’17 ാം വയസില്‍ പ്രസവിക്കാമെങ്കില്‍ വിവാഹപ്രായം എന്തിന് 21 ആക്കണം’; വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ്; ബാലാവകാശ കമ്മീഷന് നോട്ടീസ്
സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മധ്യപ്രദേശ് മുന്‍ മന്ത്രിയും കമല്‍നാഥിന്റെ വിശ്വസ്തനുമായ സജ്ജന്‍ സിംഗ് വര്‍മ്മക്ക് ദേശീയ ബാലാവകാശ കമ്മീഷന്റെ നോട്ടീസ്. വിവേചനപരമായ പരാമര്‍ശം നടത്തിയതില്‍ രണ്ട് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ബുധനാഴ്ച്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സജ്ജന്‍ സിംഗ് വര്‍മ്മയുടെ പരാമര്‍ശനം. ഒരു പെണ്‍കുട്ടിക്ക് 15 മുതല്‍ 17 വയസിനുള്ളില്‍ തന്നെ പ്രത്യൂത്പാദനശേഷി ഉണ്ടാവുമെന്നും അതിനാല്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസുവരെ ഉയര്‍ത്തേണ്ട ആവശ്യമില്ലെന്നുമായിരുന്നു സജ്ജയ് സിംഗിന്റെ പരാമര്‍ശം. മുഖ്യമന്ത്രി ശിവരാജ് സിംഗ് […]

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മധ്യപ്രദേശ് മുന്‍ മന്ത്രിയും കമല്‍നാഥിന്റെ വിശ്വസ്തനുമായ സജ്ജന്‍ സിംഗ് വര്‍മ്മക്ക് ദേശീയ ബാലാവകാശ കമ്മീഷന്റെ നോട്ടീസ്. വിവേചനപരമായ പരാമര്‍ശം നടത്തിയതില്‍ രണ്ട് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ബുധനാഴ്ച്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സജ്ജന്‍ സിംഗ് വര്‍മ്മയുടെ പരാമര്‍ശനം.
ഒരു പെണ്‍കുട്ടിക്ക് 15 മുതല്‍ 17 വയസിനുള്ളില്‍ തന്നെ പ്രത്യൂത്പാദനശേഷി ഉണ്ടാവുമെന്നും അതിനാല്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസുവരെ ഉയര്‍ത്തേണ്ട ആവശ്യമില്ലെന്നുമായിരുന്നു സജ്ജയ് സിംഗിന്റെ പരാമര്‍ശം. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ഡോക്ടറോ ശാസ്ത്രജ്ഞനോ അല്ലല്ലോ, പിന്നെ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയര്‍ത്തുന്നതിന്റെ യുക്തി എന്താണെന്നും സജ്ജയ് സിംഗ് ചോദിക്കുന്നു.
മധ്യപ്രദേശില്‍ പ്രായപാര്ത്തിയാവാത്ത കുട്ടികള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചുവരികയാണ്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് പകരം മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്നും സജ്ജയ് സിംഗ് പറഞ്ഞിരുന്നു. പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് വഴി വെച്ചത്. സജ്ജയ് സിംഗ് മാപ്പുപറയയണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. അതിനിടെയാണ് വിഷയത്തില്‍ ബാലാവകാശ കമ്മീഷന്റെ ഇടപെടല്‍.
തിങ്കളാഴ്ച്ച ശിവരാജ് സിംഗ് ചൗഹാന് സംസ്ഥാനത്ത് സംഘടിപ്പിച്ച ക്യാമ്പയിന്റെ ഭാഗമായി പുരുഷന്മാരുടേതിന് സമാനമായി സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെകുറിച്ച പൊതു അവബോധം സൃഷ്ടിക്കുന്നതിനായി രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്നതാണ് സമ്മാന്‍ പദ്ധതി.