Top

വോട്ടെവിടെ? പികെ കൃഷ്ണദാസിന്റെ പത്രിക മാറ്റിവെച്ചു; കാട്ടാക്കടയിലും ബിജെപിക്ക് അനിശ്ചിതത്വം

തിരുവനന്തപുരം: കാട്ടാക്കടയിലെ ബിജെപി സ്ഥാനാര്‍ത്ഥി പികെ കൃഷ്ണദാസിന്റെ നാമനിര്‍ദ്ദേശപത്രിക മാറ്രിവെച്ചു. പത്രിക സ്വീകരിക്കുന്നതിലെ അനിശ്ചിതത്വത്തെ തുടര്‍ന്നാണ് നടപടി. എവിടെയാണ് വോട്ട് എന്ന് വ്യക്തമാക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് പത്രിക മാറ്റി വെച്ചത്. കണ്ണൂരിലെ വോട്ടര്‍ പട്ടികയില്‍നിന്നും കൃഷ്ണദാസ് പേര് നീക്കം ചെയ്തിരുന്നു. തുടര്‍ന്ന് കാട്ടാക്കടയിലേക്ക് മാറ്റിയിരുന്നെങ്കിലും അന്തിമ വോട്ടര്‍പട്ടിക പുറത്തുവന്നിട്ടില്ല. ഇതോടെയാണ് പത്രിക സ്വീകരിക്കുന്നതില്‍ അനിശ്ചിതത്വമുണ്ടായത്. തിങ്കളാഴ്ച വോട്ടര്‍പട്ടികയുടെ കോപ്പി സമര്‍പ്പിക്കാം എന്ന് വ്യവസ്ഥയില്‍ പികെ കൃഷ്ണ ദാസിന്റെ പത്രിക മാറ്റിവെച്ചിരിക്കുകയാണ്. ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ സി നിവേദിതയുടെ […]

20 March 2021 4:02 AM GMT

വോട്ടെവിടെ? പികെ കൃഷ്ണദാസിന്റെ പത്രിക മാറ്റിവെച്ചു; കാട്ടാക്കടയിലും ബിജെപിക്ക് അനിശ്ചിതത്വം
X

തിരുവനന്തപുരം: കാട്ടാക്കടയിലെ ബിജെപി സ്ഥാനാര്‍ത്ഥി പികെ കൃഷ്ണദാസിന്റെ നാമനിര്‍ദ്ദേശപത്രിക മാറ്രിവെച്ചു. പത്രിക സ്വീകരിക്കുന്നതിലെ അനിശ്ചിതത്വത്തെ തുടര്‍ന്നാണ് നടപടി. എവിടെയാണ് വോട്ട് എന്ന് വ്യക്തമാക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് പത്രിക മാറ്റി വെച്ചത്.

കണ്ണൂരിലെ വോട്ടര്‍ പട്ടികയില്‍നിന്നും കൃഷ്ണദാസ് പേര് നീക്കം ചെയ്തിരുന്നു. തുടര്‍ന്ന് കാട്ടാക്കടയിലേക്ക് മാറ്റിയിരുന്നെങ്കിലും അന്തിമ വോട്ടര്‍പട്ടിക പുറത്തുവന്നിട്ടില്ല. ഇതോടെയാണ് പത്രിക സ്വീകരിക്കുന്നതില്‍ അനിശ്ചിതത്വമുണ്ടായത്.

തിങ്കളാഴ്ച വോട്ടര്‍പട്ടികയുടെ കോപ്പി സമര്‍പ്പിക്കാം എന്ന് വ്യവസ്ഥയില്‍ പികെ കൃഷ്ണ ദാസിന്റെ പത്രിക മാറ്റിവെച്ചിരിക്കുകയാണ്.

ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ സി നിവേദിതയുടെ സ്ഥാനാര്‍ത്ഥി പത്രിക തള്ളി. ബി ഫോമില്‍ ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഒപ്പ് ഇല്ലാത്തതാണ് പത്രിക തള്ളാനുണ്ടായ കാരണം. മഹിളാ മോര്‍ച്ച അധ്യക്ഷയായിരുന്നു സി നിവേദിത. കഴിഞ്ഞ തെരഞ്ഞെടുപ്പിലും നിവേദിത തന്നെയായിരുന്നു ബ്ിജെപി സ്ഥാനാര്‍ത്ഥി. ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രികയും നല്‍കിയിരുന്നെങ്കിലും ആ ഫോമിലും സംസ്ഥാനാധ്യക്ഷന്റെ ഒപ്പില്ല. ഇതോടെയാണ് ഗുരുവായൂരില്‍ സ്ഥാനാര്‍ത്ഥി ഇല്ലാത്ത അവസ്ഥയിലേക്ക് ബിജെപി എത്തിയത്.

തലശ്ശേരിയിലും ദേവികുളത്തും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയിരുന്നു. ദേവികുളത്ത് എഐഡിഎംകെ സ്ഥാനാര്‍ത്ഥി ആര്‍എം ധനലക്ഷ്മിയുടെ പത്രികയാണ് തള്ളിയത്. ഫോം 26 പൂര്‍ണ്ണമായും പൂരിപ്പിച്ചിട്ടില്ലെന്ന് ദേവികുളം സബ് കളക്ടര്‍ പറഞ്ഞു. ഡമ്മി സ്ഥാനാര്‍ത്ഥിയുടെയും പത്രിക തള്ളി. ഇതോടെ മണ്ഡലത്തില്‍ എന്‍ഡിഎക്ക് സ്ഥാനാര്‍ത്ഥിയുണ്ടാവില്ല. യുഡിഎഫിന്റെ ഡി കുമാറും എല്‍ഡിഎഫിന്റെ എ രാജയും തമ്മിലുള്ള നേര്‍ക്ക് നേര്‍ പോരാട്ടം എന്ന സ്ഥിതിയിലേക്ക് മാറും. ഏതെങ്കിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ എന്‍ഡിഎ പിന്തുണക്കുമോ എന്നത് ഇപ്പോള്‍ വ്യക്തമല്ല.

ബിജെപി സ്ഥാനാര്‍ത്ഥിയായ എന്‍ ഹരിദാസന്റെ പത്രിക തള്ളിയതോടെയാണ് ബിജെപിക്ക് തലശേരിയില്‍ സ്ഥാനാര്‍ത്ഥിയില്ലാത്ത അവസ്ഥയുണ്ടായത്. ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രികയും സ്വീകരിച്ചിരുന്നില്ല. ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടാണ് എന്‍ ഹരിദാസ്. പത്രികക്കൊപ്പം നല്‍കാനുള്ള ഫോം( എ) കൊടുക്കാതിരുന്നതിനെ തുടര്‍ന്നാണ് പത്രിക തള്ളിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി 22,125 വോട്ട് നേടിയ മണ്ഡലമാണ് തലശ്ശേരി.

Next Story