Top

മത ചിഹ്നങ്ങള്‍ ഉപയോഗിച്ച് ജെയ്ക് സി തോമസിന് വോട്ട് തേടി; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് വേണ്ടി മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ട് തേടിയതായി പരാതി. മന്നം യുവജന വേദിയാണ് ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. യാക്കോബായ സഭയിലെ മെത്രോപൊലീത്തമാരുടെ ചിത്രത്തോടൊപ്പം ജെയ്കിന്റെ ചിത്രവും ചേര്‍ത്തുള്ള പോസ്റ്ററുകള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ഇത് കൂടാതെ ജെയ്കിന് വേണ്ടി വോട്ട് തേടികൊണ്ടുള്ള വികാരിയുടെ ശബ്ദ സന്ദേശവും ഇത്തരത്തില്‍ പ്രചരിക്കപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മതത്തെ ഉപയോഗിച്ചുവെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും പരാതിക്കാര്‍ ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയിലെ […]

11 April 2021 12:57 AM GMT

മത ചിഹ്നങ്ങള്‍ ഉപയോഗിച്ച് ജെയ്ക് സി തോമസിന് വോട്ട് തേടി; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
X

പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് വേണ്ടി മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ട് തേടിയതായി പരാതി. മന്നം യുവജന വേദിയാണ് ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

യാക്കോബായ സഭയിലെ മെത്രോപൊലീത്തമാരുടെ ചിത്രത്തോടൊപ്പം ജെയ്കിന്റെ ചിത്രവും ചേര്‍ത്തുള്ള പോസ്റ്ററുകള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ഇത് കൂടാതെ ജെയ്കിന് വേണ്ടി വോട്ട് തേടികൊണ്ടുള്ള വികാരിയുടെ ശബ്ദ സന്ദേശവും ഇത്തരത്തില്‍ പ്രചരിക്കപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മതത്തെ ഉപയോഗിച്ചുവെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും പരാതിക്കാര്‍ ആരോപിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയിലെ എട്ടില്‍ ആറ് പഞ്ചായത്തിലും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
എട്ട് പഞ്ചായത്തുകളില്‍ രണ്ടെണ്ണം മാത്രമാണ് ഇപ്പോള്‍ യുഡിഎഫിന്റെ കൈയ്യില്‍ ഉള്ളതെന്നും ആറ് പഞ്ചായത്ത് എല്‍ഡിഎഫിനൊപ്പം ആണെന്നുമായിരുന്നു പ്രചരണം.
ഈ ഫലം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് കണക്ക്കൂട്ടല്‍.

വാകത്താനം, പുതുപ്പള്ളി, പാമ്പാടി, മണര്‍ക്കാട്, കൂരോപ്പട, അകലകുന്നം പഞ്ചായത്തുകളില്‍ എല്‍ഡിഎഫും അയര്‍ക്കുന്നം, മീനടം പഞ്ചായത്തില്‍ യുഡിഎഫുമാണ് ഭരണത്തില്‍. എല്ലാ കാലത്തും യുഡി എഫിനൊപ്പം അടിയുറച്ചു നിന്നിരുന്ന പുതുപ്പള്ളി ഇങ്ങനെ മാറുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജെയിക് പറയുന്നു.

‘എല്ലാ കാലത്തും യു ഡി എഫിനൊപ്പംഅടിയുറച്ചു നിന്നിരുന്ന പുതുപ്പള്ളി ഇങ്ങനെ മാറുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. അവകാശവാദങ്ങള്‍ ഉന്നയിച്ചപ്പോള്‍ അതിമോഹമെന്നു പറഞ്ഞു പുച്ഛിച്ചവര്‍ ഒടുവില്‍ ഈ ഫലം കണ്ടു ഞെട്ടി. മാറാത്തതായി ഒന്ന് മാത്രമേ ഉള്ളു. അത് മാറ്റമാണ്. നിയമസഭയിലും പുതുപ്പള്ളി മാറും. കോട്ട കൊത്തളങ്ങള്‍ തകര്‍ന്നു വീഴുക തന്നെ ചെയ്യും. നമുക്കു ഒന്നിച്ചു നിന്ന് പുതിയ പുതുപ്പള്ളിക്കായി പ്രവര്‍ത്തിക്കാം.’ ജെയ്ക് ഫേസ്ബുക്കില്‍ കുറിച്ചു.

Next Story