Top

എന്‍സിപിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു; പാലാ സീറ്റില്‍ ഇടഞ്ഞ് മാണി സി കാപ്പന്‍

എന്‍സിപി സംസ്ഥാന ഘടകത്തില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. പാലാ സീറ്റിനെ ചൊല്ലി ഇടഞ്ഞ് നില്‍ക്കുന്ന മാണി സി കാപ്പന്‍ എംഎല്‍എയെയും എന്‍സിപിയേയും ചേര്‍ത്ത് നിര്‍ത്താനൊരുങ്ങുകയാണ് യുഡിഎഫ് നേതൃത്വം. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ എല്‍ഡിഎഫിലെ ഭിന്നത മുതലെടുക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കള്‍ മാണി സി കാപ്പനുമായി പ്രാഥമിക ചര്‍ച്ച നടത്തിയിരുന്നു. അതേസമയം പാലായ്ക്ക് പകരം രാജ്യസഭാ സീറ്റ് നല്‍കി പ്രശ്ന പരിഹാരത്തിനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ് നേതൃത്വം. പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്തിയായി ജോസ് കെ മാണി […]

12 Oct 2020 9:44 PM GMT

എന്‍സിപിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു; പാലാ സീറ്റില്‍ ഇടഞ്ഞ് മാണി സി കാപ്പന്‍
X

എന്‍സിപി സംസ്ഥാന ഘടകത്തില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. പാലാ സീറ്റിനെ ചൊല്ലി ഇടഞ്ഞ് നില്‍ക്കുന്ന മാണി സി കാപ്പന്‍ എംഎല്‍എയെയും എന്‍സിപിയേയും ചേര്‍ത്ത് നിര്‍ത്താനൊരുങ്ങുകയാണ് യുഡിഎഫ് നേതൃത്വം. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ എല്‍ഡിഎഫിലെ ഭിന്നത മുതലെടുക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കള്‍ മാണി സി കാപ്പനുമായി പ്രാഥമിക ചര്‍ച്ച നടത്തിയിരുന്നു. അതേസമയം പാലായ്ക്ക് പകരം രാജ്യസഭാ സീറ്റ് നല്‍കി പ്രശ്ന പരിഹാരത്തിനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ് നേതൃത്വം. പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്തിയായി ജോസ് കെ മാണി മത്സരിച്ചാല്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ആലോചന.

Next Story