Top

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; നേതാക്കളുടെ പരസ്യപ്രസ്താവനകള്‍ വിലക്കി കോണ്‍ഗ്രസ്

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ യുഡിഎഫില്‍ അഭിപ്രായ ഭിന്നത ഉയര്‍ന്നതോടെ പരസ്യപ്രസ്താവനകള്‍ വിലക്കി കോണ്‍ഗ്രസ്. നിലപാട് അന്തിമമാക്കുന്നത് വരെ വിഷയത്തിന്മേലുള്ള ചാനല്‍ചര്‍ച്ചകളില്‍ പങ്കെടുക്കരുത് എന്ന് വക്താക്കള്‍ക്കും നേതാക്കള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ‘തല്‍ക്കാലം നിയമ നടപടിയില്ല’; ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിവാദം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ മുസ്ലീം ലീഗ് വിഷയത്തില്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രണ്ടിടങ്ങളിലായി രണ്ട് നിലപാടായിരുന്നു പറഞ്ഞത്. സര്‍ക്കാര്‍ തിരുമാനത്തിന്റെ പേരില്‍ ഒരു സമുദായത്തിനും നഷ്ടം ഉണ്ടായിട്ട് ഇല്ലെന്ന് പറഞ്ഞ് വിഡി സതീശന്‍ മണിക്കൂര്‍ക്ക് ഉള്ളില്‍ […]

18 July 2021 12:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; നേതാക്കളുടെ പരസ്യപ്രസ്താവനകള്‍ വിലക്കി കോണ്‍ഗ്രസ്
X

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ യുഡിഎഫില്‍ അഭിപ്രായ ഭിന്നത ഉയര്‍ന്നതോടെ പരസ്യപ്രസ്താവനകള്‍ വിലക്കി കോണ്‍ഗ്രസ്. നിലപാട് അന്തിമമാക്കുന്നത് വരെ വിഷയത്തിന്മേലുള്ള ചാനല്‍ചര്‍ച്ചകളില്‍ പങ്കെടുക്കരുത് എന്ന് വക്താക്കള്‍ക്കും നേതാക്കള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

‘തല്‍ക്കാലം നിയമ നടപടിയില്ല’; ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിവാദം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ മുസ്ലീം ലീഗ്

വിഷയത്തില്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രണ്ടിടങ്ങളിലായി രണ്ട് നിലപാടായിരുന്നു പറഞ്ഞത്. സര്‍ക്കാര്‍ തിരുമാനത്തിന്റെ പേരില്‍ ഒരു സമുദായത്തിനും നഷ്ടം ഉണ്ടായിട്ട് ഇല്ലെന്ന് പറഞ്ഞ് വിഡി സതീശന്‍ മണിക്കൂര്‍ക്ക് ഉള്ളില്‍ നിലപാട് മാറ്റി. മുസ്ലിം ലീഗ് നേതാക്കള്‍ പ്രതിഷേധമായി രംഗത്ത് എത്തിയതോടെയാണ് സതീഷന്‍ നിലപാട് മാറ്റിയത്. വിഷയത്തില്‍ ലീഗ് കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സതീശന്‍ മലക്കം മറിഞ്ഞത്. ന്യൂനപക്ഷ സ്‌ക്കോളര്‍ഷിപ്പില്‍ നഷ്ടമൊണ്ടായെന്ന് തിരുത്തുകയായിരുന്നു. യുഡിഎഫ് പറഞ്ഞ കാര്യങ്ങള്‍ ഭാഗികമായി മാത്രമാണ് സര്‍ക്കാര്‍ അംഗീകരിച്ചത് എന്ന പറഞ്ഞ സതീശന്‍ തന്റെ അഭിപ്രായം മനസ്സിലാകാതെയാണ് ലീഗിന്റെ പ്രതികരണം എന്നും കൂട്ടി ചേര്‍ക്കുകയായിരുന്നു.

എന്നാല്‍ വിഷയം വ്യാപകമായി ചര്‍ച്ച ചെയ്യുമ്പോഴും തല്‍ക്കാലം നിയമനടപടിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന നിലപാടിലാണ് ലീഗ് നേതൃത്വം എന്നാണ് റിപ്പോര്‍ട്ട്.
സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ മുസ്ലീം സമുദായത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് ന്യൂന പക്ഷ വിഷയമായി മാറിയിട്ടുണ്ട്. ദേശീയ ന്യൂനപക്ഷ കമീഷന്‍ ആക്ട് പ്രകാരമാണ് ന്യൂനപക്ഷത്തെ നിര്‍വചിച്ച് ഡിവിഷന്‍ ബെഞ്ച് 80:20 അനുപാതം റദ്ദാക്കിയത്. കൂടാതെ ന്യൂനപക്ഷ വകുപ്പിന് കീഴിലാണ് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുന്നതും. ഇത്തരം ആനുകൂല്യങ്ങള്‍ ഒരു വിഭാഗത്തിന് മാത്രം നല്‍കുന്നത് ശരിയല്ലെന്ന നിലപാടിയിരുന്നു ഹൈക്കോടതി സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ ഹൈക്കോടതി ഉത്തരവിന് എതിരെ നിയമനടപടികള്‍ സ്വീകരിച്ചാല്‍ മേല്‍കോടതികള്‍ ഉള്‍പ്പെടെ സമാനമായ നിലപാട് സ്വീകരിച്ചേക്കുമെന്ന വിലയിരുത്തലാണ് മുസ്ലീം ലീഗിനുള്ളത് എന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് വിഷയം രാഷ്ട്രീയമായ ഉപയോഗിക്കാന്‍ നീങ്ങുന്നത്.

Next Story