എന്‍ഡിഎയില്‍ നിതീഷ് കുമാര്‍ സമ്മര്‍ദ്ദത്തില്‍, മഹാസഖ്യത്തിലേക്ക് മടങ്ങി വരൂ; കോണ്‍ഗ്രസ്
പാറ്റ്ന: ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വലിയ സമ്മര്ദ്ദമനുഭവിക്കുന്നുവെന്ന് കോണ്‍ഗ്രസ്. സംസ്ഥാനത്തിന്റെ വികസനത്തിന് സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കുന്നതിന് നിതീഷ് കുമാര്‍ മഹാസഖ്യത്തിലേക്ക് മടങ്ങിവരണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നിതീഷ് കുമാര്‍ മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ വാക്പോര് നടന്നിരുന്നു. ഈ വിഷയത്തെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് അജിത് ശര്‍മ്മയുടെ പ്രസ്താവന. ഈ രീതിയില്‍ പ്രതികരിക്കുന്നയാളായി അറിയപ്പെടുന്ന വ്യക്തിയല്ല നിതീഷ് കുമാര്‍. അദ്ദേഹം എന്‍ഡിഎയില്‍ വലിയ സമ്മര്‍ദ്ദത്തിലാണെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. […]

പാറ്റ്ന: ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വലിയ സമ്മര്ദ്ദമനുഭവിക്കുന്നുവെന്ന് കോണ്‍ഗ്രസ്. സംസ്ഥാനത്തിന്റെ വികസനത്തിന് സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കുന്നതിന് നിതീഷ് കുമാര്‍ മഹാസഖ്യത്തിലേക്ക് മടങ്ങിവരണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം നിതീഷ് കുമാര്‍ മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ വാക്പോര് നടന്നിരുന്നു. ഈ വിഷയത്തെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് അജിത് ശര്‍മ്മയുടെ പ്രസ്താവന.
ഈ രീതിയില്‍ പ്രതികരിക്കുന്നയാളായി അറിയപ്പെടുന്ന വ്യക്തിയല്ല നിതീഷ് കുമാര്‍. അദ്ദേഹം എന്‍ഡിഎയില്‍ വലിയ സമ്മര്‍ദ്ദത്തിലാണെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
മഹാസഖ്യം നിതീഷ് കുമാറിന്റെ പഴയ വീടാണ്. സംസ്ഥാനത്തിന്റെ വികസനത്തിന് സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുണ്ടെങ്കില് മടങ്ങി വരികയാണ് വേണ്ടതെന്നും അജിത് ശര്‍മ്മ പറഞ്ഞു.