കിഴക്കന്‍ ജറുസലേമില്‍ 90 പാലസ്തീനികള്‍ക്ക് പരിക്ക്; മേഖല സംഘര്‍ഷ കലുഷിതം
കിഴക്കന്‍ ജറുസലേമിലെ ശൈഖ് ജറായിലെ ഇസ്രായേല്‍ സെറ്റില്‍മെന്റിനെതിരെ പാലസ്തീനികള്‍ നടത്തുന്ന പ്രതിഷേധം സംഘര്‍ഷത്തില്‍. ഇസ്രായേല്‍ പൊലീസിന്റെ ആക്രമണത്തില്‍ 90 ലേറെ പാലസ്തീന് പ്രക്ഷോഭകര്‍ക്ക് ശനിയാഴ്ച രാത്രി പരിക്കേറ്റു. അല്‍ അഖ്സ പള്ളിക്ക് സമീപമാണ് പ്രക്ഷോഭം നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തില്‍ 200 പാലസ്തീന് ജനങ്ങള്‍ക്കാണ് പരിക്കേറ്റത്. സംഘര്‍ഷത്തില്‍ ഇന്ന് മാത്രം 17 ഇസ്രായേല്‍ പൊലീസുദ്യോഗസ്ഥര്‍ക്ക് പരിക്കുണ്ട്. അല്‍ അഖ്സയ്ക്ക് സമീപം ഇന്നലെയും ഇന്നുമായി നിരവധി പാലസ്തീനികള്‍ പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടിയിട്ടുണ്ട്. ശൈഖ് ജറായിലെ പാലസ്തീന് കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള […]

കിഴക്കന്‍ ജറുസലേമിലെ ശൈഖ് ജറായിലെ ഇസ്രായേല്‍ സെറ്റില്‍മെന്റിനെതിരെ പാലസ്തീനികള്‍ നടത്തുന്ന പ്രതിഷേധം സംഘര്‍ഷത്തില്‍. ഇസ്രായേല്‍ പൊലീസിന്റെ ആക്രമണത്തില്‍ 90 ലേറെ പാലസ്തീന് പ്രക്ഷോഭകര്‍ക്ക് ശനിയാഴ്ച രാത്രി പരിക്കേറ്റു. അല്‍ അഖ്സ പള്ളിക്ക് സമീപമാണ് പ്രക്ഷോഭം നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തില്‍ 200 പാലസ്തീന് ജനങ്ങള്‍ക്കാണ് പരിക്കേറ്റത്. സംഘര്‍ഷത്തില്‍ ഇന്ന് മാത്രം 17 ഇസ്രായേല്‍ പൊലീസുദ്യോഗസ്ഥര്‍ക്ക് പരിക്കുണ്ട്.
അല്‍ അഖ്സയ്ക്ക് സമീപം ഇന്നലെയും ഇന്നുമായി നിരവധി പാലസ്തീനികള്‍ പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടിയിട്ടുണ്ട്. ശൈഖ് ജറായിലെ പാലസ്തീന് കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള ഇസ്രായല്‍ ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനാണ് ഇവര്‍ ഒത്തു കൂടിയത്. ശനിയാഴ്ച രാത്രി മാത്രം പതിനായിരക്കണക്കിന് പാലസ്തീന് വിഭാഗക്കാര്‍ അല്‍ അഖസയ്ക്ക് സമീപം എത്തി നമസ്കാരം നടത്തി.
എന്നാല്‍ കലാപ ശ്രമമാണ് ഇവര്‍ നടത്തുന്നതെന്നാണ് ഇസ്രായേല്‍ പൊലീസിന്റെ ആരോപണം. പൊലീസും പ്രക്ഷോഭകരും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളും പുറത്തു വരുന്നുണ്ട്. പ്രതിഷേധക്കാര്‍ തമ്പടിച്ച ടെന്റുകള്‍ പൊലീസ് നശിപ്പിച്ചു. പ്രക്ഷോഭകര്‍ക്കെതിരെ റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെപ്പും നടന്നു. പൊലീസുകാര്‍ക്കതിരെ പ്രക്ഷോഭകര്‍ കല്ലെറിഞ്ഞു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കിഴക്കന്‍ ജറുസലേമില്‍ ഉടനീളം ഇസ്രായേല്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
ഇതിനിടെ കിഴക്കന്‍ ജറുസലേമിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഗാസ മുനമ്പില്‍ ഹമാസും ഇസ്രായേല്‍ സൈന്യവും തമ്മില്‍ സംഘര്‍ഷമുണ്ടായി. ശനിയാഴ്ച ഗാസ മുനമ്പില്‍ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടന്നു. ഇതിന് തിരിച്ചടിയായി ഹമാസിന്റെ സൈനിക കേന്ദ്രത്തിലേക്ക് ഇസ്രായേല്‍ വ്യോമസേന ആക്രമണം നടത്തി. മേഖലയിലെ സംഘര്‍ഷത്തില്‍ എത്ര പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്ന് ഇതുവരെ വ്യക്തമല്ല.
കിഴക്കന്‍ ജറുസലേമിലെ ശൈഖ് ജറായിലേക്ക് ഇസ്രായേലില്‍ നിന്നും ജൂത കുടിയേറ്റം നടത്തുകയും പാലസ്തീന് കുടുംബങ്ങളെ പുറത്താക്കുന്നതിനുമെതിരെയാണ് നിലവില്‍ പ്രക്ഷോഭം നടക്കുന്നത്.
1967 ലെ യുദ്ധത്തിനുശേഷം കിഴക്കന്‍ ജറുസലേം ഇസ്രായേല്‍ കൈവശപ്പെടുത്തിയതു മുതല്‍ ഇസ്രായേല്‍ ശൈഖ് ജറായുടെ സെറ്റില്‍മെന്റ് അവകാശം ഉന്നയിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ ശൈഖ് ജറാ ജൂതരുടെ കൈവശമുള്ള മേഖലയായിരുന്നെന്നാണ് ഇസ്രായേല്‍ വാദം. നിലവില്‍ പാലസ്തീന് വിഭാഗക്കാരാണ് മേഖലയില്‍ കൂടുതലും.
- TAGS:
- Israel
- Middle East news