ഡെല്‍ഹിയിലും ബിജെപിക്ക് തിരിച്ചടി; നേതാക്കള്‍ കൂട്ടമായി കെജ്രിവാളിനൊപ്പം ചേര്‍ന്നേക്കും
ന്യൂഡല്‍ഹി: മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് വരാനിരിക്ക ഡെല്‍ഹിയിലെ രാഷ്ട്രീയ കരുനീക്കങ്ങള്‍ ശക്തമാക്കി എഎപി. പ്രാദേശിക തലത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെടുന്നില്ലെന്ന പരാതി നേരത്തെ ബിജെപിക്കുള്ളില്‍ വലിയ പൊട്ടിത്തെറി സൂചന നല്‍കിയിരുന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ള ഒരു പ്രമുഖ കൗണ്‍സിലറുടെ പുറത്തുപോകലും ഇതിനൊടപ്പം നടന്നു. പാര്‍ട്ടിയിലെ പ്രാദേശിക തര്‍ക്കങ്ങളില്‍ അധിക ശ്രദ്ധ നല്കാന് സംസ്ഥാന നേതാക്കള്‍ ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. ഇത് മുതലെടുക്കാന്‍ എഎപി സജീവ നീക്കങ്ങള്‍ നടത്തുന്നതായിട്ടാണ് സൂചന. മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയാല്‍ കെജ്രിവാള് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഗുണകരമാണ്. പാര്‍ട്ടിക്കുള്ളില്‍ […]
30 Jun 2021 5:33 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് വരാനിരിക്ക ഡെല്‍ഹിയിലെ രാഷ്ട്രീയ കരുനീക്കങ്ങള്‍ ശക്തമാക്കി എഎപി. പ്രാദേശിക തലത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെടുന്നില്ലെന്ന പരാതി നേരത്തെ ബിജെപിക്കുള്ളില്‍ വലിയ പൊട്ടിത്തെറി സൂചന നല്‍കിയിരുന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ള ഒരു പ്രമുഖ കൗണ്‍സിലറുടെ പുറത്തുപോകലും ഇതിനൊടപ്പം നടന്നു.
പാര്‍ട്ടിയിലെ പ്രാദേശിക തര്‍ക്കങ്ങളില്‍ അധിക ശ്രദ്ധ നല്കാന് സംസ്ഥാന നേതാക്കള്‍ ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. ഇത് മുതലെടുക്കാന്‍ എഎപി സജീവ നീക്കങ്ങള്‍ നടത്തുന്നതായിട്ടാണ് സൂചന.
മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയാല്‍ കെജ്രിവാള് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഗുണകരമാണ്. പാര്‍ട്ടിക്കുള്ളില്‍ പിളര്‍പ്പുണ്ടായാലും ഗുണഭോക്താള്‍ എഎപി തന്നെയായിരുക്കും, 2017ല്‍ ബിജെപി 180 വാര്‍ഡുകളില്‍ വിജയിച്ചിരുന്ന ബിജെപി ഇത്തവണ തകര്‍ന്നടിയുമെന്നാണ് ചില സര്‍വ്വേകള്‍ വ്യക്തമാക്കുന്നത്. 40 സീറ്റുകളിലേക്ക് ബിജെപി ചുരുങ്ങുമെന്നും സര്‍വ്വേകള്‍ വ്യക്തമാക്കുന്നു. ബിജെപി അടിയന്തര പ്രാധാന്യം നല്‍കാതെയാണ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നതെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം.
ഡെല്‍ഹിയിലെ ബിജെപി ജനറല്‍ സെക്രട്ടറി ഹര്‍ഷ്ദീപ് മല്‍ഹോത്രയാണ് പ്രശ്ന പരിഹാരങ്ങള്‍ക്കായി ശ്രമിക്കുന്നത്. പ്രദേശിക നേതൃത്വം ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് അദ്ദേഹം വിശദീകരണം നല്‍കിയിട്ടുണ്ട്.
- TAGS:
- AAP
- Arvind Kejriwal
- BJP