Top

ഗവര്‍ണറല്ല, മന്ത്രിസഭയാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്; ബിജെപിയുടെ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാനാണ് പ്രത്യേക സമ്മേളനം തള്ളിയ ഗവര്‍ണറുടെ ശ്രമമെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തിനെതിരെ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണര്‍ക്കെതിരെ കോണ്‍ഗ്രസ്. ഗവര്‍ണറുടെ നടപടി ഭരണഘടനാ ലംഘനമാണ്. ബിജെപിയുടെ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാനാണ് ഗവര്‍ണറുടെ ശ്രമമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ‘ഗവര്‍ണറുടെ നടപടി ഭരണഘടനാ ലംഘനമാണ്. ബിജെപിയുടെ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാനാണ് ഗവര്‍ണറുടെ ശ്രമം. എന്തുചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ഗവര്‍ണറല്ല. മന്ത്രിസഭയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്’, നിയമസഭാകക്ഷി ഉപനേതാവ് കെസി ജോസഫ് ആരോപിച്ചു. മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശയാണ് സര്‍ക്കാര്‍ തള്ളിയത്. ഇത് അസാധാരണ സാഹചര്യമാണ്. […]

22 Dec 2020 7:03 AM GMT

ഗവര്‍ണറല്ല, മന്ത്രിസഭയാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്; ബിജെപിയുടെ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാനാണ് പ്രത്യേക സമ്മേളനം തള്ളിയ ഗവര്‍ണറുടെ ശ്രമമെന്ന് കോണ്‍ഗ്രസ്
X

തിരുവനന്തപുരം: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തിനെതിരെ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണര്‍ക്കെതിരെ കോണ്‍ഗ്രസ്. ഗവര്‍ണറുടെ നടപടി ഭരണഘടനാ ലംഘനമാണ്. ബിജെപിയുടെ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാനാണ് ഗവര്‍ണറുടെ ശ്രമമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

‘ഗവര്‍ണറുടെ നടപടി ഭരണഘടനാ ലംഘനമാണ്. ബിജെപിയുടെ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാനാണ് ഗവര്‍ണറുടെ ശ്രമം. എന്തുചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ഗവര്‍ണറല്ല. മന്ത്രിസഭയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്’, നിയമസഭാകക്ഷി ഉപനേതാവ് കെസി ജോസഫ് ആരോപിച്ചു.

മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശയാണ് സര്‍ക്കാര്‍ തള്ളിയത്. ഇത് അസാധാരണ സാഹചര്യമാണ്. നിയമപരമായ വശങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണം. ഇത് സംബന്ധിച്ച പ്രതിപക്ഷ നീക്കം എങ്ങനെ വേണമെന്ന് യുഡിഎഫ് ആലോചിച്ച് തീരുമാനം എടുക്കുമെന്നും കെസി ജോസഫ് അറിയിച്ചു.

പ്രത്യേക നിയമസഭാ സമ്മേളനം ചേരേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് അനുമതി നിഷേധിച്ചത്. ഇതോടെ ബുധനാഴ്ച നടക്കാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനം നടക്കില്ലെന്ന് ഉറപ്പായി. ബുധനാഴ്ച ഒരുമണിക്കൂര്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണമാണ് ഇപ്പോള്‍ തള്ളിയത്. ഇത് രണ്ടാം തവണയാണ് ഗവര്‍ണര്‍ അനുമതി നിഷേധിക്കുന്നത്.

ജനുവരി എട്ടിന് ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ എന്തിനാണ് അടിയന്തിരമായി സഭ ചേരുന്നത് എന്ന് വ്യക്തമാക്കണമെന്നാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആശ്യപ്പെട്ടത്. പ്രത്യേക നിയമസഭ ചേരേണ്ട സാഹചര്യമില്ലെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. കാര്‍ഷിക നിയമ ഭേദഗതി വോട്ടിനിട്ട് തള്ളാനായിരുന്നു സര്‍ക്കാര്‍ പ്രത്യേക സമ്മനം വിളിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ തേടിയത്. ഇതില്‍ വിശദീകരണം തേടിയ ഗവര്‍ണര്‍, സര്‍ക്കാരിന്റെ വിശദീകരണം തള്ളുകയായിരുന്നു.

ഇതില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഗവര്‍ണര്‍ക്ക് മറുപടി നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തെയും കേരളത്തിലെയും കര്‍ഷകരെ ഗുരുതരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയും കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചും നിയമസഭ ചേരേണ്ടതുണ്ടെന്നാണ് ഗവര്‍ണര്‍ക്ക് നല്‍കിയ മറുപടിയെന്നാണ് റിപ്പോര്‍ട്ട്.

നിയമസഭാ സമ്മേളനം ചേരാന്‍ രാജ്ഭവന്റെ അനുമതി വേണമെന്നിരിക്കെ, ഇക്കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. അനുമതിക്കായി കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍ ഗവര്‍ണറെ കണ്ടിരുന്നു.

Next Story