പത്തനംതിട്ട ഡിസിസി പിരിച്ചുവിടണമെന്ന് ഒരു വിഭാഗം; പുതിയ നേതൃത്വത്തിനായി ആവശ്യം
പത്തനംതിട്ട ഡിസിസി അടിയന്തിരമായി പിരിച്ചുവിടണമെന്ന ആവശ്യവുമായി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ നേതൃത്വത്തെ സമീപിച്ചു. ജില്ലയില്‍ പാര്‍ട്ടി നേരിട്ട പരാജയത്തില്‍ ഡിസിസി അധ്യക്ഷന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനായ ബാബു ജോര്‍ജിനെതിരെ ചേരി തിരിഞ്ഞാണ് നേതാക്കളുടെ ആരോപണം. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ പ്രസിഡണ്ട് രാജിവെക്കുമെന്നായിരുന്നു ഒരു വിഭാഗം നേതാക്കള്പ്രതീക്ഷിച്ചത്. എന്നാല്‍ അത് സംഭവിക്കാതെ വന്നതോടെ പരസ്യമായി പ്രതിഷേധം അറിയിക്കുകയായിരുന്നു.പരാജയം സംഭവിച്ചത് ഡിസിസിയുടെ വീഴ്ചകൊണ്ടല്ല. എല്ലാവര്ക്കും കൂട്ടുത്തരവാദിത്വം ഇക്കാര്യത്തില്‍ ഉണ്ടെന്നണ് ബാബു ജോര്‍ജിന്റെ അവകാശവാദം. തദ്ദേശ തെരഞ്ഞെടുപ്പ് […]
22 May 2021 9:27 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പത്തനംതിട്ട ഡിസിസി അടിയന്തിരമായി പിരിച്ചുവിടണമെന്ന ആവശ്യവുമായി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ നേതൃത്വത്തെ സമീപിച്ചു. ജില്ലയില്‍ പാര്‍ട്ടി നേരിട്ട പരാജയത്തില്‍ ഡിസിസി അധ്യക്ഷന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം.
ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനായ ബാബു ജോര്‍ജിനെതിരെ ചേരി തിരിഞ്ഞാണ് നേതാക്കളുടെ ആരോപണം. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ പ്രസിഡണ്ട് രാജിവെക്കുമെന്നായിരുന്നു ഒരു വിഭാഗം നേതാക്കള്പ്രതീക്ഷിച്ചത്. എന്നാല്‍ അത് സംഭവിക്കാതെ വന്നതോടെ പരസ്യമായി പ്രതിഷേധം അറിയിക്കുകയായിരുന്നു.
പരാജയം സംഭവിച്ചത് ഡിസിസിയുടെ വീഴ്ചകൊണ്ടല്ല. എല്ലാവര്ക്കും കൂട്ടുത്തരവാദിത്വം ഇക്കാര്യത്തില്‍ ഉണ്ടെന്നണ് ബാബു ജോര്‍ജിന്റെ അവകാശവാദം.
തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം മുതല്‍ രാജി ആവശ്യം ശക്തമായിരുന്നു. പഴകുളം മധുവിനെ ഡിസിസി അ്ധ്യക്ഷനാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. ഐ ഗ്രൂപ്പ് നേതാവാണ് മധു. എന്നാല്‍ ഗ്രൂപ്പിന് അധീതമായി നേതൃസ്ഥാനത്തേക്ക് ആളുകള്‍ വരണമെന്ന ആവശ്യവും ശക്തമാണ്.
- TAGS:
- CONGRESS
- Pathanamthitta