മോദി സര്‍ക്കാരിനെതിരെ തുടര്‍ച്ചയായ പ്രക്ഷോഭങ്ങളിലേക്കെന്ന് സൂചനകള്‍ നല്കി കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധി പഞ്ചാബിലേക്ക്
നരേന്ദ്രമോദി സര്‍ക്കാരിനെതിരെ നിരന്തര പ്രക്ഷോഭങ്ങളിലേക്ക് കടക്കുകയാണെന്ന് സൂചനകള്‍ നല്‍കുകയാണ് കോണ്‍ഗ്രസ്. ഗാന്ധി ജയന്തി ദിനത്തില്‍ കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് പറയുന്നതതാണ്. ‘ഭൂമിയിലുള്ള ആരെയും ഞാന്‍ ഭയപ്പെടുകയില്ല. ഞാന്‍ ആരുടേയും അനീതിക്ക് വഴങ്ങുകയില്ല. ഞാന്‍ സത്യത്താല്‍ അസത്യത്തെ ജയിക്കും. എതിര്‍ക്കുമ്പോഴുണ്ടാകുന്ന എല്ലാ കഷ്ടപ്പാടുകളും എനിക്ക് സഹിക്കാന്‍ കഴിയും’ എന്ന ഗാന്ധിയുടെ വാക്കുകളാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നതിന് വേണ്ടി സംസ്ഥാനത്തെത്തിയ രാഹുല്‍ […]

നരേന്ദ്രമോദി സര്‍ക്കാരിനെതിരെ നിരന്തര പ്രക്ഷോഭങ്ങളിലേക്ക് കടക്കുകയാണെന്ന് സൂചനകള്‍ നല്‍കുകയാണ് കോണ്‍ഗ്രസ്. ഗാന്ധി ജയന്തി ദിനത്തില്‍ കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് പറയുന്നതതാണ്.
‘ഭൂമിയിലുള്ള ആരെയും ഞാന്‍ ഭയപ്പെടുകയില്ല. ഞാന്‍ ആരുടേയും അനീതിക്ക് വഴങ്ങുകയില്ല. ഞാന്‍ സത്യത്താല്‍ അസത്യത്തെ ജയിക്കും. എതിര്‍ക്കുമ്പോഴുണ്ടാകുന്ന എല്ലാ കഷ്ടപ്പാടുകളും എനിക്ക് സഹിക്കാന്‍ കഴിയും’ എന്ന ഗാന്ധിയുടെ വാക്കുകളാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നതിന് വേണ്ടി സംസ്ഥാനത്തെത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് തടഞ്ഞിരുന്നു. ഇതിന് ശേഷമാണ് ഗാന്ധി ജയന്തി നാളില്‍ വരും ദിവസങ്ങളില്‍ പ്രക്ഷോഭങ്ങളിലേക്ക് താനും പാര്‍ട്ടിയും കടക്കുമെന്നുള്ള സൂചനകള്‍ നല്‍കിയത്.
ഞായറാഴ്ച രാഹുല്‍ ഗാന്ധി കര്‍ഷക നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി പഞ്ചാബിലെത്തും. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലായി മൂന്ന് ദിവസത്തെ പ്രക്ഷോഭ പരിപാടികളിലാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുക.
മൂന്ന് ദിവസം കൊണ്ട് 50 കിലോമീറ്റര്‍ പിന്നിടുന്ന ട്രാക്ടര്‍ റാലിയിലാണ് രാഹുല്‍ പഞ്ചാബില്‍ പങ്കെടുക്കുക. ഒക്ടോബര്‍ 5,6 ദിവസങ്ങളില്‍ ഹരിയാനയിലെ പൊതുയോഗങ്ങളെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും.