Top

‘ജനാധിപത്യത്തിന്റെ അവസ്ഥ ഏറ്റവും മോശമാകുന്നു’; ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ ഇവിഎം കണ്ടെത്തിയതില്‍ രാഹുല്‍ ഗാന്ധി

അസമില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ വോട്ടിങ്ങ് മെഷീന്‍ കണ്ടെത്തിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷനേയും ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനേയും വിമര്‍ശിച്ചുകൊണ്ട് ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് എംപിയുടെ പ്രതികരണം. ഇലക്ഷന്‍ കമ്മീഷന്റെ കാര്‍ കേട്, ബിജെപിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ മോശം, ജനാധിപത്യത്തിന്റെ അവസ്ഥ ഏറ്റവും മോശമാകുന്നു. രാഹുല്‍ ഗാന്ധി അസമില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വാഹനത്തില്‍ നിന്നും ഇവിഎം മെഷീന്‍ കണ്ടെത്തി . പതരകണ്ടി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണേന്തു പോളിന്റെ വാഹനത്തില്‍ നിന്നാണ് വോട്ടിംഗ് മെഷീന്‍ കണ്ടെത്തിയത്. […]

2 April 2021 4:27 AM GMT

‘ജനാധിപത്യത്തിന്റെ അവസ്ഥ ഏറ്റവും മോശമാകുന്നു’; ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ ഇവിഎം കണ്ടെത്തിയതില്‍ രാഹുല്‍ ഗാന്ധി
X

അസമില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ വോട്ടിങ്ങ് മെഷീന്‍ കണ്ടെത്തിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷനേയും ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനേയും വിമര്‍ശിച്ചുകൊണ്ട് ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് എംപിയുടെ പ്രതികരണം.

ഇലക്ഷന്‍ കമ്മീഷന്റെ കാര്‍ കേട്, ബിജെപിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ മോശം, ജനാധിപത്യത്തിന്റെ അവസ്ഥ ഏറ്റവും മോശമാകുന്നു.

രാഹുല്‍ ഗാന്ധി

അസമില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വാഹനത്തില്‍ നിന്നും ഇവിഎം മെഷീന്‍ കണ്ടെത്തി . പതരകണ്ടി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണേന്തു പോളിന്റെ വാഹനത്തില്‍ നിന്നാണ് വോട്ടിംഗ് മെഷീന്‍ കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ കാര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഇന്നലെയാണ് കൃഷ്ണേന്തു പാലിന്റെ കാറില്‍ നിന്നും ഇവിഎം മെഷീന്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷമുണ്ടായി.

വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തെ ഗൗരവമായി കാണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. എപ്പോഴൊക്കെ സ്വകാര്യ വാഹനത്തില്‍ ഇവിഎം കടത്തുന്നതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ടോ അതിനു പിന്നിലെല്ലാം ബിജെപി ആണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു.

ബിജെപിക്കെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും രംഗത്തെത്തി. ‘ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ പോക്കറ്റിലാണെന്ന് അറിയാമായിരുന്നു. എന്നാല്‍ വോട്ടിംഗ് മെഷീന്‍ അവരുടെ മടിയിലാണെന്ന് പുതിയതും ആശങ്കയുളവാക്കുന്നതുമാണ്,’ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു. സംഭവത്തോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Next Story