സംസ്ഥാനത്ത് മെയ് എട്ട് മുതല്‍ ഒമ്പത് ദിവസം സമ്പൂര്‍ണ ലോക്ഡൗണ്‍
സംസ്ഥാനത്ത് മറ്റന്നാള്‍ മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍. മെയ് 8 മുതല്‍ 16ാം തിയ്യതി വരെയാണ് ലോക്ഡൗണ്‍. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ തന്നെ സമ്പൂര്‍ണ ലോക്ഡൗണ്‍ ആവശ്യമാണെന്ന നിര്‍ദ്ദേശം വിവിധ തലങ്ങളില്‍ നിന്നും വന്നിരുന്നു. മിനി ലോക്ഡൗണ്‍ രോഗവ്യാപനം തടയുന്നതിന് ഫലപ്രദമാവുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഔദ്യോഗിക തലത്തില്‍ വിലയിരുത്തലുണ്ടായിരുന്നു. ഇന്നലെ 40000 ത്തിന് മുകളിലായിരുന്നു സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം. രോഗവ്യാപനം മൂലം ആശുപത്രികളില്‍ ഓക്സിജന്‍, വെന്റിലേറ്റര്‍ തികയുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെയാണ് […]

സംസ്ഥാനത്ത് മറ്റന്നാള്‍ മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍. മെയ് 8 മുതല്‍ 16ാം തിയ്യതി വരെയാണ് ലോക്ഡൗണ്‍. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ തന്നെ സമ്പൂര്‍ണ ലോക്ഡൗണ്‍ ആവശ്യമാണെന്ന നിര്‍ദ്ദേശം വിവിധ തലങ്ങളില്‍ നിന്നും വന്നിരുന്നു. മിനി ലോക്ഡൗണ്‍ രോഗവ്യാപനം തടയുന്നതിന് ഫലപ്രദമാവുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഔദ്യോഗിക തലത്തില്‍ വിലയിരുത്തലുണ്ടായിരുന്നു.
ഇന്നലെ 40000 ത്തിന് മുകളിലായിരുന്നു സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം. രോഗവ്യാപനം മൂലം ആശുപത്രികളില്‍ ഓക്സിജന്‍, വെന്റിലേറ്റര്‍ തികയുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെയാണ് തീരുമാനം.
കൊവിഡ് മരണങ്ങള് മൂലം സംസ്ഥാനത്തെ ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്. തിരുവനന്തപുരം ശാന്തി കവാടത്തില്‍ നാളെ വരെയുള്ള ബുക്കിംഗ് പൂര്‍ത്തിയായി.
ഇലക്ട്രിക്, ഗ്യാസ് ശ്മാശനങ്ങളിലായി പരമാവധി 24 പേരെ ഒരു ദിവസം ശാന്തി കവാടത്തില്‍ സംസ്കരിക്കാം. കൊവിഡ് ബാധിച്ചവരെ മാത്രമാണ് നിലവില്‍ ഇവിടെ സംസ്കരിക്കുന്നത്. എന്നിട്ടും സൗകര്യങ്ങള്‍ തികയാത്ത അവസ്ഥയാണ്. മാറനെല്ലൂര്‍ പഞ്ചായത്ത് ശ്മശാനത്തിലും സമാന സ്ഥിതിയാണ്. ഒന്നോ രണ്ടോ ദിവസം മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ വെക്കാനും നിലവില്‍ തടസ്സമുണ്ട്. പലയിടത്തും മോര്‍ച്ചറികള്‍ നിറഞ്ഞിരിക്കുകയാണ്.
- TAGS:
- Covid Kerala
- Lockdown