Top

കോണ്‍ഗ്രസിനേത്, ജോസഫിനേത്; തീരുമാനം ഉമ്മന്‍ ചാണ്ടിയുടെ സാന്നിദ്ധ്യത്തില്‍ മാത്രം

കോട്ടയത്ത് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തമ്മിലുള്ള തദ്ദേശതെരഞ്ഞെടുപ്പ് സംബന്ധിച്ച സീറ്റ് ധാരണ ചര്‍ച്ചകള്‍ നവംബര്‍ രണ്ടിന് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ചേരും.

27 Oct 2020 8:28 PM GMT

കോണ്‍ഗ്രസിനേത്, ജോസഫിനേത്; തീരുമാനം ഉമ്മന്‍ ചാണ്ടിയുടെ സാന്നിദ്ധ്യത്തില്‍ മാത്രം
X

കോട്ടയത്ത് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തമ്മിലുള്ള തദ്ദേശതെരഞ്ഞെടുപ്പ് സംബന്ധിച്ച സീറ്റ് ധാരണ ചര്‍ച്ചകള്‍ നവംബര്‍ രണ്ടിന് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ചേരും. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന തദ്ദേശതെരഞ്ഞെടുപ്പ് ഇരുപാര്‍ട്ടികള്‍ക്കും യൂഡിഎഫിനും ഏറെ നിര്‍ണായകമാണ്.

കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ ബുധനാഴ്ച്ച പി ജെ ജോസഫ്, ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ നടത്താമെന്നായിരുന്നു ധാരണ. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ ഡ്രൈവര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു. ഇരുപാര്‍ട്ടികളും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പതിനൊന്ന് സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. എന്നാല്‍ അന്ന് കേരള കോണ്‍ഗ്രസില്‍ ഭിന്നതകളൊന്നും ഉണ്ടായിരുന്നില്ല. അന്ന് ജോസഫിന്റെയും മാണിയുടെ പ്രസ്ഥാനമായിരുന്നു കേരള കോണ്‍ഗ്രസ്(എം). ഈ സീറ്റുകളെല്ലാം പാര്‍ട്ടി യുഡിഎഫിനോട് ചോദിച്ച് വാങ്ങിയാണ്. എന്നാല്‍ ഇത്തവണ പതിനൊന്ന് സീറ്റെന്ന വാദം യുഡിഎഫ് തള്ളുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

അതേസമയം കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മത്സരിച്ച അതേ സീറ്റുകളില്‍ മത്സരിക്കുമെന്നായിരുന്നു പിജെ ജോസഫ് പറഞ്ഞിരുന്നത്. എന്നാല്‍ അതില്‍ മാറ്റം വന്നേക്കുമെന്ന് ജോസഫ് വിഭാഗത്തില്‍ തന്നെ ധാരണയായതായും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെയുണ്ടായിരുന്ന പതിനൊന്ന് സീറ്റുകളില്‍ ആറോ, ഏഴോ സീറ്റുകളില്‍ ജോസഫ് വിഭാഗവും ബാക്കി സീറ്റുകള്‍ കോണ്‍ഗ്്രസ് മത്സരിച്ചേക്കാനാണ് സാധ്യത.

ജോസ് കെ മാണി വിഭാഗം വിഷയമാക്കിയ ജില്ലാ പഞ്ചായത്ത് സീറ്റുകള്‍ ഇത്തവണയും യുഡിഎഫില്‍ ചര്‍ച്ചചെയ്യപ്പെടുമോ എന്നാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കി കൊണ്ടിരിക്കുന്നത്. ഇതുവരെയും തെരഞ്ഞടുപ്പില്‍ മത്സരിച്ചിട്ടില്ലാത്ത നേതാക്കളെ ഇത്തവണ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇറക്കണമെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്നും അത് നിയമസഭ തെരഞ്ഞെടുപ്പില്‍ സഹായിക്കുമെന്ന ധാരണയും കോണ്‍ഗ്രസില്‍ ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Next Story