അവസാന നിമിഷം കോണ്‍ഗ്രസും ജനതാദളും ഒന്നിച്ചു; ബിജെപിയെ ഭരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തി
ബെംഗളൂരു: കോണ്‍ഗ്രസും ജനതാദള്‍ എസും അവസാന നിമിഷം ഒരുമിച്ചതോടെ മൈസൂരു സിറ്റി കോര്പ്പേറേഷന് ഭരണം ലഭിച്ചു. ബിജെപിയെ മാറ്റി നിര്‍ത്തുന്നതിന് വേണ്ടിയാണ് ഇരുപാര്‍ട്ടികളും ഒന്നിച്ചത്. ജനതാദള്‍ എസിന്റെ രുഗ്മിണി മാദേ ഗൗഡ പുതിയ മേയറായി. കോണ്‍ഗ്രസിന്റെ അന്‍വര്‍ ബെയ്ഗ് ഡെപ്യൂട്ടി മേയറായി. ആര്‍ക്കും കൗണ്‍സിലില്‍ കേവല ഭൂരിപക്ഷമുണ്ടായിരുന്നില്ല. എങ്കിലും മൂന്ന് പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചു. അവസാന നിമിഷം കോണ്‍ഗ്രസും ജനതാദളും ഒരുമിക്കുകയായിരുന്നു. ഏഴ് തവണ ചര്‍ച്ച നടത്തിയ ശേഷം മേയര്‍ സ്ഥാനം ജനതാദളിന് നല്കാന് തീരുമാനിക്കുകയായിരുന്നു. ബിജെപി […]

ബെംഗളൂരു: കോണ്‍ഗ്രസും ജനതാദള്‍ എസും അവസാന നിമിഷം ഒരുമിച്ചതോടെ മൈസൂരു സിറ്റി കോര്പ്പേറേഷന് ഭരണം ലഭിച്ചു. ബിജെപിയെ മാറ്റി നിര്‍ത്തുന്നതിന് വേണ്ടിയാണ് ഇരുപാര്‍ട്ടികളും ഒന്നിച്ചത്.
ജനതാദള്‍ എസിന്റെ രുഗ്മിണി മാദേ ഗൗഡ പുതിയ മേയറായി. കോണ്‍ഗ്രസിന്റെ അന്‍വര്‍ ബെയ്ഗ് ഡെപ്യൂട്ടി മേയറായി.
ആര്‍ക്കും കൗണ്‍സിലില്‍ കേവല ഭൂരിപക്ഷമുണ്ടായിരുന്നില്ല. എങ്കിലും മൂന്ന് പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചു. അവസാന നിമിഷം കോണ്‍ഗ്രസും ജനതാദളും ഒരുമിക്കുകയായിരുന്നു.
ഏഴ് തവണ ചര്‍ച്ച നടത്തിയ ശേഷം മേയര്‍ സ്ഥാനം ജനതാദളിന് നല്കാന് തീരുമാനിക്കുകയായിരുന്നു. ബിജെപി മാറ്റി നിര്‍ത്താനുള്ള ഞങ്ങളുടെ തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇതെന്ന് കോണ്‍ഗ്രസ് എംഎല്‍എ തന്‍വീര്‍ സേട്ട് പറഞ്ഞു.
മൈസൂരിലെ ആദ്യ മേയര്‍ സ്ഥാനം എന്ന ബിജെപിയുടെ സ്വപ്നമാണ് സഖ്യം തകര്‍ത്തത്. ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിക്ക് 26 വോട്ട് ലഭിച്ചു. കോണ്‍ഗ്രസ് ജനതാദള്‍ സഖ്യത്തിന് 43 വോട്ട് ലഭിച്ചു.