‘പിണറായി വിജയന് വീട്ടില്‍ കിടന്ന് ഉറങ്ങില്ല’; എ എന്‍ രാധാകൃഷ്ണന്റെ ഭീഷണിക്കെതിരെ ഡിജിപിക്ക് പരാതി
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കലാപാഹ്വാനം നടത്തിയ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. പിണറായി വിജയന് അധിക കാലം വീട്ടില്‍ കിടന്ന് ഉറങ്ങില്ലെന്ന എ എന്‍ രാധാകൃഷ്ണന്റെ ഭീഷണി പ്രസംഗത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി കെ പി പ്രേമനാണ് പരാതി നല്‍കിയത്. അണികള്‍ മുഖേനെ മുഖ്യമന്ത്രിക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് എ എന്‍ രാധാകൃഷ്ണന് ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. കെ സുരേന്ദ്രനെതിരായ അതിക്രമം തുടര്‍ന്നാല്‍ പിണറായി വിജയന് […]
20 Jun 2021 11:07 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കലാപാഹ്വാനം നടത്തിയ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. പിണറായി വിജയന് അധിക കാലം വീട്ടില്‍ കിടന്ന് ഉറങ്ങില്ലെന്ന എ എന്‍ രാധാകൃഷ്ണന്റെ ഭീഷണി പ്രസംഗത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി കെ പി പ്രേമനാണ് പരാതി നല്‍കിയത്. അണികള്‍ മുഖേനെ മുഖ്യമന്ത്രിക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് എ എന്‍ രാധാകൃഷ്ണന് ചെയ്തതെന്ന് പരാതിയില്‍ പറയുന്നു.
കെ സുരേന്ദ്രനെതിരായ അതിക്രമം തുടര്‍ന്നാല്‍ പിണറായി വിജയന് അധിക കാലം വീട്ടില്‍ കിടന്ന് ഉറങ്ങില്ലെന്നായിരുന്നു എ എന്‍ രാധാകൃഷ്ണന്റ പ്രസ്താവന. ശബരിമല കേസില്‍ നേരത്തെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി പൊലീസ് സ്റ്റേഷനുകളില്‍ കയറ്റിയിറക്കി. ആ അഹങ്കാരവുമായി മുന്നോട്ടുപോയാല്‍ പിണറായി വിജയന് അധികം ദിവസം വീട്ടില്‍ കിടന്ന് ഉറങ്ങില്ല. മക്കളെ കാണാന്‍ ചിലപ്പോള്‍ ജയിലില്‍ വരേണ്ട സാഹചര്യം ഉണ്ടാകുമെന്നും എ എന്‍ രാധാകൃഷ്ണന് പറഞ്ഞിരുന്നു.
പ്രസംഗം വിവാദമായതോടെ മുഖ്യമന്ത്രി തന്നെ എ എന്‍ രാധാകൃഷണന് മറുപടി നല്‍കുകയും ചെയ്തിരുന്നു. അധിക കാലം വീട്ടില്‍ കിടന്ന് ഉറങ്ങില്ലെന്ന് ഇതിന് മുമ്പ് ഇതിനേക്കാള്‍ വലിയ ഭീഷണി ഉണ്ടായിട്ടുണ്ടെന്നും അന്നും താന്‍ വീട്ടില്‍ സുഖമായി കിടന്നുറങ്ങിയിട്ടുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തെറ്റായ രീതിയില്‍ ഇടപെട്ട് അന്വേഷണം അവസാനിപ്പിക്കണമെന്നാണ് ബിജെപിയുടെ ഭീഷണിയെന്നും അന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.