ബിജെപി അംഗം വോട്ട് രേഖപ്പെടുത്തിയത് എല്‍ഡിഎഫിന്; തിരുത്താന്‍ ശ്രമിക്കുന്നതിനിടെ തര്‍ക്കം, കൈയ്യാങ്കളി നടന്ന് പാലക്കാട് നഗരസഭ
പാലക്കാട് നഗരസഭയില്‍ ബിജെപി അംഗത്തിന്റെ വോട്ട് രേഖപ്പെടുത്തലുമായി ബന്ധപ്പെട്ട് തര്‍ക്കം. പാര്‍ട്ടികള്‍ തമ്മില്‍ നഗരസഭയില്‍ കൈയ്യേറ്റവും വാഗ്വാദവും നടന്നു. തര്‍ക്കത്തെ തുടര്‍ന്ന് കുറച്ചു സമയത്തേക്ക് നിര്‍ത്തിവെക്കുകയും പിന്നീട് പുനരാരംഭിക്കുകയും ചെയ്തു. മൂന്നാം വാര്‍ഡില്‍ നിന്നുള്ള ബിജെപി അംഗം നടേശന് വോട്ടു ചെയ്യുന്നതിനിടെ അബദ്ധം പറ്റിയെന്നാണ് പറയുന്നത്. അബദ്ധ വശാല്‍ എല്‍ഡിഎഫ് നോമിനേറ്റ് ചെയ്ത ഉഷയുടെ പേരിലാണ് വോട്ട് രേഖപ്പെടുത്തിയെതെന്ന് പറഞ്ഞ നടേശന് ബാലറ്റ് തിരിച്ചെടുത്ത് വോട്ടു് തിരുത്താന്‍ ശ്രമിച്ചതാണ് പ്രശ്നത്തിന് വഴിവെച്ചത്. ഇതിനെതിരെ മറ്റു പാര്‍ട്ടികള്‍ ബഹളം […]

പാലക്കാട് നഗരസഭയില്‍ ബിജെപി അംഗത്തിന്റെ വോട്ട് രേഖപ്പെടുത്തലുമായി ബന്ധപ്പെട്ട് തര്‍ക്കം. പാര്‍ട്ടികള്‍ തമ്മില്‍ നഗരസഭയില്‍ കൈയ്യേറ്റവും വാഗ്വാദവും നടന്നു. തര്‍ക്കത്തെ തുടര്‍ന്ന് കുറച്ചു സമയത്തേക്ക് നിര്‍ത്തിവെക്കുകയും പിന്നീട് പുനരാരംഭിക്കുകയും ചെയ്തു.
മൂന്നാം വാര്‍ഡില്‍ നിന്നുള്ള ബിജെപി അംഗം നടേശന് വോട്ടു ചെയ്യുന്നതിനിടെ അബദ്ധം പറ്റിയെന്നാണ് പറയുന്നത്. അബദ്ധ വശാല്‍ എല്‍ഡിഎഫ് നോമിനേറ്റ് ചെയ്ത ഉഷയുടെ പേരിലാണ് വോട്ട് രേഖപ്പെടുത്തിയെതെന്ന് പറഞ്ഞ നടേശന് ബാലറ്റ് തിരിച്ചെടുത്ത് വോട്ടു് തിരുത്താന്‍ ശ്രമിച്ചതാണ് പ്രശ്നത്തിന് വഴിവെച്ചത്.
ഇതിനെതിരെ മറ്റു പാര്‍ട്ടികള്‍ ബഹളം വെച്ചതോടെ നഗരസഭയില്‍ വലിയ വാക് തര്‍ക്കവും ബഹളവും നടന്നു. നടേശന്റെ വോട്ട് അസാധുവാക്കണമെന്ന് ആവശ്യം നഗരസഭയില്‍ ഉയര്‍ന്നു.
- TAGS:
- Palakkad