Top

കോണ്‍ഗ്രസ്, ബിജെപി പഞ്ചായത്തംഗങ്ങള്‍ സിപിഐഎമ്മിലേക്ക്; യുവമോര്‍ച്ചാ ജില്ലാ വൈസ് പ്രസിഡണ്ടും

കോണ്‍ഗ്രസും ബിജെപിയും വിട്ട് സിപിഐഎമ്മില്‍ എത്തിയവര്‍ക്ക് സ്വീകരണം. കോണ്‍ഗ്രസ് മുന്‍ പഞ്ചായത്തംഗം കെപി സുഖദാസ്, ബിജെപി മുന്‍ നാട്ടിക പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സന്തോഷ് പനക്കല്‍ എന്നിവരാണ് സിപി ഐഎമ്മിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. സുരേന്ദ്രനെതിരായ കോഴ കേസ് ക്രൈംബ്രാഞ്ചിന്; സംശയം പ്രകടിപ്പിച്ച് എംഎസ്എഫ് സംസ്ഥാന നേതാവ്; ശശീന്ദ്രന്റെ മൊഴിയെടുത്തേക്കും ഇതിന് പുറമേ യുവമോര്‍ച്ചാ ജില്ലാ വൈസ് പ്രസിഡണ്ട് സുധീഷ് കുളത്തുങ്കര സിപിഐഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. ചിറയിന്‍കീഴ് മണ്ഡലം പ്രസിഡന്റ്, ബിജെപി മുദാക്കല്‍ മണ്ഡലം കമ്മിറ്റിയംഗം, […]

21 Jun 2021 1:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസ്, ബിജെപി പഞ്ചായത്തംഗങ്ങള്‍ സിപിഐഎമ്മിലേക്ക്; യുവമോര്‍ച്ചാ ജില്ലാ വൈസ് പ്രസിഡണ്ടും
X

കോണ്‍ഗ്രസും ബിജെപിയും വിട്ട് സിപിഐഎമ്മില്‍ എത്തിയവര്‍ക്ക് സ്വീകരണം. കോണ്‍ഗ്രസ് മുന്‍ പഞ്ചായത്തംഗം കെപി സുഖദാസ്, ബിജെപി മുന്‍ നാട്ടിക പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സന്തോഷ് പനക്കല്‍ എന്നിവരാണ് സിപി ഐഎമ്മിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

സുരേന്ദ്രനെതിരായ കോഴ കേസ് ക്രൈംബ്രാഞ്ചിന്; സംശയം പ്രകടിപ്പിച്ച് എംഎസ്എഫ് സംസ്ഥാന നേതാവ്; ശശീന്ദ്രന്റെ മൊഴിയെടുത്തേക്കും

ഇതിന് പുറമേ യുവമോര്‍ച്ചാ ജില്ലാ വൈസ് പ്രസിഡണ്ട് സുധീഷ് കുളത്തുങ്കര സിപിഐഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. ചിറയിന്‍കീഴ് മണ്ഡലം പ്രസിഡന്റ്, ബിജെപി മുദാക്കല്‍ മണ്ഡലം കമ്മിറ്റിയംഗം, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ്, ബാലഗോകുലം ഉപജില്ലാ രക്ഷാധികാരി, മുദാക്കല്‍ സരസ്വതി വിദ്യാനികേതന്‍ സ്ഥാപക സെക്രട്ടറി, എബിവിപി, ഹിന്ദു ഐക്യവേദി മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ് സുധീഷ് കുളത്തുങ്കര. സാമ്പത്തിക, വര്‍ഗീയ താല്‍പ്പര്യങ്ങള്‍ മാത്രം ലക്ഷ്യമിട്ടുള്ള ബിജെപി നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മനംമടുത്താണ് താന്‍ ബന്ധം ഉപേക്ഷിക്കുന്നതെന്ന് സുധീഷ് പറഞ്ഞു.

കടയ്ക്കാവൂര്‍ പോക്‌സോകേസ്: അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് പൊലീസ്; മകന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കണ്ടെത്തല്‍

സിപിഐഎം ആറ്റിങ്ങല്‍ ഏരിയ ഓഫീസ് ഹാളില്‍ നടന്ന ചടങ്ങില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആര്‍ രാമു സുധീഷിനെ പതാക നല്‍കി സ്വീകരിച്ചു. മുദാക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് എ ചന്ദ്രബാബു അധ്യക്ഷനായി.

Next Story