Top

തിരുവല്ലയില്‍ മത്സരം യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍; ജോസഫ് ഗ്രൂപ്പിന്റെ സിറ്റിങ് സീറ്റില്‍ പോരാളി കോണ്‍ഗ്രസ്

പത്തനംതിട്ട: തിരുവല്ല നഗരസഭയില്‍ ഇക്കുറി പോരാട്ടം യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തമ്മിലാണ്. അതും ഔദ്യോഗിക ചിഹ്നങ്ങളിലും. മത്സരിക്കുന്നതാവട്ടെ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും. ജോസഫ് വിഭാഗത്തിന്റെ സിറ്റിങ് സീറ്റിലാണ് ഈ വിചിത്ര പോരാട്ടം. തിരുവല്ല നഗരസഭയില്‍ കനത്ത പോരാട്ടം നടക്കാറുള്ള എട്ടാം വാര്‍ഡിലാണ് ഇത്. ഇതോടെ ഇരു സ്ഥാനാര്‍ത്ഥികളും തമ്മിലുള്ള മത്സരവും കനത്തു. ശാന്തമ്മ മാത്യുവാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥി. യുഡിഎഫ് ധാരണപ്രകാരമാണ് താന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയതെന്നാണ് ശാന്തമ്മ പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസ് […]

4 Dec 2020 4:46 AM GMT

തിരുവല്ലയില്‍ മത്സരം യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍; ജോസഫ് ഗ്രൂപ്പിന്റെ സിറ്റിങ് സീറ്റില്‍ പോരാളി കോണ്‍ഗ്രസ്
X

പത്തനംതിട്ട: തിരുവല്ല നഗരസഭയില്‍ ഇക്കുറി പോരാട്ടം യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തമ്മിലാണ്. അതും ഔദ്യോഗിക ചിഹ്നങ്ങളിലും. മത്സരിക്കുന്നതാവട്ടെ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും.

ജോസഫ് വിഭാഗത്തിന്റെ സിറ്റിങ് സീറ്റിലാണ് ഈ വിചിത്ര പോരാട്ടം. തിരുവല്ല നഗരസഭയില്‍ കനത്ത പോരാട്ടം നടക്കാറുള്ള എട്ടാം വാര്‍ഡിലാണ് ഇത്. ഇതോടെ ഇരു സ്ഥാനാര്‍ത്ഥികളും തമ്മിലുള്ള മത്സരവും കനത്തു.

ശാന്തമ്മ മാത്യുവാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥി. യുഡിഎഫ് ധാരണപ്രകാരമാണ് താന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയതെന്നാണ് ശാന്തമ്മ പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും പത്രിക നല്‍കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ റെജിനോള്‍ഡാണ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നത്. ചെണ്ടയാണ് ശാന്തമ്മയുടെ ചിഹ്നം.

ഇരുവരും പാര്‍ട്ടികളുടെ ഔദ്യോഗിക ചിഹ്നത്തില്‍ മത്സരിക്കുന്നതുകൊണ്ടു തന്നെ വിമത നീക്കമാണെന്ന സംശയത്തിന് പ്രസക്തയില്ല. റിബല്‍ നീക്കമാണ് നടന്നതെന്ന് കോണ്‍ഗ്രസോ ജോസഫ് ഗ്രൂപ്പോ പറഞ്ഞിട്ടുമില്ല.

എട്ടാംവാര്‍ഡിലെ സിറ്റിങ് കൗണ്‍സിലറാണ് ശാന്തമ്മ. റെജിനോള്‍ഡിനിത് കന്നിയങ്കവും. ഇരുവരും പ്രചരണ രംഗത്തും അണുവിട പിന്നിലല്ല. മുന്നണിക്കുള്ളിലെ ഈ പോരാട്ടത്തില്‍ ഉന്നം വെച്ചാണ് എല്‍ഡിഎഫിന്റെ നീക്കവും.

സമാന രീതിയില്‍ കൊടുവള്ളിയിലും യുഡിഎഫിന് രണ്ട് സ്ഥാനാര്‍ത്ഥികളുണ്ട്. അവിടെയും പോരാട്ടം കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലും. കൊടുവള്ളി ബ്ലോക്ക് തെരഞ്ഞെടുപ്പിലാണ് രണ്ടാം വാര്‍ഡില്‍ തിരുവമ്പാടി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ തോമസ് ബാബു കളത്തൂരും, കര്‍ഷക ശബ്ദം കണ്‍വീനറും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവുമായ ഷിനോയ് അടയ്ക്കാപ്പാറയും ഏറ്റുമുട്ടുന്നത്.

പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിവസംവരെ ഇവിടെ യുഡിഎഫ് നേതാക്കള്‍ ജോസഫ് വിഭാഗവുമായി ധാരണകളിലെത്തിയിരുന്നില്ല. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് എം മത്സരിച്ചിരുന്ന 5,7 വാര്‍ഡുകളും ആനക്കാംപൊയില്‍ ബ്ലോക്ക് ഡിവിഷനും തങ്ങള്‍ക്ക് നല്‍കണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച ജില്ലാ തല ചര്‍ച്ചകളില്‍ തീരുമാനമായില്ല. ഇതോടെ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികളെ ഇറക്കുകയായിരുന്നു.

Next Story