ബിജു പ്രഭാകറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശ്രമിച്ച് കോണ്‍ഗ്രസ്; കെഎസ്ആര്‍ടിസി എംഡിയുടെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ സ്ഥാനാര്‍ത്ഥികളാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥ സ്ഥാനങ്ങളിലിരുന്ന വ്യക്തിത്വങ്ങളെയും സമീപിച്ച് കോണ്‍ഗ്രസ് നേതൃത്വം. കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, വിരമിച്ച ഹൈക്കോടതി ജഡ്ജ് കെമാല്‍ പാഷ എന്നിവരെയാണ് കോണ്‍ഗ്രസ് ചര്‍ച്ചകളില്‍ ഇടം നേടിയത്. 55കാരനായ ബിജു പ്രഭാകര്‍ എംഡിയെന്ന നിലയില്‍ കെഎസ്ആര്‍ടിസി നവീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നില്‍ക്കവേയാണ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ ഇടം നേടിയത്. പരേതനായ കോണ്‍ഗ്രസ് നേതാവ് തച്ചടി പ്രഭാകരന്റെ മകനാണ് ബിജു […]

തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ സ്ഥാനാര്‍ത്ഥികളാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥ സ്ഥാനങ്ങളിലിരുന്ന വ്യക്തിത്വങ്ങളെയും സമീപിച്ച് കോണ്‍ഗ്രസ് നേതൃത്വം. കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, വിരമിച്ച ഹൈക്കോടതി ജഡ്ജ് കെമാല്‍ പാഷ എന്നിവരെയാണ് കോണ്‍ഗ്രസ് ചര്‍ച്ചകളില്‍ ഇടം നേടിയത്.
55കാരനായ ബിജു പ്രഭാകര്‍ എംഡിയെന്ന നിലയില്‍ കെഎസ്ആര്‍ടിസി നവീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നില്‍ക്കവേയാണ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ ഇടം നേടിയത്. പരേതനായ കോണ്‍ഗ്രസ് നേതാവ് തച്ചടി പ്രഭാകരന്റെ മകനാണ് ബിജു പ്രഭാകര്‍. ലോക്സഭ തെരഞ്ഞെടുപ്പ് സമയത്തും ബിജു പ്രഭാകറിന്റെ പേര് ചര്‍ച്ചകളിലുണ്ടായിരുന്നു.
എന്നാല്‍ മത്സര സാധ്യതയെ തള്ളിക്കളയുകയാണ് ബിജു പ്രഭാകര്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോടാണ് ബിജു പ്രഭാകറിന്റെ പ്രതികരണം.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് മുതിര്‍ന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ എന്നെ സമീപിച്ചിരുന്നു. പക്ഷെ താന്‍ സ്ഥാനാര്‍ത്ഥിയാവാനില്ലെന്ന് പറഞ്ഞ് തള്ളിക്കളയുകയായിരുന്നു. കായംകുളത്ത് നിന്നുള്ള പ്രാദേശിക നേതാക്കള്‍ അവിടെ മത്സരിക്കുന്നതിന് വേണ്ടി സമീപിച്ചിരുന്നു. ഇപ്പോള്‍ കെഎസ്ആര്‍ടിയുടെ നവീകരണം മാത്രമാണ് തന്റെ ലക്ഷ്യമെന്നാണ് ബിജു പ്രഭാകറിന്റെ പ്രതികരണം.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ചീഫ് സെക്രട്ടറിയായിരിരുന്നു ജിജി തോംസണ്‍. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാവണമെന്ന് ആവശ്യപ്പെട്ട് മണ്ഡലത്തിലെ നേതാക്കള്‍ ജിജി തോംസണെ സമീപിച്ചിരുന്നു. മണ്ഡലത്തിലാണ് ജിജി തോംസണ്‍ താമസിക്കുന്നതും.
എന്നാല്‍ മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്നാണ് ജിജി തോംസണിന്റെ പ്രതികരണം. വിവിധ ഭാഗങ്ങളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ട്, വട്ടിയൂര്‍ക്കാവില്‍ നിന്നോ മറ്റേതെങ്കിലും മണ്ഡലത്തില്‍ നിന്നോ മത്സരിക്കാന്‍ തനിക്ക് താല്പര്യമില്ല. യുവജനങ്ങളെ മത്സരിപ്പിക്കണമെന്നാണ് തനിക്ക് തോന്നുന്നതെന്നും ജിജി തോംസണ്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.