ബീഹാര്‍ വോട്ടെണ്ണലില്‍ ‘കള്ളകളി’; കിഷന്‍ഗഞ്ചിലും സാക്രയിലും പാര്‍ട്ടി വിജയിച്ചുവെന്ന് കോണ്‍ഗ്രസ്
പട്ന: ബീഹാറിലെ വോട്ടെണ്ണലില്‍ അട്ടിമറി ഉണ്ടായെന്ന് ആരോപിച്ച് കോണ്‍ഗ്രസ്. ഭരണത്തിലിരിക്കുന്ന എന്‍ഡിഎ അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കിഷന്‍ഗഞ്ചിലും സാക്രയിലും കോണ്‍ഗ്രസ് വിജയിച്ചുവെന്നും എന്നാല്‍ ഇത് അംഗീകരിക്കുന്നില്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജ്ജേവാല പ്രതികരിച്ചു. ബീഹാറിലെ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ പട്നയില്‍ തമ്പടിച്ച നേതാവാണ് സുര്‍ജ്ജേവാല. കിഷന്‍ഗഞ്ചില്‍ കോണ്‍ഗ്രസ് 1266 വോട്ടുകള്‍ക്ക് വിജയിച്ചുവെന്നും ബിജെപി സ്ഥാനാര്‍ത്ഥി വീട്ടിലേക്ക് പോയെന്നും സുര്‍ജ്ജേവാല പറഞ്ഞു. സംസ്ഥാനത്ത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 19 […]

പട്ന: ബീഹാറിലെ വോട്ടെണ്ണലില്‍ അട്ടിമറി ഉണ്ടായെന്ന് ആരോപിച്ച് കോണ്‍ഗ്രസ്. ഭരണത്തിലിരിക്കുന്ന എന്‍ഡിഎ അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
കിഷന്‍ഗഞ്ചിലും സാക്രയിലും കോണ്‍ഗ്രസ് വിജയിച്ചുവെന്നും എന്നാല്‍ ഇത് അംഗീകരിക്കുന്നില്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജ്ജേവാല പ്രതികരിച്ചു. ബീഹാറിലെ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ പട്നയില്‍ തമ്പടിച്ച നേതാവാണ് സുര്‍ജ്ജേവാല.
കിഷന്‍ഗഞ്ചില്‍ കോണ്‍ഗ്രസ് 1266 വോട്ടുകള്‍ക്ക് വിജയിച്ചുവെന്നും ബിജെപി സ്ഥാനാര്‍ത്ഥി വീട്ടിലേക്ക് പോയെന്നും സുര്‍ജ്ജേവാല പറഞ്ഞു.
സംസ്ഥാനത്ത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 19 സീറ്റ് മാത്രമാണ് ലഭിച്ചത്. ആര്‍ജെഡി 75 സീറ്റുകള്‍ നേടിയാണ് ഒറ്റകക്ഷിയായത്.
ബീഹാറില്‍ എന്‍ഡിഎ രണ്ടാമതുംഅധികാരത്തിലെത്തിയെങ്കിലും ജെഡിയുവിനും തിരിച്ചടി നേരിട്ടുവെന്ന് വേണം പറയാന്‍. അതേസമയം ബിജെപി 74 സീറ്റുകള്‍ നേടി വലിയ മുന്നേറ്റം ഉണ്ടാക്കി. സംസ്ഥാനത്ത് ബിജെപിക്ക് 74 സീറ്റും, ജെഡിയുവിന് 43 സീറ്റും ലഭിച്ചു.
ഇതിന് പുറമേ വിഐപിക്ക് എച്ച്എഎമ്മിനും 4 സീറ്റുകള്‍ വീതം ലഭിച്ചപ്പോള്‍ ആര്‍ജെഡി 75 സീറ്റുകള്‍ നേടി ഒറ്റകക്ഷിയായി. കോണ്‍ഗ്രസിന് 19 സീറ്റും ഇടത് പാര്‍ട്ടികള്‍ക്ക് 16 സീറ്റും ലഭിച്ചു. ഉവൈസിയുടെ എഐഎംഐഎമ്മിന് 5 സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍ അന്തിമ ഫലം വന്നാല്‍ മാത്രമെ സഖ്യം സംബന്ധിച്ചുള്ള പ്രഖ്യാപനം ഉണ്ടാവുകയുള്ളൂവെന്നായിരുന്നു ഉവൈസിയുടെ പ്രതികരണം.