Top

ജയ് ശ്രീറാം ബാനറില്‍ പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ്; ‘ബിജെപി പാലക്കാടിന്റെ സ്വൈര്യ ജീവിതം തകര്‍ക്കുന്നു’

പാലക്കാട് നഗരസഭ കാര്യാലയത്തിന് മുകളില്‍ ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയ ബിജെപി നടപടിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ അദ്ധ്യക്ഷന്‍ വികെ ശ്രീകണ്ഠന്‍ പറഞ്ഞു. പാലക്കാട് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ബിജെപി ശ്രമിച്ചു. തികച്ചും നിയമവിരുദ്ധമായ കാര്യം ആണ് നടന്നതെന്നും വികെ ശ്രീകണ്ഠന്‍ പറഞ്ഞു. ബിജെപി പാലക്കാടിന്റെ സൈ്വര്യ ജീവിതം തകര്‍ക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ജാമ്യമില്ലാ വകുപ്പ് പ്രകാരം […]

17 Dec 2020 2:34 AM GMT

ജയ് ശ്രീറാം ബാനറില്‍ പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ്; ‘ബിജെപി പാലക്കാടിന്റെ സ്വൈര്യ ജീവിതം തകര്‍ക്കുന്നു’
X

പാലക്കാട് നഗരസഭ കാര്യാലയത്തിന് മുകളില്‍ ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയ ബിജെപി നടപടിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ അദ്ധ്യക്ഷന്‍ വികെ ശ്രീകണ്ഠന്‍ പറഞ്ഞു.

പാലക്കാട് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ബിജെപി ശ്രമിച്ചു. തികച്ചും നിയമവിരുദ്ധമായ കാര്യം ആണ് നടന്നതെന്നും വികെ ശ്രീകണ്ഠന്‍ പറഞ്ഞു.

ബിജെപി പാലക്കാടിന്റെ സൈ്വര്യ ജീവിതം തകര്‍ക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കണമെന്നും വികെ ശ്രീകണ്ഠന്‍ പറഞ്ഞു.

വിജയ ആഘോഷ പരിപാടിക്കിടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്നെഴുതി, ശിവജിയുടെ ചിത്രം പതിച്ച ബാനര്‍ നഗരസഭയില്‍ ഉയര്‍ത്തിയത്.

2015 ല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ അധികാരത്തില്‍ എത്തിയ പാലക്കാട് നഗരസഭയില്‍ ഇക്കുറി കേവല ഭൂരിപക്ഷവും കടന്നാണ് ബിജെപി ജയം. വിമത നീക്കം ഉള്‍പ്പെടെ ചര്‍ച്ചയായി യുഡിഎഫ് 14 സീറ്റിലേക്കും എല്‍ഡിഫ് 7ലേക്കും ചുരുങ്ങിയപ്പോള്‍ രണ്ടു സിറ്റിംഗ് വാര്‍ഡ് നഷ്ടമായെങ്കിലും യുഡിഫിന്റെ നാലു വാര്‍ഡുകള്‍ പിടിച്ചെടുക്കാന്‍ ബിജെപ്പിക്കായി.

Next Story