അനീഷ് രാജന്റെ രക്തസാക്ഷി മണ്ഡപത്തിന് വേണ്ടി പിരിച്ച 90 ലക്ഷം രൂപ എവിടെ പോയി?; സിപിഐഎമ്മിനോട് കോണ്‍ഗ്രസ്
ഇടുക്കിയിലെ സിപിഐഎം രക്തസാക്ഷി അനീഷ് രാജന്റെ രക്തസാക്ഷി മണ്ഡപത്തിന് വേണ്ടി പിരിച്ച 90 ലക്ഷം രൂപ എവിടെ പോയെന്ന് സിപിഐഎം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്. അനീഷ് രാജന്റെ മൃതദേഹം സംസ്കരിച്ച ശ്മശാനത്തിനെതിരെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പരാതി നല്‍കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. അനീഷ് രാജന്റെ മൃതദേഹം സംസ്കരിച്ച ശ്മശാനം അനധികൃതമായതിനാല്‍ അനുമതി റദ്ദാക്കണമെന്നാണ് ബ്രാഞ്ച് സെക്രട്ടറി കളക്ടര്‍ക്ക് പരാതി നല്‍കിയത്. 29 സഭകള്‍ ഉപയോഗിച്ചു വരുന്നതാണ് ഈ ശ്മശാനം. അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട് ഈ ശ്മശാനത്തിന്. ശ്മശാനത്തിനെതിരെ പരാതി […]

ഇടുക്കിയിലെ സിപിഐഎം രക്തസാക്ഷി അനീഷ് രാജന്റെ രക്തസാക്ഷി മണ്ഡപത്തിന് വേണ്ടി പിരിച്ച 90 ലക്ഷം രൂപ എവിടെ പോയെന്ന് സിപിഐഎം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്. അനീഷ് രാജന്റെ മൃതദേഹം സംസ്കരിച്ച ശ്മശാനത്തിനെതിരെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പരാതി നല്‍കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.
അനീഷ് രാജന്റെ മൃതദേഹം സംസ്കരിച്ച ശ്മശാനം അനധികൃതമായതിനാല്‍ അനുമതി റദ്ദാക്കണമെന്നാണ് ബ്രാഞ്ച് സെക്രട്ടറി കളക്ടര്‍ക്ക് പരാതി നല്‍കിയത്. 29 സഭകള്‍ ഉപയോഗിച്ചു വരുന്നതാണ് ഈ ശ്മശാനം.

അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട് ഈ ശ്മശാനത്തിന്. ശ്മശാനത്തിനെതിരെ പരാതി നല്‍കിയതില്‍ ശ്മശാന ഉടമകളായ സഭ നേതൃത്വങ്ങളും വിശ്വാസികളും പ്രതിഷേധമറിയിച്ചു.
രക്തസാക്ഷിയുടെ ശ്മശാന ഭൂമിക്കെതിരെ പരാതി നല്‍കിയതില്‍ സിപിഐഎമ്മിനകത്ത് പ്രതിഷേധമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ അനാവശ്യ വിവാദം ഉണ്ടാക്കുകയാണ് ബ്രാഞ്ച് സെക്രട്ടറി ചെയ്തതെന്നാണ് സിപിഐഎം പ്രവര്‍ത്തകരുട
െഅഭിപ്രായം.