‘കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം മാധ്യമങ്ങള്‍’; ഹൈദരാബാദിലെ ദയനീയ തോല്‍വിയില്‍ കോണ്‍ഗ്രസ്
ഹൈദരാബാദ്: ഹൈദരാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് തോല്‍വിക്ക് കാരണം മാധ്യമങ്ങളാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രേവന്ത് റെഡ്ഡി. മാധ്യമങ്ങള്‍ അവരുടെ ഉത്തരവാദിത്വം യഥാര്‍ത്ഥത്തില്‍ നിറവേറ്റിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ അവരുടെ ഉത്തരവാദിത്വം യഥാര്‍ത്ഥത്തില്‍ നിറവേറ്റിയില്ല. ഇത് കോണ്‍ഗ്രസിനെയും പ്രവര്‍ത്തകരെയും തളര്‍ത്തി. മാധ്യമങ്ങളുടെ താല്പര്യത്തില് തങ്ങള്‍ അതിയായി പ്രതിഷേധിക്കുന്നുവെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. കോണ്‍ഗ്രസിനെ ഇല്ലാതാക്കുന്നതിന് വേണ്ടി മാധ്യമങ്ങള്‍ രണ്ട് പാര്‍ട്ടികളില്‍ നിന്നും പാരിതോഷികങ്ങള്‍ കൈപറ്റി. തങ്ങള്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ കാരണം ഞങ്ങള്‍ മാധ്യമങ്ങള്‍ക്ക് പണം നല്‍കാത്തത് […]

ഹൈദരാബാദ്: ഹൈദരാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് തോല്‍വിക്ക് കാരണം മാധ്യമങ്ങളാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രേവന്ത് റെഡ്ഡി. മാധ്യമങ്ങള്‍ അവരുടെ ഉത്തരവാദിത്വം യഥാര്‍ത്ഥത്തില്‍ നിറവേറ്റിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങള്‍ അവരുടെ ഉത്തരവാദിത്വം യഥാര്‍ത്ഥത്തില്‍ നിറവേറ്റിയില്ല. ഇത് കോണ്‍ഗ്രസിനെയും പ്രവര്‍ത്തകരെയും തളര്‍ത്തി. മാധ്യമങ്ങളുടെ താല്പര്യത്തില് തങ്ങള്‍ അതിയായി പ്രതിഷേധിക്കുന്നുവെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.
കോണ്‍ഗ്രസിനെ ഇല്ലാതാക്കുന്നതിന് വേണ്ടി മാധ്യമങ്ങള്‍ രണ്ട് പാര്‍ട്ടികളില്‍ നിന്നും പാരിതോഷികങ്ങള്‍ കൈപറ്റി. തങ്ങള്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ കാരണം ഞങ്ങള്‍ മാധ്യമങ്ങള്‍ക്ക് പണം നല്‍കാത്തത് കൊണ്ടാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
ടിആര്‍എസില്‍ നിന്നും ബിജെപിയില്‍ നിന്നും പണം വാങ്ങി മാധ്യമങ്ങള്‍ ജനാധിപത്യത്തെ കൊന്നു. കാരണം അവരുടെ താല്പര്യമാണ്. ഓരോ പാര്‍ട്ടിയും അവരവരുടെ മാധ്യമ സ്ഥാപനങ്ങള്‍ ആരംഭിക്കുവാന്‍ നിര്‍ബന്ധിതരാവുകയാണ്. ഇത് ജനാധിപത്യത്തെ കൊല്ലുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.