിയ ഗുഢാലോചനയുടെ ഭാഗമാണ് ഹര്‍ജിയെന്ന് ശിരോമണി അകാലിദള്‍ നേതാവ് ദില്‍ജിത് സിങ് ചീമ ആരോപിച്ചു. അതേസമയം, താപ വൈദ്യുത നിലയങ്ങള്‍ക്ക് എതിരായ ഹര്‍ജി വെള്ളിയാഴ്ച്ച ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തു.