Top

മറഡോണയുടെ സ്വത്തിന്റെ പേരില്‍ മക്കളുടെ തമ്മിലടി; നിയമപ്പോരാട്ടത്തിലേക്ക്

അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണയുടെ സ്വത്തിന്റെ പേരില്‍ മക്കള്‍ തമ്മിലുള്ള നിയമപ്പോരാട്ടത്തിന് ഒരുങ്ങുന്നെന്ന് സ്പാനീഷ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്. മറഡോണയ്ക്ക് വിവിധ രാജ്യങ്ങളിലായി വന്‍സമ്പാദ്യമുണ്ടെന്നും മരിക്കും മുന്‍പ് വില്‍പത്രം എഴുതി വച്ചിട്ടില്ലാത്തതിനാല്‍ മക്കള്‍ തമ്മില്‍ സ്വത്ത് തര്‍ക്കത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അര്‍ജന്റീന, സ്‌പെയിന്‍, ക്യൂബ, ഇറ്റലി, ചൈന, ദുബായ്, ബെലാറൂസ്, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ ഭൂമിയായും കെട്ടിടങ്ങളായും വന്‍ സ്വത്താണ് മറഡോണയുടെ പേരിലുള്ളത്. ലോക പ്രശസ്തമായ വിവിധ ബ്രാന്‍ഡുകളുടെ പരസ്യ മോഡല്‍ എന്ന നിലയിലും മറഡോണയ്ക്ക് വന്‍വരുമാനമാണ് […]

2 Dec 2020 3:41 AM GMT

മറഡോണയുടെ സ്വത്തിന്റെ പേരില്‍ മക്കളുടെ തമ്മിലടി; നിയമപ്പോരാട്ടത്തിലേക്ക്
X

അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണയുടെ സ്വത്തിന്റെ പേരില്‍ മക്കള്‍ തമ്മിലുള്ള നിയമപ്പോരാട്ടത്തിന് ഒരുങ്ങുന്നെന്ന് സ്പാനീഷ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്.

മറഡോണയ്ക്ക് വിവിധ രാജ്യങ്ങളിലായി വന്‍സമ്പാദ്യമുണ്ടെന്നും മരിക്കും മുന്‍പ് വില്‍പത്രം എഴുതി വച്ചിട്ടില്ലാത്തതിനാല്‍ മക്കള്‍ തമ്മില്‍ സ്വത്ത് തര്‍ക്കത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അര്‍ജന്റീന, സ്‌പെയിന്‍, ക്യൂബ, ഇറ്റലി, ചൈന, ദുബായ്, ബെലാറൂസ്, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ ഭൂമിയായും കെട്ടിടങ്ങളായും വന്‍ സ്വത്താണ് മറഡോണയുടെ പേരിലുള്ളത്.

ലോക പ്രശസ്തമായ വിവിധ ബ്രാന്‍ഡുകളുടെ പരസ്യ മോഡല്‍ എന്ന നിലയിലും മറഡോണയ്ക്ക് വന്‍വരുമാനമാണ് ലഭിക്കുന്നത്. ഏകദേശം 700 കോടിയുടെ അടുത്താണ് താരത്തിന്റെ സ്വത്തെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

അര്‍ജന്റീനയിലെ നിയമപ്രകാരം മരിച്ചയാളുടെ സ്വത്തിന്റെ മൂന്നില്‍ രണ്ട് ഭാഗത്തില്‍ ഭാര്യയ്ക്കും മക്കള്‍ക്കും അവകാശമുണ്ട്.

അതേസമയം, മരണസമയത്ത് മറഡോണയുടെ കൈവശം 5 ലക്ഷം ഡോളര്‍ (ഏകദേശം മൂന്നര കോടി രൂപ) മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് ഒരു വെബ്‌സൈറ്റ് പുറത്തുവിട്ട കണക്ക്.

നികുതിവെട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നിരവധി പണം താരത്തിന് നഷ്ടമായെന്നും വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Next Story