
റിബല്‍ സ്ഥാനാര്‍ത്ഥികളായാല്‍ കോണ്‍ഗ്രില്‍ നിന്ന് ആജീവനാന്തം പുറത്ത്. തദ്ദേശ തെരഞ്ഞെടുപ്പടുത്തിരിക്കെ റിബല്‍ സ്ഥാനാര്ത്ഥികളായെത്തുന്നവരെ പുറത്താക്കാന്‍ പാര്‍ട്ടിയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.
റിബല്‍ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചാല്‍ അവര്‍ക്ക് പാര്‍ട്ടിയില്‍ നിന്നു നോമിനിയാവാന് സാധിക്കും എന്നുള്ളത്കൊണ്ടാണ് പലരും റിബല്‍ സ്ഥാനാര്‍ത്ഥികളാവാന്‍ തിടുക്കം കൂട്ടുന്നത്. അതിനാല്‍ തെരഞ്ഞെടുപ്പടുക്കുമ്പോള്‍ റിബലായി പാര്‍ട്ടിയെ വെല്ലുവിളിക്കുന്നവരെയും അവര്‍ക്ക് കുട്ടുനില്ക്കുന്നലരെയും പാര്‍ട്ടിയില്‍ നിന്ന് രപുറത്താക്കും എന്നാണ് കോണ്‍ഗ്രസ് തീരുമാനം.
ഡിസിസികള്‍ക്ക് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് നല്‍കിയിട്ടുള്ള നിര്‍ദ്ദേശ പ്രകാരം തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷനെ തെരഞ്ഞെടുക്കാവനുള്ള ഉത്തരവാദിത്തം നേതൃത്വത്തിന്റേതാണ്. തദ്ദേശ അധ്യക്ഷ സ്ഥാനത്തിരിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ അവര്‍ സ്ഥാനം താല്‍ക്കാലികമായി ഒഴിഞ്ഞ് മറ്റാര്‍ക്കെങ്കിലും സ്ഥാനം കൈമാറിയിരിക്കണം. സഹകരണ ബാങ്ക്, വിവിധ സൊസൈറ്റികള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ രാജിവച്ചു വേണം മത്സരിക്കാന്‍.