Top

‘ഗൂഢാലോചന, തട്ടികൊണ്ടുപോകല്‍’; സുധാകരനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി

കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. കൊല്ലം സ്വദേശിയായ അഭിഭാഷകന്‍ ആദര്‍ശാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ക്രിമിനല്‍ ഗൂഢാലോചനക്കും തട്ടികൊണ്ട് പോകലിനും കേസെടുക്കണമെന്നാണ് ആവശ്യം. മക്കളെ തട്ടികൊണ്ട് പോകാന്‍ സുധാകരന്‍ ശ്രമിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് പരാതി ലഭിച്ചത്. മക്കളെ തട്ടികൊണ്ട് പോകാന്‍ കെ സുധാകരന്‍ ശ്രമിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തനായ കോണ്‍ഗ്രസ് നേതാവ് പറഞ്ഞിരുന്നുവെന്നായിരുന്നു പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. മക്കളെ തട്ടിക്കൊണ്ടു പോകുമെന്ന് […]

19 Jun 2021 7:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഗൂഢാലോചന, തട്ടികൊണ്ടുപോകല്‍’; സുധാകരനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി
X

കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. കൊല്ലം സ്വദേശിയായ അഭിഭാഷകന്‍ ആദര്‍ശാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ക്രിമിനല്‍ ഗൂഢാലോചനക്കും തട്ടികൊണ്ട് പോകലിനും കേസെടുക്കണമെന്നാണ് ആവശ്യം.

മക്കളെ തട്ടികൊണ്ട് പോകാന്‍ സുധാകരന്‍ ശ്രമിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് പരാതി ലഭിച്ചത്. മക്കളെ തട്ടികൊണ്ട് പോകാന്‍ കെ സുധാകരന്‍ ശ്രമിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തനായ കോണ്‍ഗ്രസ് നേതാവ് പറഞ്ഞിരുന്നുവെന്നായിരുന്നു പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

മക്കളെ തട്ടിക്കൊണ്ടു പോകുമെന്ന് പറഞ്ഞത് യാഥാര്‍ത്ഥ്യമെന്ന് എകെ ബാലന്‍; ‘പരാതി കൊടുക്കാതെ നേരിടാനുള്ള സംവിധാനം അവിടെയുണ്ട്, എത്തുന്നവരെയും നേരിടും’

ഇതേ ആരോപണം 13 വര്‍ഷങ്ങള്‍ക്ക് മുമ്പും പിണറായി ആരോപിച്ചിരുന്നു. 2008 ഫെബ്രുവരി 26ന് മനോരമ ന്യൂസ് സംപ്രേക്ഷണം ചെയ്ത നേരെ ചൊവ്വെ പരിപാടിയിലാണ് പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞിട്ടുള്ളത്. ഇത്തരമൊരു കാര്യം ഇത്രകാലം മുഖ്യമന്ത്രി ആരോടും പറയാതിരുന്നത് എന്തുകൊണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ചാനല്‍ മുമ്പാകെ തന്നെ മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയതായി വീഡിയോ സഹിതം വ്യക്തമായിരിക്കുന്നത്.

അഭിമുഖത്തില്‍ പിണറായി വിജയന്‍ പറഞ്ഞത്: ‘എന്റെ ഒരു സുഹൃത്ത് എന്നോട് വന്ന് പറയുകയാണ്. നിങ്ങളുടെ രണ്ട് കുട്ടികളെ അപായപ്പെടുത്താന്‍ ഇടയുണ്ട്. അവര് യുപി സ്‌കൂളിലും എല്‍പി സ്‌കൂളിലുമൊക്കെയായി പഠിക്കുന്ന സമയമാണ്. അപായപ്പെടുത്താനിടയുണ്ട്. അത് സൂക്ഷമമായി അറിയാവുന്ന ഒരാള്‍ വന്ന് പറയുകയാണ്. എന്ത് ചെയ്യും ഞാന്‍? അത് പോലെയുള്ള ഘട്ടങ്ങള്‍ കടന്നുവന്നവനാണ് ഞാന്‍.’

Next Story

Popular Stories