മാണി സി കാപ്പന്റെ പിതാവിന്റെ സ്മാരകത്തോട് ചേര്‍ന്ന് മൂത്രപ്പുര; പാലായില്‍ സിപിഐഎം- കേരള കോണ്‍ഗ്രസ് തര്‍ക്കം
പാലായില്‍ ഭരണം തുടങ്ങി അടിത്തറ ഉറക്കും മുമ്പ് സിപിഐഎം-കേരള കോണ്‍ഗ്രസ് പോര്. മാണി സി കാപ്പന്റെ പിതാവ് ചെറിയാന് ജെ കാപ്പന്റെ പേരിലുള്ള സ്മാരകത്തിനോട് ചേര്‍ന്ന് മൂത്രപ്പുര സ്ഥാപിക്കാന്‍ ജോസ് പക്ഷത്തെ ചെയര്മാന് തീരുമാനിച്ചതാണ് പ്രശ്നത്തിന് വഴി തെളിച്ചത്. ഇത്തരമൊരു നീക്കം ചെറിയാന് ജെ കാപ്പനെ അപമാനിക്കാനുള്ള ശ്രമമാണെന്ന് സിപിഐഎം ആരോപിച്ചു. പാലാ മുനിസിപ്പാലിറ്റി കീഴിലുള്ള സിന്തറ്റിക്ട്രാക്കോട് കൂടിയുള്ള സ്റ്റേഡിയത്തിന്റെ കവാടമാണ് മുന്‍ എംപിയും സ്വാതന്ത്രസമര സേനാനിയുമായ ചെറിയാന് ജെ കാപ്പന്റെ സ്മാരകം. കവാടത്തോട് ചേര്‍ന്ന് കായിക […]

പാലായില്‍ ഭരണം തുടങ്ങി അടിത്തറ ഉറക്കും മുമ്പ് സിപിഐഎം-കേരള കോണ്‍ഗ്രസ് പോര്. മാണി സി കാപ്പന്റെ പിതാവ് ചെറിയാന് ജെ കാപ്പന്റെ പേരിലുള്ള സ്മാരകത്തിനോട് ചേര്‍ന്ന് മൂത്രപ്പുര സ്ഥാപിക്കാന്‍ ജോസ് പക്ഷത്തെ ചെയര്മാന് തീരുമാനിച്ചതാണ് പ്രശ്നത്തിന് വഴി തെളിച്ചത്.
ഇത്തരമൊരു നീക്കം ചെറിയാന് ജെ കാപ്പനെ അപമാനിക്കാനുള്ള ശ്രമമാണെന്ന് സിപിഐഎം ആരോപിച്ചു. പാലാ മുനിസിപ്പാലിറ്റി കീഴിലുള്ള സിന്തറ്റിക്
ട്രാക്കോട് കൂടിയുള്ള സ്റ്റേഡിയത്തിന്റെ കവാടമാണ് മുന്‍ എംപിയും സ്വാതന്ത്രസമര സേനാനിയുമായ ചെറിയാന് ജെ കാപ്പന്റെ സ്മാരകം.
കവാടത്തോട് ചേര്‍ന്ന് കായിക താരങ്ങള്‍ക്കായി നിര്‍മ്മിച്ച മൂത്രപ്പുര കൗണ്‍സില്‍ കൂടാതെ കേരള കോണ്‍ഗ്രസ് പക്ഷത്തെ ചെയര്മാന് ആന്റോ ജോസഫ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുകയായിരുന്നു. ഇത് സിപി ഐഎം അംഗങ്ങളിള് അതൃപ്തിയുണ്ടാക്കി.
എന്നാല്‍ ഇത്തരം ചെറിയ കാര്യങ്ങളൊന്നും കൗണ്‍സില്‍ കൂടി തീരുമാനിക്കേണ്ടതില്ലെന്നും താല്കാലികമായി മാത്രമാണ് മൂത്രപുര തുറന്ന് കൊടുത്തതെന്നുമായിരുന്നു ആന്റോ ജോസഫിന്റെ പ്രതികരണം.
- TAGS:
- Kerala Congress (M)
- Pala