കോണ്‍ഗ്രീറ്റ് ബീം ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു; മൃതദേഹം 12-ാം നിലയില്‍
കൊച്ചി: കോൺക്രീറ്റ് ബീം ഇടിഞ്ഞുവീണ് നിര്‍മ്മാണ തൊഴിലാളി മരിച്ചു. മൃതദേഹം കെട്ടിടത്തിന്റെ 12-ാം നിലയിലെ ഒരു കമ്പിക്ക് മുകളിൽ തൂങ്ങിക്കിടക്കുകയാണ്. കൊച്ചി പനമ്പള്ളി നഗർ വിദ്യാനഗർ കോളനിയിലാണ് സംഭവം. നിർമാണത്തിലിരുന്ന 12 നിലക്കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലാണ് അപകടമുണ്ടായത്. നിർമാണത്തിലിരുന്ന ബീം താഴത്തെ നിലയില്‍ നില്‍ക്കുകയായിരുന്ന തൊഴിലാളികള്‍ക്ക് മുകളിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. മൃതദേഹം പൊട്ടിവീണ ബീമിന് താഴെ നിർമാണത്തിനായി സജ്ജീകരിച്ച തൂണിന് മുകളിൽ കുടുങ്ങുകയായിരുന്നു. കഴിഞ്ഞ രണ്ട് മണിക്കൂറായി മൃതദേഹം ഇത്തരത്തില്‍ കുരുങ്ങിക്കിടക്കുകയാണ്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്. […]
15 July 2021 3:06 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: കോൺക്രീറ്റ് ബീം ഇടിഞ്ഞുവീണ് നിര്‍മ്മാണ തൊഴിലാളി മരിച്ചു. മൃതദേഹം കെട്ടിടത്തിന്റെ 12-ാം നിലയിലെ ഒരു കമ്പിക്ക് മുകളിൽ തൂങ്ങിക്കിടക്കുകയാണ്. കൊച്ചി പനമ്പള്ളി നഗർ വിദ്യാനഗർ കോളനിയിലാണ് സംഭവം.
നിർമാണത്തിലിരുന്ന 12 നിലക്കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലാണ് അപകടമുണ്ടായത്. നിർമാണത്തിലിരുന്ന ബീം താഴത്തെ നിലയില്‍ നില്‍ക്കുകയായിരുന്ന തൊഴിലാളികള്‍ക്ക് മുകളിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.
മൃതദേഹം പൊട്ടിവീണ ബീമിന് താഴെ നിർമാണത്തിനായി സജ്ജീകരിച്ച തൂണിന് മുകളിൽ കുടുങ്ങുകയായിരുന്നു. കഴിഞ്ഞ രണ്ട് മണിക്കൂറായി മൃതദേഹം ഇത്തരത്തില്‍ കുരുങ്ങിക്കിടക്കുകയാണ്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
അപകട സമയത്ത് നാല് തൊഴിലാളികള്‍ താഴെ ഉണ്ടായിരുന്നു. ബീം വീഴുന്നത് കണ്ട മറ്റ് തൊഴിലാളികള്‍ക്ക് മാറാന്‍ സാധിച്ചു. മരിച്ചയാളുടെ പേരുവിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.