രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കോ?; എഐസിസി അംഗങ്ങളുടെ പട്ടിക പുതുക്കാനാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വം
ദില്ലി: മുഴുവന്‍ സമയ ദേശീയ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ്. അതിന് വേണ്ടി അടുത്തിടെ കോണ്‍ഗ്രസ് രൂപീകരിച്ച സെന്‍ട്രല്‍ ഇലക്ഷന് അതോറിറ്റി സംസ്ഥാന ഘടകങ്ങളോട് പുതുക്കിയ എഐസിസി അംഗങ്ങളുടെ പട്ടിക നല്കുവാന് ആവശ്യപ്പെട്ടു. എഐസിസി അംഗങ്ങളുടെ സമ്മേളനമാണ് ദേശീയ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുക. മരിച്ചവരുടെയും 2017ന് ശേഷം പാര്‍ട്ടി വിട്ടവരുടെയും പേരുകള്‍ ഒഴിവാക്കിയതിന് ശേഷമുള്ള പട്ടിക നല്‍കാനാണ് സെന്‍ട്രല്‍ ഇലക്ഷന് അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. ഒഴിവുകള്‍ പെട്ടെന്ന് തന്നെ നികത്താനും സംസ്ഥാന ഘടകങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2000ത്തിനടുത്ത് അംഗങ്ങളാണ് എഐസിസി […]

ദില്ലി: മുഴുവന്‍ സമയ ദേശീയ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ്. അതിന് വേണ്ടി അടുത്തിടെ കോണ്‍ഗ്രസ് രൂപീകരിച്ച സെന്‍ട്രല്‍ ഇലക്ഷന് അതോറിറ്റി സംസ്ഥാന ഘടകങ്ങളോട് പുതുക്കിയ എഐസിസി അംഗങ്ങളുടെ പട്ടിക നല്കുവാന് ആവശ്യപ്പെട്ടു. എഐസിസി അംഗങ്ങളുടെ സമ്മേളനമാണ് ദേശീയ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുക.
മരിച്ചവരുടെയും 2017ന് ശേഷം പാര്‍ട്ടി വിട്ടവരുടെയും പേരുകള്‍ ഒഴിവാക്കിയതിന് ശേഷമുള്ള പട്ടിക നല്‍കാനാണ് സെന്‍ട്രല്‍ ഇലക്ഷന് അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. ഒഴിവുകള്‍ പെട്ടെന്ന് തന്നെ നികത്താനും സംസ്ഥാന ഘടകങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2000ത്തിനടുത്ത് അംഗങ്ങളാണ് എഐസിസി പട്ടികയിലുള്ളത്.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും എന്നാല്‍ എഐസിസി അംഗങ്ങളുടെ യോഗത്തിന് ശേഷം മാത്രമേ അത് നടപ്പിലാക്കൂ എന്ന് രാഹുല്‍ ഗാന്ധി നിലപാടെടുത്തതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എഐസിസി അംഗങ്ങളുടെ പട്ടിക പുതുക്കിയതിന് ശേഷം സമ്മേളനം വിളിക്കാനും അദ്ധ്യക്ഷനെയും പ്രവര്‍ത്തക സമിതിയും തെരഞ്ഞെടുക്കാനാണ് തീരുമാനം. മുതിര്‍ന്ന നേതാക്കളില്‍ പലര്‍ക്കും സ്ഥാനങ്ങള്‍ നഷ്ടപ്പെടുകയും രാഹുല്‍ ഗാന്ധി ടീമിലെ പലര്‍ക്കും സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി തന്നെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നാണ് കരുതുന്നത്.