Top

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സ്ഥാനങ്ങള്‍ പ്രഖ്യാപിച്ചു; പാര്‍ട്ടി ഉപനേതാവ് കെ ബാബു

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവായി കെ ബാബു എംഎല്‍എയെ തെരഞ്ഞെടുത്തതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എ പി അനില്‍കുമാറാണ് സെക്രട്ടറി, അന്‍വര്‍ സാദത്തിനെ ചീഫ് വിപ്പായും ഐ സി ബാലകൃഷ്ണനെ ട്രഷററായും ടി സിദ്ദിഖ്, എം വിന്‍സന്റ് എന്നിവരെ വിപ്പുമാരായും നിയമിച്ചു. ഈ ലിസ്റ്റിന് കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകാരം നല്‍കി. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഉപനേതാവായി പി കെ കുഞ്ഞാലിക്കുട്ടി, സെക്രട്ടറിയായിപി സി വിഷ്ണുനാഥ്, ചീഫ് വിപ്പായി മോന്‍സ് ജോസഫ്, ട്രഷററായി […]

27 May 2021 5:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സ്ഥാനങ്ങള്‍ പ്രഖ്യാപിച്ചു; പാര്‍ട്ടി ഉപനേതാവ് കെ ബാബു
X

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവായി കെ ബാബു എംഎല്‍എയെ തെരഞ്ഞെടുത്തതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എ പി അനില്‍കുമാറാണ് സെക്രട്ടറി, അന്‍വര്‍ സാദത്തിനെ ചീഫ് വിപ്പായും ഐ സി ബാലകൃഷ്ണനെ ട്രഷററായും ടി സിദ്ദിഖ്, എം വിന്‍സന്റ് എന്നിവരെ വിപ്പുമാരായും നിയമിച്ചു. ഈ ലിസ്റ്റിന് കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകാരം നല്‍കി.

യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഉപനേതാവായി പി കെ കുഞ്ഞാലിക്കുട്ടി, സെക്രട്ടറിയായി
പി സി വിഷ്ണുനാഥ്, ചീഫ് വിപ്പായി മോന്‍സ് ജോസഫ്, ട്രഷററായി അനൂപ് ജേക്കബ് എന്നിവരെ നേരത്തെ തെരഞ്ഞെടുത്തിരുന്നു.

ALSO READ: കെ. സുധാകരന്‍ നേതൃസ്ഥാനത്ത് എത്താതിരിക്കാന്‍ ഐ,എ ഗ്രൂപ്പുകളുടെ സംയുക്ത നീക്കം

നേരത്തെ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജി വെക്കാനുള്ള സന്നദ്ധത മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്റിനെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വമ്പന്‍ തോല്‍വിയേറ്റു വാങ്ങിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. രമേശ് ചെന്നിത്തലയാണ് മുല്ലപ്പള്ളിയുടെ തീരുമാനം സംബന്ധിച്ച വിവരം പങ്കുവെച്ചിരിക്കുന്നത്. സമീപകാലത്ത് വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തിത്വമാണ് മുല്ലപ്പള്ളി രാമചന്ദ്രനെന്ന് ചെന്നിത്തല പറഞ്ഞു. പിന്തിരിഞ്ഞു നോക്കുമ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇരുപതില്‍ 19 സീറ്റും വിജയിച്ചത്. അന്ന് മുല്ലപ്പള്ളിയെയോ ഉമ്മന്‍ചാണ്ടിയേയോ എന്നെയോ ആരും അഭിനന്ദിച്ചു കണ്ടില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചിരുന്നു.

ALSO READ: പ്രഫുല്‍ പട്ടേലിന്റെ ഗസ്റ്റ് ഹൗസിന് മുന്നില്‍ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുസ്ലിം പള്ളി പൊളിച്ചു മാറ്റാന്‍ ഉത്തരവ്

Next Story