Top

‘ചെന്നിത്തലയോ ഉമ്മന്‍ ചാണ്ടിയോ മുല്ലപ്പള്ളിയോ വന്ന് കുറ്റം പറഞ്ഞാല്‍ ഉടുമുണ്ടുരിയും’; ട്വന്റി20 സാബുവിന് നേതാക്കള്‍ ഓശാന പാടുന്നെന്ന് കോണ്‍ഗ്രസ് മുന്‍ സ്ഥാനാര്‍ത്ഥി

തദ്ദേശ തെരഞ്ഞെടുപ്പില്‍ കുന്നത്തുനാട്ടില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വിയില്‍ രൂക്ഷ പ്രതികരണവുമായി പ്രാദേശിക കോണ്‍ഗ്രസ് നേതാവ്. യുഡിഎഫിനെ തോല്‍പിച്ചുകൊണ്ടിരിക്കുന്ന ട്വന്റി 20 പാര്‍ട്ടിയോടും ചീഫ് കോഡിനേറ്ററും കിറ്റക്‌സ് ഉടമയുമായ സാബു ജേക്കബിനോടും മൃദുസമീപനമാണ് കോണ്‍ഗ്രസ് നേതൃത്വം പുലര്‍ത്തുന്നതെന്ന് സിജു കടയ്ക്കനാട് കുറ്റപ്പെടുത്തി. കുന്നത്തുനാട്ടില്‍ പ്രസംഗിക്കാനെത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ട്വന്റിയ്ക്ക് എതിരെയോ സാബു ജേക്കബിനെതിരെയോ ഒരക്ഷരം മിണ്ടാറില്ല. കൂടെ നിന്ന് രഹസ്യ ചങ്ങാത്തവും ചര്‍ച്ചയും. തമ്മില്‍ അനുരഞ്ജന ചര്‍ച്ചയും, നേതാക്കന്‍മാര്‍ക്ക് അനുകൂലമായി വോട്ട് കച്ചവടവും നടത്തുമെന്നും സിജു വിമര്‍ശിച്ചു. ഇനി […]

19 Dec 2020 5:41 AM GMT

‘ചെന്നിത്തലയോ ഉമ്മന്‍ ചാണ്ടിയോ മുല്ലപ്പള്ളിയോ വന്ന് കുറ്റം പറഞ്ഞാല്‍ ഉടുമുണ്ടുരിയും’; ട്വന്റി20 സാബുവിന് നേതാക്കള്‍ ഓശാന പാടുന്നെന്ന് കോണ്‍ഗ്രസ് മുന്‍ സ്ഥാനാര്‍ത്ഥി
X

തദ്ദേശ തെരഞ്ഞെടുപ്പില്‍ കുന്നത്തുനാട്ടില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വിയില്‍ രൂക്ഷ പ്രതികരണവുമായി പ്രാദേശിക കോണ്‍ഗ്രസ് നേതാവ്. യുഡിഎഫിനെ തോല്‍പിച്ചുകൊണ്ടിരിക്കുന്ന ട്വന്റി 20 പാര്‍ട്ടിയോടും ചീഫ് കോഡിനേറ്ററും കിറ്റക്‌സ് ഉടമയുമായ സാബു ജേക്കബിനോടും മൃദുസമീപനമാണ് കോണ്‍ഗ്രസ് നേതൃത്വം പുലര്‍ത്തുന്നതെന്ന് സിജു കടയ്ക്കനാട് കുറ്റപ്പെടുത്തി. കുന്നത്തുനാട്ടില്‍ പ്രസംഗിക്കാനെത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ട്വന്റിയ്ക്ക് എതിരെയോ സാബു ജേക്കബിനെതിരെയോ ഒരക്ഷരം മിണ്ടാറില്ല. കൂടെ നിന്ന് രഹസ്യ ചങ്ങാത്തവും ചര്‍ച്ചയും. തമ്മില്‍ അനുരഞ്ജന ചര്‍ച്ചയും, നേതാക്കന്‍മാര്‍ക്ക് അനുകൂലമായി വോട്ട് കച്ചവടവും നടത്തുമെന്നും സിജു വിമര്‍ശിച്ചു.

ഇനി കോണ്‍ഗ്രസ്സിന്റെ സംസ്ഥാന, ജില്ലാ നേതാക്കന്‍മാരെ പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും, മറ്റും കെട്ടിയെടുത്ത്, കുന്നത്തുനാട്ടില്‍ കൊണ്ട് വരുമ്പോള്‍, തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണക്കാരായ ട്വന്റി20 സാബുവിനെതിരെ ഒന്നും മിണ്ടാതെ, വായില്‍ പഴവും തിരുകി വച്ചിട്ട്, കവല പ്രസംഗം നടത്തി, പ്രവര്‍ത്തകരെ കുറ്റപ്പെടുത്തിയാല്‍ ശക്തമായി ഞാന്‍ പ്രതികരിക്കും. ഏത് കൊമ്പത്തെ സംസ്ഥാന ജില്ലാ നേതാവായാലും, ഉമ്മന്‍ ചാണ്ടിയോ, രമേശ് ചെന്നിത്തലയോ, മുല്ലപ്പള്ളി രാമചന്ദ്രനോ, എം എം ഹസ്സനോ ആരായാലും പരസ്യമായി, പൊതുവേദിയില്‍ സ്വന്തം ഉടുമുണ്ടുരിഞ്ഞ് ഞാന്‍ പ്രതിഷേധിക്കും.

സിജു കടയ്ക്കനാട്

സംവരണ സീറ്റ് വരുമ്പോള്‍ മാത്രമാണ് പട്ടികജാതിക്കാരനെ മല്‍സരിപ്പിക്കുകയൊള്ളു. ജനറല്‍ സീറ്റില്‍ മല്‍സരിക്കാമെന്ന് പട്ടികജാതിക്കാരന്‍ സ്വപ്നം കാണുകയേ വേണ്ടെന്നും സിജു കടയ്ക്കനാട് വിമര്‍ശിച്ചു.

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മഴുവന്നൂര്‍ ഡിവിഷനില്‍ സിജു കടയ്ക്കനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

സിജു കടയ്ക്കനാടിന്റെ പ്രതികരണം

പ്രിയപ്പെട്ടവരേ,

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ട്വന്റി20 നമ്മുടെ വാര്‍ഡുകളിലും, ബ്‌ളോക്കുകളിലും, ജില്ലാ പഞ്ചായത്തിലേക്കും അവരുടെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചിട്ടുണ്ട്. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സംബന്ധിച്ച് പാര്‍ട്ടിക്ക് വേണ്ടി പണിയെടുത്ത്, കഷ്ടപ്പെടുന്നവന് കിട്ടുന്ന ഒരു അവസരമാണ് തദ്ദേശ തെരഞ്ഞെടുപ്പ്. ചിട്ടി വിളിച്ചും, ലോണ്‍ എടുത്തും, കടം വാങ്ങിയും ഇലക്ഷനു മല്‍സരിക്കുന്ന നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ട് ഈ പാര്‍ട്ടിയില്‍.(ഞാനും അതിലൊരുവനാണ്) സംവരണ സീറ്റ് വരുമ്പോള്‍ മാത്രമാണ് പട്ടികജാതിക്കാരനെ മല്‍സരിപ്പിക്കുകയൊള്ളു. ജനറല്‍ സീറ്റില്‍ മല്‍സരിക്കാമെന്ന് പട്ടികജാതിക്കാരന്‍ സ്വപ്നം കാണുകയേ വേണ്ട. അപ്പോഴാണ് ട്വന്റി20യുടെ വരവ്.

നമ്മുടെ കോണ്‍ഗ്രസ്സിന്റെ സംസ്ഥാന നേതാക്കന്‍മാരൊന്നും ഈ സാബുവിനെതിരെ ഒരക്ഷരം എതിര്‍ത്ത് പറയാറില്ല, പറയില്ല…മൈക്കിന് മുന്നില്‍ ഉരിയാടില്ല. ഇവരൊക്കെ ഇയാള്‍ക്ക് കൂടെ നിന്ന് രഹസ്യ ചര്‍ച്ചയും ചങ്ങാത്തവും. എന്നിട്ട് മറ്റുള്ള ഇലക്ഷന്‍ വരുമ്പോള്‍ സംസ്ഥാന നേതാക്കന്‍മാരും, ട്വന്റി20യും തമ്മില്‍ അനുരഞ്ജന ചര്‍ച്ചയും, നേതാക്കന്‍മാര്‍ക്ക് അനുകൂലമായി വോട്ട് കച്ചവടവും നടത്തും.

ഞാന്‍ പറഞ്ഞ് വരുന്നത്, ഇനി കോണ്‍ഗ്രസ്സിന്റെ സംസ്ഥാന, ജില്ലാ നേതാക്കന്‍മാരെ പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും, മറ്റും കെട്ടിയെടുത്ത്, കുന്നത്തുനാട്ടില്‍ കൊണ്ട് വരുമ്പോള്‍, തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണക്കാരായ ട്വന്റി20 സാബുവിനെതിരെ ഒന്നും മിണ്ടാതെ, വായില്‍ പഴവും തിരുകി വച്ചിട്ട്, കവല പ്രസംഗം നടത്തി, പ്രവര്‍ത്തകരെ കുറ്റപ്പെടുത്തിയാല്‍ ശക്തമായി ഞാന്‍ പ്രതികരിക്കും. ഏത് കൊമ്പത്തെ സംസ്ഥാന ജില്ലാ നേതാവായാലും, ഉമ്മന്‍ ചാണ്ടിയോ, രമേശ് ചെന്നിത്തലയോ, മുല്ലപ്പള്ളി രാമചന്ദ്രനോ, എം എം ഹസ്സനോ ആരായാലും പരസ്യമായി, പൊതുവേദിയില്‍ സ്വന്തം ഉടുമുണ്ടുരിഞ്ഞ് ഞാന്‍ പ്രതിഷേധിക്കും. നിങ്ങള്‍ക്കെന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയോ, എന്ത് വേണമെങ്കിലും ചെയ്യാം. ട്വന്റി20 ക്കു ഓശാന പാടുന്ന സംസ്ഥാന, ജില്ലാ നേതാക്കന്‍മാര്‍ക്ക് എതിരെ കുന്നത്തുനാട്ടില്‍ പരസ്യമായി പ്രതികരിക്കും.

ഒന്ന് ചീഞ്ഞ് മറ്റൊന്നിന് വളമാകുമെങ്കില്‍, മറ്റുള്ള കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി ചീഞ്ഞ് വളമാകാനും ഞാന്‍ തയ്യാറാണ്. എന്നെ പുറത്താക്കുന്നതിനുള്ള നടപടി ഇപ്പോഴെ തുടങ്ങിക്കോളൂ…

Next Story