Top

മനംമാറ്റത്തിന് ദിവസങ്ങള്‍ കാത്തിരുന്നു: ഒടുവില്‍ പൊതുഅഭിപ്രായം നടപ്പിലാക്കി ഹൈക്കമാന്‍ഡ്; രാഹുല്‍ ഗാന്ധിയുടെ അനുഭവങ്ങളും പരിഗണിച്ചു

നിയമസഭാ പ്രതിപക്ഷ നേതാവായി വിഡി സതീശനെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചതോടെ അവസാനിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളിലെ ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വം. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും വിട്ടു വീഴ്ചയ്ക്ക് തയ്യാറാവാഞ്ഞതോടെ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കുന്നതില്‍ ആശയക്കുഴപ്പത്തിലായിരുന്നു നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മേല്‍നോട്ടത്തിന്റെ ഉത്തരവാദിത്തം ഉണ്ടായിരുന്ന രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയം തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഹൈക്കമാന്റ്. ഉമ്മന്‍ചാണ്ടിയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ അധ്യക്ഷന്‍. എന്നാല്‍ വിട്ടുവീഴ്ചയക്ക് ഇരുവരും തയ്യാറായില്ല. വിഡി സതീശനും രമേശ് ചെന്നിത്തലയ്ക്കുമായി എംഎല്‍എമാര്‍ രണ്ട് തട്ടിലായിരുന്നെങ്കിലും […]

22 May 2021 12:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മനംമാറ്റത്തിന് ദിവസങ്ങള്‍ കാത്തിരുന്നു: ഒടുവില്‍ പൊതുഅഭിപ്രായം നടപ്പിലാക്കി ഹൈക്കമാന്‍ഡ്; രാഹുല്‍ ഗാന്ധിയുടെ അനുഭവങ്ങളും പരിഗണിച്ചു
X

നിയമസഭാ പ്രതിപക്ഷ നേതാവായി വിഡി സതീശനെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചതോടെ അവസാനിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളിലെ ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വം. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും വിട്ടു വീഴ്ചയ്ക്ക് തയ്യാറാവാഞ്ഞതോടെ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കുന്നതില്‍ ആശയക്കുഴപ്പത്തിലായിരുന്നു നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മേല്‍നോട്ടത്തിന്റെ ഉത്തരവാദിത്തം ഉണ്ടായിരുന്ന രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയം തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഹൈക്കമാന്റ്. ഉമ്മന്‍ചാണ്ടിയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ അധ്യക്ഷന്‍. എന്നാല്‍ വിട്ടുവീഴ്ചയക്ക് ഇരുവരും തയ്യാറായില്ല.

വിഡി സതീശനും രമേശ് ചെന്നിത്തലയ്ക്കുമായി എംഎല്‍എമാര്‍ രണ്ട് തട്ടിലായിരുന്നെങ്കിലും പാര്‍ട്ടിയുടെ പൊതുവികാരം ഹൈക്കമാന്റ് പരിഗണിക്കുകയായിരുന്നു. എംപിമാരുടെയും മുതിര്‍ന്ന നേതാക്കളോടും എംഎല്‍മാരോടുമല്ലൊം കഴിഞ്ഞ ദിവസങ്ങളിലെല്ലാം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ ഉള്‍പ്പെട്ട ഹൈക്കമാന്റ് സംഘം സംസാരിച്ചു വരികയായിരുന്നു.

തലമുറമാറ്റത്തിനായി പാര്‍ട്ടിക്കുള്ളില്‍ ആവശ്യം ശക്തമായ സാഹചര്യത്തില്‍ ഇതിനെ അംഗീകരിക്കാന്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തയ്യാറാവുമെന്നായിരുന്നു ഹൈക്കമാന്റ് പ്രതീക്ഷിച്ചത്. എന്നാല്‍ ഇതിന് രണ്ട് പേരും തയ്യാറായില്ല. മാത്രമല്ല പ്രതിപക്ഷ സ്ഥാനം ചെന്നിത്തലയ്ക്ക് തന്നെ ലഭിക്കാനായി ഉമ്മന്‍ചാണ്ടി സമ്മര്‍ദ്ദം ചെലുത്തുകയും ഗ്രൂപ്പു കളികള്‍ സജീവമാവുകയും ചെയ്തു.

തലമുറമാറ്റം വേണമെന്നാണ് സംസ്ഥാനത്തെ പൊതുവികാരമെന്നാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ലഭിക്കുന്ന സൂചനകള്‍ പ്രകാരം സോണിയ ഗാന്ധി ആദ്യം മുതലേ ഈ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്ന നിലപാടായിരുന്നു എടുത്തത്. രാഹുല്‍ഗാന്ധിയുടെ നിലപാടും സോണിയ ഗാന്ധി ആരാഞ്ഞു.

തലമുറമാറ്റം വേണമെന്ന് അഭിപ്രായമാണ് രാഹുലും സ്വീകരിച്ചത്. കേരളത്തിലെ സന്ദര്‍ശനങ്ങളില്‍ നിന്നും പാര്‍ട്ടിയുമായി സഹകരിക്കാന്‍ ഒരുപാട് യുവാക്കള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും പക്ഷെ അവരെയെല്ലാം ഒരുമിച്ച് കൊണ്ട് പോവാന്‍ നേതൃത്വത്തിന് കഴിയുന്നില്ലെന്നും രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു. നേതാക്കള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിയിക്കുന്നതു പോലും സ്വന്തം ഗ്രൂപ്പ് നോക്കിയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുള്‍പ്പെടെ ഇത് പ്രകടമായിരുന്നെന്നും രാഹുല്‍ അഭിപ്രായപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

Next Story