Top

ബിജെപിയില്‍ പൊട്ടിത്തെറി; കാലുവാരിയെന്ന് ശോഭാ സുരേന്ദ്രന്‍ പക്ഷം; കെട്ടുകണക്കിന് നോട്ടീസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ ബിജെപിയില്‍ വീണ്ടും പോര്. കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും ശ്രമം നടന്നെന്ന് ശോഭാ സുരേന്ദ്രന്‍ പക്ഷം ആരോപിച്ചു. ശോഭയുടെ കെട്ടുകണക്കിന് പ്രചാരണ നോട്ടീസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വി മുരളീധരനോട് അടുപ്പമുള്ള നേതാവിന്റെ വീട്ടുപരിസരത്തു നിന്നാണ് ഇവ കണ്ടെത്തിയത്. നേതാവിന്റെ വീടിന്റെ പരിസരത്ത് ഇവ കുന്നുകൂട്ടി ഇട്ടിരിക്കുകയാണ്. ശോഭയെ മനപ്പൂര്‍വം പരാജയപ്പെടുത്താന്‍ വി മുരളീധരന്‍ മനപ്പൂര്‍വം ശ്രമിച്ചെന്നാണ് ഉയരുന്ന ആരോപണം. മണ്ഡലത്തില്‍ ബിജെപിക്ക് ലഭിക്കേണ്ടിയിരുന്ന 5500 ലേറെ […]

3 May 2021 3:09 AM GMT

ബിജെപിയില്‍ പൊട്ടിത്തെറി; കാലുവാരിയെന്ന് ശോഭാ സുരേന്ദ്രന്‍ പക്ഷം;  കെട്ടുകണക്കിന് നോട്ടീസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍
X

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ ബിജെപിയില്‍ വീണ്ടും പോര്. കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും ശ്രമം നടന്നെന്ന് ശോഭാ സുരേന്ദ്രന്‍ പക്ഷം ആരോപിച്ചു. ശോഭയുടെ കെട്ടുകണക്കിന് പ്രചാരണ നോട്ടീസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വി മുരളീധരനോട് അടുപ്പമുള്ള നേതാവിന്റെ വീട്ടുപരിസരത്തു നിന്നാണ് ഇവ കണ്ടെത്തിയത്. നേതാവിന്റെ വീടിന്റെ പരിസരത്ത് ഇവ കുന്നുകൂട്ടി ഇട്ടിരിക്കുകയാണ്.

ശോഭയെ മനപ്പൂര്‍വം പരാജയപ്പെടുത്താന്‍ വി മുരളീധരന്‍ മനപ്പൂര്‍വം ശ്രമിച്ചെന്നാണ് ഉയരുന്ന ആരോപണം. മണ്ഡലത്തില്‍ ബിജെപിക്ക് ലഭിക്കേണ്ടിയിരുന്ന 5500 ലേറെ വോട്ടുകള്‍ കാണാനില്ല. കഴിഞ്ഞ തവണ വി മുരളീധരന് ലഭിച്ചതിനേക്കാള്‍ 2500 വോട്ട് ഇത്തവണ കഴക്കൂട്ടത്ത് ബിജെപിക്ക് കുറഞ്ഞെന്നും ശോഭാ സുരേന്ദ്രന്‍ പക്ഷം ആരോപിച്ചു.

കഴക്കൂട്ടത്ത് ഇടത് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന്‍ 62176 വോട്ട് നേടിയാണ് മണ്ഡലത്തില്‍ വിജയച്ചത്. ശോഭ സുരേന്ദ്രന് 40193 വോട്ടുകളാണ് ലഭിച്ചത്. ശബരിമല വിഷയം പ്രധാന ആയുധമാക്കിയെങ്കിലും ബിജെപിയെ ഇത്തവണയും കഴക്കൂട്ടം തുണച്ചില്ല. ശോഭ സുരേന്ദ്രന്‍ നേതൃത്വത്തോട് ആവശ്യപ്പെട്ട് നേടിയ സീറ്റായിരുന്നു കഴക്കൂട്ടം. ബിജെപിയിലെ മുരളീധര വിഭാഗവുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു ശോഭ. ഒടുവില്‍ ദേശീയ നേതൃത്വം ഇടപെട്ടാണ് കഴക്കൂട്ടത്ത് ശോഭയ്ക്ക് സീറ്റ് കിട്ടിയത്.

Next Story