Top

രഞ്ജിനി ഹരിദാസിനെതിരെ തൃക്കാക്കര നഗരസഭാധ്യക്ഷയുടെ പരാതി; അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം

സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് അവതാരിക രജ്ഞിനി ഹരിദാസിനെതിരെ പരാതി നല്‍കി തൃക്കാക്കര നഗരസഭാധ്യക്ഷ അജിതാ തങ്കപ്പന്‍. രജ്ഞിന് ഹരിദാസിനും അഭിനേതാവായ അക്ഷയ് രാധാകൃഷ്ണനും എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. തൃക്കാക്കരയില്‍ നായകളെ കൂട്ടമായി കൊന്നൊടുക്കിയ സംഭവത്തില്‍ രഞ്ജിനി ഹരിദാസ് പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് പരാതി. രഞ്ജിനിയുടെ നേതൃത്വത്തില്‍ മൃഗസ്നേഹികള്‍ തൃക്കാക്കര നഗരസഭയ്ക്ക് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു. ‘സഭയിലുണ്ടാവുന്നത് സഭയില്‍ തീരണം’, മറ്റു സംസ്ഥാനങ്ങളിലെ നിയമസഭാ സംഘര്‍ഷങ്ങള്‍ വിവരിച്ച് മുഖ്യമന്ത്രി എന്നാല്‍ നഗരസഭക്ക് നേരെ നടക്കുന്ന ആരോപണങ്ങളിലേക്ക് തന്നെ ഇരുവരും […]

29 July 2021 1:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രഞ്ജിനി ഹരിദാസിനെതിരെ തൃക്കാക്കര നഗരസഭാധ്യക്ഷയുടെ പരാതി; അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം
X

സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് അവതാരിക രജ്ഞിനി ഹരിദാസിനെതിരെ പരാതി നല്‍കി തൃക്കാക്കര നഗരസഭാധ്യക്ഷ അജിതാ തങ്കപ്പന്‍. രജ്ഞിന് ഹരിദാസിനും അഭിനേതാവായ അക്ഷയ് രാധാകൃഷ്ണനും എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. തൃക്കാക്കരയില്‍ നായകളെ കൂട്ടമായി കൊന്നൊടുക്കിയ സംഭവത്തില്‍ രഞ്ജിനി ഹരിദാസ് പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് പരാതി. രഞ്ജിനിയുടെ നേതൃത്വത്തില്‍ മൃഗസ്നേഹികള്‍ തൃക്കാക്കര നഗരസഭയ്ക്ക് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു.

‘സഭയിലുണ്ടാവുന്നത് സഭയില്‍ തീരണം’, മറ്റു സംസ്ഥാനങ്ങളിലെ നിയമസഭാ സംഘര്‍ഷങ്ങള്‍ വിവരിച്ച് മുഖ്യമന്ത്രി

എന്നാല്‍ നഗരസഭക്ക് നേരെ നടക്കുന്ന ആരോപണങ്ങളിലേക്ക് തന്നെ ഇരുവരും അനാവശ്യമായി വലിച്ചിഴക്കുന്നുവെന്നാരോപിച്ചാണ് അജിതാ തങ്കപ്പന്റെ പരാതി. തന്റെ ചിത്രം അടക്കം ഉപയോഗിച്ച് സഭ്യമല്ലാത്ത ഭാഷയില്‍ പ്രചാരണം നടത്തുകയാണെന്നും പലരുടേയും കമന്റുകള്‍ മ്ലേച്ഛമാണെന്നും തൃക്കാക്കര എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്ററുകളുടെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.

മദ്യപിച്ചെന്നാരോപിച്ച് യുവാവിനെ മര്‍ദിച്ച് വീഴ്ത്തി ഹോം ഗാര്‍ഡ്; എഴുന്നേറ്റപ്പോള്‍ വീണ്ടും മര്‍ദനം

കഴിഞ്ഞ ദിവസം തൃക്കാക്കര നഗരസഭാ യാര്‍ഡില്‍ 30 നായ്ക്കളുടെ ജഡം കണ്ടെത്തിയിരുന്നു. സംഭവത്തില്‍ തൃക്കാക്കര നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ പ്രതി ചേര്‍ത്തു.
ഇന്‍ഫോ പാര്‍ക്ക് പോലീസാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജികുമാറിനെ പ്രതിചേര്‍ത്തത്. ുന്‍കൂര്‍ ജാമ്യപേക്ഷയെ എതിര്‍ത്ത് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പോലീസ് അറിയിച്ചു.
നഗരസഭ ചെയര്‍പെഴ്‌സന്‍ അടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്യും

Next Story