Top

ബിഎസ്പിയില്‍ വീണ്ടും പൊട്ടിത്തെറി; രണ്ട് എംഎല്‍എമാരെ പുറത്താക്കി മായാവതി

യുപിയില്‍ നിയമസഭാതെരഞ്ഞെടുപ്പിന് ആറുമാസം മാത്രം ശേഷിക്കെ ബി എസ് പിയില്‍ പൊട്ടിത്തെറി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധ നടപടികള്‍ സ്വീകരിച്ചെന്ന് ആരോപിച്ച് രണ്ടു എം എല്‍ എമാരെയാണ് ബി എസ് പി മേധാവി മായാവതി കഴിഞ്ഞ ദിവസം പുറത്താക്കിയത്. ലാല്‍ജിത്ത് വെര്‍മ്മ, രാം അചല്‍ രജ്ഭീര്‍ എന്നീ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെയാണ് മായാവതി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. 2017 നിയമസഭാതെരഞ്ഞെടുപ്പില്‍ ബി എസ് പിക്ക് 19 സീറ്റാണുണ്ടെയിരുന്നത്. എന്നാല്‍ ഇന്നത് വെറും ഏഴു സീറ്റായി ചുരുങ്ങി. കോവിഡിനെ […]

4 Jun 2021 12:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിഎസ്പിയില്‍ വീണ്ടും പൊട്ടിത്തെറി; രണ്ട് എംഎല്‍എമാരെ പുറത്താക്കി മായാവതി
X

യുപിയില്‍ നിയമസഭാതെരഞ്ഞെടുപ്പിന് ആറുമാസം മാത്രം ശേഷിക്കെ ബി എസ് പിയില്‍ പൊട്ടിത്തെറി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധ നടപടികള്‍ സ്വീകരിച്ചെന്ന് ആരോപിച്ച് രണ്ടു എം എല്‍ എമാരെയാണ് ബി എസ് പി മേധാവി മായാവതി കഴിഞ്ഞ ദിവസം പുറത്താക്കിയത്. ലാല്‍ജിത്ത് വെര്‍മ്മ, രാം അചല്‍ രജ്ഭീര്‍ എന്നീ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെയാണ് മായാവതി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. 2017 നിയമസഭാതെരഞ്ഞെടുപ്പില്‍ ബി എസ് പിക്ക് 19 സീറ്റാണുണ്ടെയിരുന്നത്. എന്നാല്‍ ഇന്നത് വെറും ഏഴു സീറ്റായി ചുരുങ്ങി.

കോവിഡിനെ നേരിടാന്‍ 20000 കോടിയുടെ രണ്ടാം പാക്കേജ്, സൗജന്യ വാക്സിന്‍ ലഭ്യമാക്കാന്‍ 1000 കോടി

പുറത്താക്കപ്പെട്ട വെര്‍മ്മ ബി എസ് പി ശക്തികേന്ദ്രമായ അബ്ദേക്കര്‍ നഗറിലെ കതേരി നിയമസഭാ മണ്ഡലത്തിലെ എം എല്‍ എയാണ്. അഞ്ചുതവണ മണ്ഡലത്തെ പ്രതിനിധീകരിച്ച വെര്‍മ്മ പാര്‍ട്ടി നിയമസഭാകക്ഷി നേതാവുകൂടിയാണ്. എന്നാല്‍ രജ്ഭീര്‍ ഇപ്പോള്‍ ബി എസ് പിയില്‍ ഔദ്യോഗിക പദവികളൊന്നും വഹിക്കുന്നില്ല. പാര്‍ട്ടി സംസ്ഥാന മേധാവി, അഖിലേന്ത്യ ജോയിന്റ ് സെക്രട്ടറി എന്നീ പദവികള്‍ രജ്ഭീര്‍ വഹിച്ചിട്ടുണ്ട്. ബി എസ് പി സര്‍ക്കാരില്‍ മന്ത്രിയായും രജ്ഭീര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരുവരും കുര്‍മി വിഭാഗത്തില്‍പ്പെട്ടവരാണ്.

ബി എസ് പിയുടെ മറ്റൊരു എം എല്‍ എയായ മുക്താര്‍ അന്‍സാരി ജയിലിലുമാണ്. എന്നാല്‍ ബി എസ് പി മേധാവി മായാവതിയെ പാര്‍ട്ടിയിലെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചതാണ് പുറത്താക്കലിന് കാരണമായതെന്ന് വെര്‍മ്മ ഇതു സംബന്ധിച്ച് പ്രതികരിച്ചു. എത്രയും വേഗം മായാവതിയുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് വെര്‍മ്മ പ്രത്യാശ പ്രകടിപ്പിച്ചു. യു പി നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഇത്തരം ഒരു നീക്കം ബി എസ് പിയെ പ്രതിസന്ധിയിലാക്കുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. നേരത്തെ ബി എസ് പിയില്‍ നിന്ന് ബി ജെ പിയിലേക്ക് പല പ്രമുഖരും പോയിരുന്നു.

നികുതി വര്‍ധനയില്ല; ആരോഗ്യ വികസന ക്ഷേമത്തിലൂന്നി പുതിയ ബജറ്റ്; പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

Next Story