Top

ജെഡിഎസ് സംസ്ഥാന നേതൃത്വത്തിനെതിരെ ദേവഗൗഡക്ക് പരാതി; ‘എല്ലാം തന്നിഷ്ടപ്രകാരം’

ജെഡിഎസ് സംസ്ഥാന ഭാരവാഹി നേതൃത്വത്തിന് എതിരെ ദേശീയ പ്രസിഡണ്ട് എച്ച്ഡി ദേവഗൗഡക്ക് പരാതി അയച്ചു. സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്ത് നിന്നും സികെ നാണുവിനെ മാറ്റിയതിനൊപ്പം പിരിച്ചുവിട്ട സംസ്ഥാന സമിതി ഇതുവരെ രൂപവത്കരിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് പ്രധാന ആക്ഷേപം. സ്‌ഫോടന ശബ്ദം, തലയുയര്‍ത്തി സുധാകരന്‍ പറഞ്ഞു,’ഡിഡ്’; അഞ്ചുമിനിറ്റിനുള്ളില്‍ അറിഞ്ഞു, നാണു കൊല്ലപ്പെട്ടെന്ന്; ലക്ഷ്യം സേവറി രാജനായിരുന്നു എന്നും പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍ മാത്യൂ ടി തോമസ് പ്രസിഡണ്ട് ആയ ശേഷം സംസ്ഥാന ഭാരവാഹികളേയും ജില്ലാ പ്രസിഡണ്ടുമാരേയും ദേശീയ കമ്മിറ്റി അംഗങ്ങളേയും […]

20 Jun 2021 8:30 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജെഡിഎസ് സംസ്ഥാന നേതൃത്വത്തിനെതിരെ ദേവഗൗഡക്ക് പരാതി; ‘എല്ലാം തന്നിഷ്ടപ്രകാരം’
X

ജെഡിഎസ് സംസ്ഥാന ഭാരവാഹി നേതൃത്വത്തിന് എതിരെ ദേശീയ പ്രസിഡണ്ട് എച്ച്ഡി ദേവഗൗഡക്ക് പരാതി അയച്ചു. സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്ത് നിന്നും സികെ നാണുവിനെ മാറ്റിയതിനൊപ്പം പിരിച്ചുവിട്ട സംസ്ഥാന സമിതി ഇതുവരെ രൂപവത്കരിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് പ്രധാന ആക്ഷേപം.

സ്‌ഫോടന ശബ്ദം, തലയുയര്‍ത്തി സുധാകരന്‍ പറഞ്ഞു,’ഡിഡ്’; അഞ്ചുമിനിറ്റിനുള്ളില്‍ അറിഞ്ഞു, നാണു കൊല്ലപ്പെട്ടെന്ന്; ലക്ഷ്യം സേവറി രാജനായിരുന്നു എന്നും പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍

മാത്യൂ ടി തോമസ് പ്രസിഡണ്ട് ആയ ശേഷം സംസ്ഥാന ഭാരവാഹികളേയും ജില്ലാ പ്രസിഡണ്ടുമാരേയും ദേശീയ കമ്മിറ്റി അംഗങ്ങളേയും ഓണ്‍ലൈനായി വിളിച്ചുചേര്‍ത്താണ് തീരുമാനങ്ങള്‍ എടുത്തിരുന്നത്. എന്നാല്‍ കുറേകാലമായി ഇത്തരം നടപടികള്‍ ഉണ്ടാവുന്നില്ലെന്നും മാത്യൂ ടി തോമസും കെ കൃഷ്ണന്‍കുട്ടിയും തമ്മില്‍ ധാരണയിലെത്തി തീരുമാനം തന്നിഷ്ടപ്രകാരം എടുക്കുന്നതാണെന്നുമാണ് പരാതി.

‘തെളിവ് നശിപ്പിക്കാന്‍ കാര്‍ തകര്‍ക്കാന്‍ സുധാകരന്‍ പറഞ്ഞു’; നാല്‍പ്പാടി വാസു കൊല്ലപ്പെട്ട ദിവസം നടന്നത് ഓര്‍ത്തെടുത്ത് പ്രശാന്ത് ബാബു

എന്നാല്‍ സി കെ നാണുവിനെ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറ്റിയപ്പോള്‍ താല്‍ക്കാലികമായി രൂപവത്കരിച്ച കോര്‍കമ്മിറ്റി ചേരുന്നുവെന്ന വിശദീകരണമാണ് നേതൃത്വമാണ് നല്‍കുന്നത്. എന്നാല്‍ രണ്ട് എംഎല്‍എമാരും നാണുവും ചേരുന്ന കോര്‍ കമ്മിറ്റിയുടെ സാധുത സംസ്ഥാന സമിതി പിരിച്ചുവിട്ടതോടെ നഷ്ടമായെന്ന് നേതാക്കള്‍ ചൂണ്ടികാട്ടി.

Next Story