കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സംഘര്‍ഷം; പെരിയ ഇരട്ടകൊലക്കേസ് പ്രതിക്ക് പരിക്ക്

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനേയും കൃപേഷിനേയും കൊലപ്പെടുത്തിയ പെരിയ ഇരട്ടകൊലക്കേസ് പ്രതി സുരേഷിന് ആക്രമണത്തില്‍ പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ എറണാകുളം സ്വദേശി അനസ് ആണെന്നാണ് സുചന.

‘നിങ്ങള്‍ വേട്ടക്കാര്‍ക്ക് ഒപ്പമാണോ’; പരാതി പിന്‍വലിപ്പിക്കാന്‍ മന്ത്രിമാര്‍ക്ക് ചുമതല നല്‍കിയോ എന്ന് പ്രതിപക്ഷ നേതാവ്

പെരിയ കേസിലെ മൂന്നാം പ്രതിയാണ് സുരേഷ്. നേരത്തെ സുരേഷിന്റെ ഭാര്യയുടേത് ഉള്‍പ്പെടെ പെരിയ കേസിലെ മൂന്ന് പ്രതികളുടേയും ഭാര്യമാരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിയമിച്ചത് സംബന്ധിച്ച് വലിയ വിവാദം ഉയര്‍ന്നിരുന്നു.

Covid 19 updates

Latest News