Top

രാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബിജെപി സഖ്യം; ജയിപ്പിച്ചത് ബിജെപിയുടെ ജില്ലാ പ്രമുഖിനെ

ജയ്പൂര്‍: രാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ എതിരാളികളായ ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പിന്തുണച്ചെന്ന് റിപ്പോര്‍ട്ട്. ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്കെതിരെയാണ് കോണ്‍ഗ്രസ് ബിജെപിയുമായി കൈകോര്‍ത്തത്. ബിജെപി സ്ഥാനാര്‍ത്ഥി സൂര്യ അഹാരിയാണ് കോണ്‍ഗ്രസിന്റെ പിന്തുണയോടെ ജയിച്ചത്. ഡങ്കര്‍പൂര്‍ ജില്ലാ പരിഷത്തിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് ഈ അപൂര്‍വ സംഗമം നടന്നത്. 27 സീറ്റുകളില്‍ ബിടിപിയുടെ 13 സ്വതന്ത്രര്‍ വിജയിച്ചു. ബിജെപിയും കോണ്‍ഗ്രസും യഥാക്രമം എട്ടും ആറും സീറ്റുകള്‍ നേടി. ബിടിപിയുടെ പിന്തുണയുള്ള 13 സ്വതന്ത്രര്‍ അവരുടെ സ്ഥാനാര്‍ത്ഥി പാര്‍വതി ഡോഡയ്ക്ക് വോട്ടു […]

11 Dec 2020 5:50 AM GMT

രാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബിജെപി സഖ്യം; ജയിപ്പിച്ചത് ബിജെപിയുടെ ജില്ലാ പ്രമുഖിനെ
X

ജയ്പൂര്‍: രാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ എതിരാളികളായ ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പിന്തുണച്ചെന്ന് റിപ്പോര്‍ട്ട്. ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്കെതിരെയാണ് കോണ്‍ഗ്രസ് ബിജെപിയുമായി കൈകോര്‍ത്തത്. ബിജെപി സ്ഥാനാര്‍ത്ഥി സൂര്യ അഹാരിയാണ് കോണ്‍ഗ്രസിന്റെ പിന്തുണയോടെ ജയിച്ചത്.

ഡങ്കര്‍പൂര്‍ ജില്ലാ പരിഷത്തിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് ഈ അപൂര്‍വ സംഗമം നടന്നത്. 27 സീറ്റുകളില്‍ ബിടിപിയുടെ 13 സ്വതന്ത്രര്‍ വിജയിച്ചു. ബിജെപിയും കോണ്‍ഗ്രസും യഥാക്രമം എട്ടും ആറും സീറ്റുകള്‍ നേടി. ബിടിപിയുടെ പിന്തുണയുള്ള 13 സ്വതന്ത്രര്‍ അവരുടെ സ്ഥാനാര്‍ത്ഥി പാര്‍വതി ഡോഡയ്ക്ക് വോട്ടു ചെയ്തപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ച് വോട്ട് നല്‍കിയത് സൂര്യ അഹാരിക്കാണ്. ഇതോടെ 14 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ബിജെപിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സൂര്യ അഹാരി വിജയിക്കുകയും ചെയ്തു.

ഡങ്കര്‍പൂരിലെ ഗാളിയോകോട്ട് പഞ്ചായത്ത് സമിതിയിലെ മുന്‍ പ്രധാന്‍ ആണ് സൂര്യ അഹാരി.

സ്വന്തമായി എംപി ഇല്ലാത്തതിനാല്‍ ബിടിപിക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കഴിയുമായിരുന്നില്ല. ഇതോടെയാണ് പാര്‍ട്ടി സ്വതന്ത്രരെ ഇറക്കിയത്. 13 സീറ്റുകളില്‍ ബിടിപിയുടെ സ്വതന്ത്രര്‍ വിജയം കണ്ടു. കോണ്‍ഗ്രസ് പിന്തുണയോടെ ബിജെപിയുടെ സൂര്യ അഹാരി 14ഉം ബിടിപിയുടെ പാര്‍വതി 13ഉം വോട്ടുകളാണ് നേടിയത്.

കോണ്‍ഗ്രസ് പിന്തുണയോടെ ബിടിപി ഭരണം പിടിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന പ്രതീക്ഷ. എന്നാല്‍, ഇതിന് കടകവിരുദ്ധമായി ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുയായിരുന്നു.

സഖ്യ വിവരം പുറത്തായതോടെ പ്രാദേശിക നേതൃത്വത്തെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി. നേതൃത്വം അറിയാതെ നടന്ന നീക്കമാണ് ഇതെന്നാണ് പാര്‍ട്ടി പറയുന്നത്.

രാഷ്ട്രീയ പ്രതിസന്ധികളില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പിന്തുണച്ച് കോണ്‍ഗ്രസിനൊപ്പമായിരുന്നു ബിടിപി നിലയുറപ്പിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മറുകണ്ടം ചാടിയത് ബിടിപിയെ അസ്വസ്ഥരാക്കുന്നുണ്ട്. കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.

Next Story