ബിഹാര്‍ എന്‍ഡിഎയില്‍ വിള്ളല്‍; നിധീഷിനെ പരിഹസിച്ച ബിജെപി നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് ജെഡിയു
മുഖ്യമന്ത്രി നിധീഷ് കുമാറിനെ പരിഹസിച്ചുകൊണ്ടുള്ള ബിജെപി എംഎല്‍സി ടൂണെ പാണ്ഡ്യയുടെ പ്രസ്താവനക്ക് പിന്നാലെ എന്‍ ഡി എ സംഖ്യകക്ഷികള്ക്കിടയില് അഭിപ്രായഭിന്നത രൂക്ഷമായി. എന്‍ ഡി എ സംഖ്യകക്ഷികളായ ബി ജെ പിയും ജെ ഡി യുവും തമ്മിലുള്ള ബന്ധത്തില്‍ കഴിഞ്ഞ ദിവസം പാണ്ഡ്യ നടത്തിയ പരിഹാസം കലര്‍ത്തിയ വിമര്‍ശനം വിള്ളല്‍ വീഴ്ത്തി. സംഭവത്തില്‍ പാണ്ഡ്യക്കെതിരെ ബി ജെ പി ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ജെ ഡി യു ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞദിവസം ബി ജെ പി പാണ്ഡ്യയ്ക്ക് […]
4 Jun 2021 2:40 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുഖ്യമന്ത്രി നിധീഷ് കുമാറിനെ പരിഹസിച്ചുകൊണ്ടുള്ള ബിജെപി എംഎല്‍സി ടൂണെ പാണ്ഡ്യയുടെ പ്രസ്താവനക്ക് പിന്നാലെ എന്‍ ഡി എ സംഖ്യകക്ഷികള്ക്കിടയില് അഭിപ്രായഭിന്നത രൂക്ഷമായി. എന്‍ ഡി എ സംഖ്യകക്ഷികളായ ബി ജെ പിയും ജെ ഡി യുവും തമ്മിലുള്ള ബന്ധത്തില്‍ കഴിഞ്ഞ ദിവസം പാണ്ഡ്യ നടത്തിയ പരിഹാസം കലര്‍ത്തിയ വിമര്‍ശനം വിള്ളല്‍ വീഴ്ത്തി. സംഭവത്തില്‍ പാണ്ഡ്യക്കെതിരെ ബി ജെ പി ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ജെ ഡി യു ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞദിവസം ബി ജെ പി പാണ്ഡ്യയ്ക്ക് ഇതുസംബന്ധിച്ച് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
യുപിയില്‍ മന്ത്രിസഭാ പുനഃസംഘടിപ്പിക്കും; യോഗി തുടരും; മോദിയുടെ വിശ്വസ്തരും സഭയിലേക്ക്
നേരത്തെ ആര് ജെ ഡി എം പി മുഹമ്മദ് ഷഹാബുദ്ദീന് മുഖ്യമന്ത്രി നിധീഷ്കുമാറിനെ സാഹചര്യങ്ങളുടെ മുഖ്യമന്ത്രിയെന്ന് വിമര്‍ശിച്ചിരുന്നു.പാണ്ഡ്യ ഷഹാബുദ്ദീനെ ഉദ്ധരിച്ചാണ് നിധീഷ് കുമാറിനെ സാഹര്യങ്ങളുടെ മുഖ്യമന്ത്രിയെന്ന് വിളിച്ചത്. ഇപ്പോള്‍ കൊലപാതകക്കേസുള്പ്പടെ നിരവധി കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് ഷഹാബുദ്ദീന്. എന്നാല്‍ ഷഹാബുദ്ദീന് സത്യം പറഞ്ഞതുകൊണ്ടാണ് ജയിലില്‍ പോകേണ്ടിവന്നതെന്ന് പാണ്ഡ്യ ഇക്കാര്യം ചൂണ്ടിക്കാണിച്ച് നിധീഷിനെ വിമര്‍ശിച്ചു.
ഷഹാബുദ്ധീന്റെ ജയില്‍ വാസത്തിന് പിറകില്‍ നിധീഷാണെന്നും പാണ്ഡ്യ വിമര്‍ശിച്ചിരുന്നു. നേരത്തെ ബിഹാര്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ രണ്ടാമത്തെ വലിയ കക്ഷിയായിരുന്നു നിധീഷിന്റെ പാര്‍ട്ടി എന്നിട്ടും നിധീഷ് മുഖ്യമന്ത്രിയായി. എന്നാലിപ്പോള്‍ മൂന്നാമത്തെ കക്ഷിമാത്രമാണ് നിധീഷിന്റേത്. എന്നാല്‍ നിധീഷ് കുമാര്‍ ഇപ്പോഴും ബിഹാറിന്റെ മുഖ്യമന്ത്രിയായി തുടരുന്നു. സാഹചര്യങ്ങള്‍ മാത്രമാണ് നിധീഷിനെ മുഖ്യമന്ത്രിയാക്കിയതെന്ന് പാണ്ഡ്യ ഇത്തരത്തില്‍ വിശദീകരിക്കുകയായിരുന്നു. ഇത് ജെ ഡി
- TAGS:
- BIHAR
- NDA
- Nitish Kumar