Top

കമല്‍നാഥിനെ മാറ്റും; മഹാരാഷ്ട്രയിലും അഴിച്ച് പണി; നാല് സംസ്ഥാനങ്ങളില്‍ പുനഃസംഘടനക്കൊരുങ്ങി കോണ്‍ഗ്രസ്

നാല് സംസ്ഥാനങ്ങളില്‍ പുനഃസംഘടനക്കൊരുങ്ങി കോണ്‍ഗ്രസ്. തെലങ്കാന, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് പുനഃസംഘടനക്കൊരുങ്ങുന്നത്.ഹൈദരാബാദ് തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉത്തംകുമാര്‍ റെഡി രാജി വെച്ചത്. ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 2 സീറ്റില്‍ മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. സമാന സാഹചര്യമായിരുന്നു ഗുജറാത്തിലും. സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയത്തിനെ തുടര്‍ന്നായിരുന്നു അധ്യക്ഷന്റെ രാജി. മധ്യപ്രദേശില്‍ മുന്‍മുഖ്യമന്ത്രിയായിരുന്ന കമല്‍നാഥ് തന്നെയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍. നിയമസഭാ കക്ഷി നേതാവും […]

20 Dec 2020 1:27 AM GMT

കമല്‍നാഥിനെ മാറ്റും; മഹാരാഷ്ട്രയിലും അഴിച്ച് പണി; നാല് സംസ്ഥാനങ്ങളില്‍ പുനഃസംഘടനക്കൊരുങ്ങി കോണ്‍ഗ്രസ്
X

നാല് സംസ്ഥാനങ്ങളില്‍ പുനഃസംഘടനക്കൊരുങ്ങി കോണ്‍ഗ്രസ്. തെലങ്കാന, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് പുനഃസംഘടനക്കൊരുങ്ങുന്നത്.
ഹൈദരാബാദ് തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉത്തംകുമാര്‍ റെഡി രാജി വെച്ചത്. ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 2 സീറ്റില്‍ മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. സമാന സാഹചര്യമായിരുന്നു ഗുജറാത്തിലും. സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയത്തിനെ തുടര്‍ന്നായിരുന്നു അധ്യക്ഷന്റെ രാജി.

മധ്യപ്രദേശില്‍ മുന്‍മുഖ്യമന്ത്രിയായിരുന്ന കമല്‍നാഥ് തന്നെയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍. നിയമസഭാ കക്ഷി നേതാവും കമല്‍നാഥ് തന്നെയാണ്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി പുനഃസംഘടനക്ക് തീരുമാനിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു മുംബൈ കോണ്‍ഗ്രസ് കമ്മിറ്റി പുനഃസംഘടിപ്പിച്ചത്. നിലവില്‍ ബാലാസാഹേബ് തോറോത്താണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍.മഹാരാഷ്ട്ര നിയമസഭാ കക്ഷി നേതാവും തോറോത്ത് തന്നെയാണ്.

പത്ത് ദിവസത്തെ മാരത്തണ്‍ ചര്‍ച്ചക്കാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് തുടക്കമിട്ടത്. യോഗത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളം ഉള്‍പ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ എഐസിസി സെക്രട്ടറിമാരെ നിയമിച്ചിട്ടുണ്ട്. ഇവര്‍ നിലവിലെ ജനറല്‍ സെക്രട്ടറിമാരെ സഹായിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച തിരിച്ചുവരവ് നടത്തുകയെന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യം.

പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയാണ് യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്. യോഗത്തില്‍ പാര്‍ട്ടിയുടെ പുതിയ അധ്യക്ഷന്‍ ആരായിരിക്കും എന്നതിലും തീരുമാനമുണ്ടായേക്കും.
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധി ചര്‍ച്ചയില്‍ പങ്കെടുത്തേക്കും.

Next Story

Popular Stories