Top

സ്വര്‍ണക്കടത്ത്: സ്വപ്‌നയുടെയും സരിത്തിന്റെയും രഹസ്യമൊഴിയെടുക്കും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരുടെ രഹസ്യമൊഴിയെടുക്കാന്‍ എറണാകുളം സിജെഎം കോടതിയുടെ ഉത്തരവ്. രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം സീല്‍ഡ് കവറിലാക്കി സിജെഎം കോടതിക്ക് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് രഹസ്യമൊഴി എടുക്കുക. കേസുമായി ബന്ധപ്പെട്ട ഉന്നത വ്യക്തികളെ കുറിച്ച് ഇവര്‍ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിച്ചത്.

2 Dec 2020 5:51 AM GMT

സ്വര്‍ണക്കടത്ത്: സ്വപ്‌നയുടെയും സരിത്തിന്റെയും രഹസ്യമൊഴിയെടുക്കും
X

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരുടെ രഹസ്യമൊഴിയെടുക്കാന്‍ എറണാകുളം സിജെഎം കോടതിയുടെ ഉത്തരവ്.

രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം സീല്‍ഡ് കവറിലാക്കി സിജെഎം കോടതിക്ക് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.
കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് രഹസ്യമൊഴി എടുക്കുക.

കേസുമായി ബന്ധപ്പെട്ട ഉന്നത വ്യക്തികളെ കുറിച്ച് ഇവര്‍ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിച്ചത്.

Next Story