‘പാര്‍ലമെന്റെന്നാല്‍ വെറും കുമ്മായക്കൂട്ടും കല്ലുമല്ല’, ഇന്ത്യയുടെ മൂല്യങ്ങള്‍ ഇല്ലാതാക്കി നിര്‍മിക്കുന്ന കെട്ടിടമെന്തിനെന്ന് കോണ്‍ഗ്രസ്
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടതിനു പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ് പാര്‍ട്ടി. പാര്‍ലമെന്റെന്നാല്‍ വെറുമൊരു കെട്ടിടമല്ലെന്നും ഇന്ത്യന്‍ ജനാധിപത്യ മൂല്യങ്ങളയുടെയും 130 കോടി ഇന്ത്യന്‍ ജനങ്ങളുടെയും സ്വപ്നത്തിന്റെ പ്രതീകമാണെന്നും കോണ്‍ഗ്രസ് വക്താവ് രന്ദീപ് സിംഗ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. ഈ മൂല്യങ്ങള്‍ ഇല്ലാതാക്കി് നിര്‍മ്മിക്കുന്ന കെട്ടിടം എന്തിനെയാണ് പ്രതിനിധീകരിക്കുകയെന്നും കോണ്‍ഗ്രസ് വക്താവ് ചോദിച്ചു. പ്രിയപ്പെട്ട പ്രധാനമന്ത്രി, പാര്‍ലമെന്റെന്നാല്‍ വെറും കുമ്മായക്കൂട്ടും കല്ലുമല്ല. അത് ജനാധിപത്യത്തെ വിഭാവനം ചെയ്യുന്നു. അത് ഭരണഘടനയെ ഉള്‍ക്കൊള്ളുന്നു. സാമ്പത്തിക-രാഷ്ട്രീയ- സാമൂഹിക തുല്യതയുമായി […]

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടതിനു പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ് പാര്‍ട്ടി. പാര്‍ലമെന്റെന്നാല്‍ വെറുമൊരു കെട്ടിടമല്ലെന്നും ഇന്ത്യന്‍ ജനാധിപത്യ മൂല്യങ്ങളയുടെയും 130 കോടി ഇന്ത്യന്‍ ജനങ്ങളുടെയും സ്വപ്നത്തിന്റെ പ്രതീകമാണെന്നും കോണ്‍ഗ്രസ് വക്താവ് രന്ദീപ് സിംഗ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. ഈ മൂല്യങ്ങള്‍ ഇല്ലാതാക്കി് നിര്‍മ്മിക്കുന്ന കെട്ടിടം എന്തിനെയാണ് പ്രതിനിധീകരിക്കുകയെന്നും കോണ്‍ഗ്രസ് വക്താവ് ചോദിച്ചു.
പ്രിയപ്പെട്ട പ്രധാനമന്ത്രി, പാര്‍ലമെന്റെന്നാല്‍ വെറും കുമ്മായക്കൂട്ടും കല്ലുമല്ല. അത് ജനാധിപത്യത്തെ വിഭാവനം ചെയ്യുന്നു. അത് ഭരണഘടനയെ ഉള്‍ക്കൊള്ളുന്നു. സാമ്പത്തിക-രാഷ്ട്രീയ- സാമൂഹിക തുല്യതയുമായി ബന്ധപ്പെട്ടതാണത്. അനുകമ്പയും സാഹോദര്യവുമാണ്. 130 കോടി ഇന്ത്യക്കാരുടെ അഭിലാഷമാണത്. ഈ മൂല്യങ്ങളെയെല്ലാം അടിച്ചമര്‍ത്തി നിര്‍മ്മിക്കുന്ന ഒരു കെട്ടിടം എന്തിനെയാണ് പ്രതിനിധീകരിക്കുക?,’ രന്ദീപ് സിംഗ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിര നിര്‍മാണത്തിന് തറക്കല്ലിട്ടതിനു പിന്നാലെയാണ് കോണ്‍ഗ്രസ് വക്താവിന്റെ പ്രതികരണം. അതേസമയം പുതിയ പാര്‍ലമെന്റ് മന്ദിരം സ്വയം പര്യാപ്ത ഇന്ത്യയുടെ പ്രതീകമാണെന്നാണ് മോദി തറക്കല്ലിടല്‍ ചടങ്ങില്‍ വെച്ച് പറഞ്ഞത്. നൂറു വര്‍ഷം മുമ്പ് നിര്‍മ്മിച്ച ഇപ്പോഴത്തെ പാര്‍ലമെന്റ് മന്ദിരം ഇന്ത്യയുടെ ആവശ്യങ്ങള്‍ നിറവേറ്റിയെന്നും പുതിയ പാര്‍ലമെന്റ് മന്ദിരം ഇന്ത്യയുടെ സ്വപ്നങ്ങള്‍ നിറവേറ്റുമെന്നും മോദി പറഞ്ഞു.
കഴിഞ്ഞ ദിവസം പാര്‍ലമെന്റ് മന്ദിരവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഉത്തരവ് വന്നിരുന്നു. തറക്കല്ലിടാന്‍ സര്‍ക്കാരിന് അനുമതി നല്കിയ കോടതി പക്ഷെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ചു.
ഇന്ത്യാ ഗേറ്റ് മുതല്‍ രാഷ്ട്രപതി ഭവന് വരെയുള്ള മൂന്ന് കിലോ മീറ്റര്‍ വരെയുള്ള ദൂരപരിധിയിലാണ് സെന്‍ട്രല്‍ വിസ്ത പ്രൊജക്ട് വിഭാവനം ചെയ്തിരിക്കുന്നത്. 971 കോടി രൂപ ചെലവു വരുന്ന നിര്‍മാണത്തിനെതിരെ പ്രതിപക്ഷവും സാമ്പത്തിക വിദഗ്ധരും നേരത്തെ രംഗത്തെത്തിയിരുന്നു. കൊവിഡ് പ്രതിസന്ധിക്കിടയില്‍ ഇത്തരമൊരു പദ്ധതി അനുചിതമാണെന്നായിരുന്നു ഇവരുടെ വിമര്‍ശനം.
2022 ല്‍ പുതിയ പാര്‍ലമെന്റ് മന്ദിര നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ലോക്സഭയില്‍ 888 അംഗങ്ങള്‍ക്കും രാജ്യസഭയില്‍ 384 അംഗങ്ങള്‍ക്കുമുള്ള ഇരിപ്പിടം ഇവിടെ ഉണ്ടാവും. നിലവില്‍ ലോക്സഭയി 543 അംഗങ്ങളും രാജ്യസഭയില്‍ 245 അംഗങ്ങളുമാണ് ഉള്ളത്. ഭാവിയിലുണ്ടാവുന്ന വര്‍ധന കണക്കിലെടുത്താണ് ഇത്രയധികം സീറ്റുകള്‍ ഒരുക്കുന്നത്. ടാറ്റാ പ്രോജക്ട്സ് ലിമിറ്റഡാണ് 861.9 കോടി രൂപയ്ക്ക് പാര്‍ലമെന്റ് മന്ദിര നിര്മആണത്തിന്റെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.