കൊവാക്സിന്; മൂന്നാംഘട്ട മനുഷ്യപരീക്ഷണം ഇന്ന് തുടങ്ങും
കൊവിഡ് പ്രതിരോധ മരുന്ന് കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്ന് ആരംഭിക്കും. ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ്നാണ് മരുന്നിന്റെ ആദ്യ ഡോസ് നല്‍കുക. അടുത്ത വര്‍ഷത്തേക്ക് 30 കോടി ആളുകളിലേക്ക് കോവാക്സിന് ലഭ്യമാക്കുമെന്ന് മന്ത്രി ഹര്‍ഷ് വര്ധന് പറഞ്ഞു. നിലവില്‍ 90 ലക്ഷത്തോളം ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഭാരത് ബയോടെക് നിര്‍മ്മിച്ച വാക്സിനാണ് ഇപ്പോള്‍ മൂന്നാംഘട്ട മനുഷ്യ പരീക്ഷണത്തിന് തയാറാവുന്നത്. 25 കേന്ദ്രങ്ങളിലായി 25000 പേരില്‍ മൂന്നാംഘട്ട പരീക്ഷണം നടത്താനാണ് തീരുമാനം. നാല് മാസത്തിനകം വാക്സിന് […]

കൊവിഡ് പ്രതിരോധ മരുന്ന് കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്ന് ആരംഭിക്കും. ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ്നാണ് മരുന്നിന്റെ ആദ്യ ഡോസ് നല്‍കുക. അടുത്ത വര്‍ഷത്തേക്ക് 30 കോടി ആളുകളിലേക്ക് കോവാക്സിന് ലഭ്യമാക്കുമെന്ന് മന്ത്രി ഹര്‍ഷ് വര്ധന് പറഞ്ഞു.
നിലവില്‍ 90 ലക്ഷത്തോളം ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഭാരത് ബയോടെക് നിര്‍മ്മിച്ച വാക്സിനാണ് ഇപ്പോള്‍ മൂന്നാംഘട്ട മനുഷ്യ പരീക്ഷണത്തിന് തയാറാവുന്നത്. 25 കേന്ദ്രങ്ങളിലായി 25000 പേരില്‍ മൂന്നാംഘട്ട പരീക്ഷണം നടത്താനാണ് തീരുമാനം.
നാല് മാസത്തിനകം വാക്സിന് തയാറാകുമെന്ന ഉറപ്പുണ്ടെന്ന് ആരോഗ്യ മന്ത്രി ഹര്‍ഷ് വര്ധന് ഒരു വെബിനാറില്‍ മുന്‍പ് പറഞ്ഞിരുന്നു. അടുത്ത വര്‍ഷത്തേക്ക് 30 കോടി ആളുകള്‍ക്ക് 500 മില്ല്യണ്‍ കോവാക്സിന് ലഭ്യമാക്കുമെന്നാണ് നല്കുന്ന ഉറപ്പ്. അതേ സമയം രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 89 ലക്ഷം കടന്നു. നാല് ലക്ഷത്തിലധികം പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.