‘മോദി ഒരിക്കലും സിപിഐഎം മുക്ത ഭാരതമെന്ന് പറഞ്ഞിട്ടില്ല,’; ആര്‍എസ്എസ് കണക്കുകൂട്ടലെന്തെന്ന് രാഹുല്‍ ഗാന്ധി
എല്ലായ്പ്പോഴും കോണ്‍ഗ്രസ് മുക്ത ഭാരതത്തെക്കുറിച്ച് പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ടാണ് സിപിഐഎം മുക്ത ഭാരതത്തെക്കുറിച്ച് സംസാരിക്കാത്തതെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് ആണ് യഥാര്‍ത്ഥ വെല്ലുവിളിയെന്ന് ബിജെപി മനസ്സിലാക്കുന്നെന്നും ഇടതുപക്ഷവും വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രം തന്നെയാണെന്നും രാഹുല്‍ ഗാന്ധി കൊയിലാണ്ടിയില്‍ വെച്ച് പറഞ്ഞു. രാഹുലിന്റെ വാക്കുകള്‍, ‘എവിടെപ്പോയാലും പ്രധാനമന്ത്രി പറയുന്നു കോണ്‍ഗ്രസ് മുക്തഭാരതമെന്ന്. അദ്ദേഹം രാവിലെ എഴുന്നേല്ക്കുമ്പോള് പറയുന്നു കോണ്‍ഗ്രസ് മുക്ത ഭാരതം. രാത്രി ഉറങ്ങാന്‍ പോവുമ്പോഴും അദ്ദേഹത്തിന് പറയാനുള്ളത് ഇത് തന്നെയാണ്. എന്തുകൊണ്ടാണ് സിപിഐഎം മുക്ത […]

എല്ലായ്പ്പോഴും കോണ്‍ഗ്രസ് മുക്ത ഭാരതത്തെക്കുറിച്ച് പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ടാണ് സിപിഐഎം മുക്ത ഭാരതത്തെക്കുറിച്ച് സംസാരിക്കാത്തതെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് ആണ് യഥാര്‍ത്ഥ വെല്ലുവിളിയെന്ന് ബിജെപി മനസ്സിലാക്കുന്നെന്നും ഇടതുപക്ഷവും വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രം തന്നെയാണെന്നും രാഹുല്‍ ഗാന്ധി കൊയിലാണ്ടിയില്‍ വെച്ച് പറഞ്ഞു.
രാഹുലിന്റെ വാക്കുകള്‍,
‘എവിടെപ്പോയാലും പ്രധാനമന്ത്രി പറയുന്നു കോണ്‍ഗ്രസ് മുക്തഭാരതമെന്ന്. അദ്ദേഹം രാവിലെ എഴുന്നേല്ക്കുമ്പോള് പറയുന്നു കോണ്‍ഗ്രസ് മുക്ത ഭാരതം. രാത്രി ഉറങ്ങാന്‍ പോവുമ്പോഴും അദ്ദേഹത്തിന് പറയാനുള്ളത് ഇത് തന്നെയാണ്. എന്തുകൊണ്ടാണ് സിപിഐഎം മുക്ത ഭാരതമെന്ന് അദ്ദേഹം പറയാത്തത്? അദ്ദേഹം ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. എന്തുകൊണ്ടോ അദ്ദേഹത്തിന് ഇടതു മുന്നണിയുമായി ഒരു പ്രശ്നവുമില്ല. അദ്ദേഹത്തിന് കോണ്‍ഗ്രസുമായാണ് പ്രശ്നം. എന്താണ് സിപിഐഎമും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം.
കോണ്‍ഗ്രസ് ഒരു കൂട്ടായ ശക്തിയാണ്. എവിടെപ്പോയാലും നമ്മള് എല്ലാവരെയും ഒന്നിപ്പിക്കുന്നു. ആര്‍എസ്എസിന് ഒരു അജണ്ടയാണുള്ളത്. എല്ലാവരെയും ഒന്നിപ്പിക്കുന്ന ശക്തിയാണ് യഥാര്‍ത്ഥ വെല്ലുവിളി എന്ന് അവര്‍ മനസ്സിലാക്കുന്നു. ഇടതുമുന്നണിയും സമൂഹത്തെ വിഭജിക്കുന്നവര്‍ തന്നെയാണെന്ന് അവര്‍ മനസ്സിലാക്കുന്നു. ഇടതുപക്ഷവും വിദ്വേഷത്തിന്റെ ആശയമാണ്. കോണ്‍ഗ്രസ് ഒരിക്കലും വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നില്ല. ഒന്നിപ്പിക്കുക മാത്രം ചെയ്യുന്നു. കാരണം ഏത് തരത്തിലുള്ള വിഭജനവും ഈ രാജ്യത്തെ ദുര്‍ബലമാക്കുമെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു,’ രാഹുല്‍ ഗാന്ധി പറഞ്ഞു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പരിപാടികള്‍ക്ക് ശേഷം ഞായറാഴ്ച രാഹുല്‍ കെ മുരളീധരന് വേണ്ടി തിരുവനന്തപുരത്തെത്തും.