വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണച്ചു; പാങ്ങോട് പഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ്
തിരുവനന്തപുരം വെഞ്ഞാറമൂട് പാങ്ങോട് പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന്. വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിനിധികളുടെ പിന്തുണയോടെയാണ് യുഡിഎഫ് പഞ്ചായത്ത് അദ്ധ്യക്ഷസ്ഥാനം നേടിയത്. 19 അംഗ ഭരണ സമിതിയില്‍ എല്‍ഡിഎഫിന് എട്ട് മെമ്പര്‍മാരും, കോണ്‍ഗ്രസിന് ഏഴ്, എസ്ഡിപിഐയ്ക്ക് രണ്ട്, വെല്‍ഫെയര്‍ പാര്‍ട്ടിക്ക് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പ്രതിനിധീകരിച്ച ദിലീപ് കുമാറിന് എട്ട് വോട്ടുകള്‍ ലഭിച്ചു. കോണ്‍ഗ്രസിലെ എം എം ഷാഫിവെല്ഫെയര് പാര്‍ട്ടിയുടെ രണ്ട് വോട്ട് ഉള്‍പ്പെടെ ഒമ്പത് വോട്ടുകള്‍ നേടി. എസ്ഡിപിഐയുടെ രണ്ട് […]

തിരുവനന്തപുരം വെഞ്ഞാറമൂട് പാങ്ങോട് പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന്. വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിനിധികളുടെ പിന്തുണയോടെയാണ് യുഡിഎഫ് പഞ്ചായത്ത് അദ്ധ്യക്ഷസ്ഥാനം നേടിയത്. 19 അംഗ ഭരണ സമിതിയില്‍ എല്‍ഡിഎഫിന് എട്ട് മെമ്പര്‍മാരും, കോണ്‍ഗ്രസിന് ഏഴ്, എസ്ഡിപിഐയ്ക്ക് രണ്ട്, വെല്‍ഫെയര്‍ പാര്‍ട്ടിക്ക് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പ്രതിനിധീകരിച്ച ദിലീപ് കുമാറിന് എട്ട് വോട്ടുകള്‍ ലഭിച്ചു. കോണ്‍ഗ്രസിലെ എം എം ഷാഫിവെല്ഫെയര് പാര്‍ട്ടിയുടെ രണ്ട് വോട്ട് ഉള്‍പ്പെടെ ഒമ്പത് വോട്ടുകള്‍ നേടി. എസ്ഡിപിഐയുടെ രണ്ട് മെമ്പര്‍മാരും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
കഴിഞ്ഞ ഡിസംബറില്‍ നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ എസ്ഡിപിഐ സിപിഐഎം സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചത് വാര്‍ത്തയായിരുന്നു. മുന്നണിക്ക് അകത്ത് തന്നെ എതിര്‍പ്പും പുറത്ത് വിമര്‍ശനവും ഉയര്‍ന്നതോടെ സിപിഐഎം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ രാജിവെച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി കോണ്‍ഗ്രസിന് വോട്ട് ചെയ്തതും ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് എസ്ഡിപിഐക്ക് കോണ്‍ഗ്രസ് വോട്ട് ചെയ്തതും വാര്‍ത്തയായിരുന്നു.
പാങ്ങോട് പഞ്ചായത്തില്‍ പ്രസിഡന്റ് രാജിവെയ്ക്കുകയും വൈസ് പ്രസിഡന്റിന് സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാതേയുമിരുന്നതോടെ ഭരണപ്രതിസന്ധിയുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ പദ്ധതികള്‍ പൂര്‍ത്തിയാകാതെ ഫണ്ടുകള്‍ നഷ്ടപ്പെടാനുള്ള സാധ്യതയും നിലനിന്നിരുന്നു.