Top

കണ്ണൂരില്‍ മുസ്‌ലിം ലീഗില്‍ പോര്; സംസ്ഥാന വൈസ് പ്രസിഡന്റ് വികെ അബ്ദുള്‍ ഖാദര്‍ മൗലവിയുടെ കാറ് തടഞ്ഞ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

കണ്ണൂര്‍ മുസ്‌ലിം ലീഗില്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തര്‍ക്കം. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞു മുഹമ്മദ്, സംസ്ഥാന വൈസ് പ്രസിഡന്റ് വികെ അബ്ദുള്‍ ഖാദര്‍ മൗലവി എന്നിവരുടെ കാറ് തടഞ്ഞ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. താന ഡിവിഷനില്‍ നിന്നുള്ള ഷബീബ ടീച്ചറെ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയായി ഇന്നലെയാണ് മുസ്‌ലിം ലീഗ് തീരുമാനിച്ചത്. പാര്‍ട്ടി യോഗം ചേരാതെ നേതാക്കള്‍ കൂടിയിരുന്നാണ് ഈ തീരുമാനമെടുത്തതെന്ന് യൂത്ത് ലൂഗ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പാര്‍ട്ടിയില്‍ മികച്ച പ്രവര്‍ത്തം […]

28 Dec 2020 12:54 AM GMT

കണ്ണൂരില്‍ മുസ്‌ലിം ലീഗില്‍ പോര്; സംസ്ഥാന വൈസ് പ്രസിഡന്റ് വികെ അബ്ദുള്‍ ഖാദര്‍ മൗലവിയുടെ  കാറ് തടഞ്ഞ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍
X

കണ്ണൂര്‍ മുസ്‌ലിം ലീഗില്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തര്‍ക്കം. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞു മുഹമ്മദ്, സംസ്ഥാന വൈസ് പ്രസിഡന്റ് വികെ അബ്ദുള്‍ ഖാദര്‍ മൗലവി എന്നിവരുടെ കാറ് തടഞ്ഞ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. താന ഡിവിഷനില്‍ നിന്നുള്ള ഷബീബ ടീച്ചറെ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയായി ഇന്നലെയാണ് മുസ്‌ലിം ലീഗ് തീരുമാനിച്ചത്. പാര്‍ട്ടി യോഗം ചേരാതെ നേതാക്കള്‍ കൂടിയിരുന്നാണ് ഈ തീരുമാനമെടുത്തതെന്ന് യൂത്ത് ലൂഗ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പാര്‍ട്ടിയില്‍ മികച്ച പ്രവര്‍ത്തം നടത്തിയ ഷമീമ ടീച്ചറെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തു നിന്നും തഴഞ്ഞതിനെതിരെയാണ് പ്രതിഷേധം.

മണ്ഡലം കമ്മിറ്റിയുടെയോ മേഖലാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെയോ വാക്കിന് പുല്ലുവില കല്‍പ്പിച്ചു കൊണ്ടാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനം തീരുമാനിച്ചതെന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് കണ്ണൂര്‍ മേഖല ജന.സെക്രട്ടറി റാഷിദ് തായത്തെരു രാജിവെച്ചു

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞു മുഹമ്മദ്, സംസ്ഥാന വൈസ് പ്രസിഡന്റ് വികെ അബ്ദുള്‍ ഖാദര്‍ മൗലവി, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരീം ചേലേരി എന്നിവരാണുള്ളത്.

Next Story