Top

ഗാര്‍ഹിക പീഡനമാരോപിച്ച് സഹോദരിമാര്‍; ഫെഫ്ക അംഗത്തെ ചോദ്യം ചെയ്തു

സിനിമാപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരില്‍ അംഗമായ ഗിരീഷ് പുന്നക്കാടനെതിരെ ഗാര്‍ഹിക പീഡനമാരോപിച്ച് സഹോദരിമാര്‍. പരാതിയുടെ അടിസ്ഥാനത്തില്‍ കളമശേരി സിഐ ഗിരീഷ് പുന്നക്കാടനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സിനിമാ-രാഷ്ട്രീയപ്രമുഖര്‍ക്കെതിരെ നിരന്തരം പരാതിയുമായി രംഗത്തെത്തുന്ന വ്യക്തിയാണ് ഗിരീഷ്. അടുത്തിടെ ഫെഫ്ക സംഘടന പ്രസിഡന്റ് ബി ഉണ്ണികൃഷ്ണനെതിരെയും നടന്‍ ജയസൂര്യക്കെതിരെയും പി രാജീവിനെതിരെയും രംഗത്തെത്തിയ വ്യക്തിയാണ് ഗിരീഷ്. മൂത്ത സഹോദരി നല്‍കിയ പരാതി ഇങ്ങനെ: ഞാനും എതിര്‍കക്ഷിയും സഹോദരി സഹോദരന്മാരാണ് പിതൃഗൃഹത്തിലാണ് താമസിക്കുന്നത്. എന്റെ ചേച്ചിയെ വിവാഹം കഴിച്ചയച്ചു. […]

17 May 2021 8:56 AM GMT

ഗാര്‍ഹിക പീഡനമാരോപിച്ച് സഹോദരിമാര്‍; ഫെഫ്ക അംഗത്തെ ചോദ്യം ചെയ്തു
X

സിനിമാപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരില്‍ അംഗമായ ഗിരീഷ് പുന്നക്കാടനെതിരെ ഗാര്‍ഹിക പീഡനമാരോപിച്ച് സഹോദരിമാര്‍. പരാതിയുടെ അടിസ്ഥാനത്തില്‍ കളമശേരി സിഐ ഗിരീഷ് പുന്നക്കാടനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സിനിമാ-രാഷ്ട്രീയപ്രമുഖര്‍ക്കെതിരെ നിരന്തരം പരാതിയുമായി രംഗത്തെത്തുന്ന വ്യക്തിയാണ് ഗിരീഷ്. അടുത്തിടെ ഫെഫ്ക സംഘടന പ്രസിഡന്റ് ബി ഉണ്ണികൃഷ്ണനെതിരെയും നടന്‍ ജയസൂര്യക്കെതിരെയും പി രാജീവിനെതിരെയും രംഗത്തെത്തിയ വ്യക്തിയാണ് ഗിരീഷ്.

മൂത്ത സഹോദരി നല്‍കിയ പരാതി ഇങ്ങനെ:

  1. ഞാനും എതിര്‍കക്ഷിയും സഹോദരി സഹോദരന്മാരാണ് പിതൃഗൃഹത്തിലാണ് താമസിക്കുന്നത്. എന്റെ ചേച്ചിയെ വിവാഹം കഴിച്ചയച്ചു. ഉദയംപേരൂരിലാണ് അവര്‍ താമസിക്കുന്നത് ഞാന്‍ അവിവാഹിതയാണ്.
  2. എന്റെ സഹോദരനായ ഗിരീഷ് ബാബു എന്നെ നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു വരികയാണ്. എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്നതരത്തില്‍ സംസാരിക്കുകയും ശരീരത്തില്‍ കയറി പിടിച്ച് അക്രമിക്കുകയും ചെയ്യുക പതിവായിരിക്കുകയുമാണ് ടിയാന്‍. എന്റെ കുടുംബ സ്വത്ത് ചൂഷണം ചെയ്തും വരികയാണ്. 2015 2017,2020 വര്‍ഷങ്ങളില്‍ ഏതിര്‍ കക്ഷി എന്നെ മാരകമായി മര്‍ദ്ദിച്ചിട്ടുണ്ട്.
  3. 2020ല്‍ എന്നെ എതിര്‍കക്ഷി തല്ലി കൈ ഓടിച്ചു. കളമശ്ശേരി പത്തടിപ്പാലം കിന്റര്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റായി ഡോക്ടര്‍ ചികിത്സിച്ചപ്പോള്‍ കേസ് ആക്കുവാന്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍ എതിര്‍കക്ഷിയും ടിയാന്റെ സുഹൃത്തും എന്നെ ഭീഷണിപ്പെടുത്തി പോലീസ് പരാതി നല്‍കുന്നതില്‍ നിന്നും പിന്‍തിരിപ്പിച്ചു. പരാതി നല്‍കിയാല്‍ അമ്മ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് എതിര്‍കക്ഷി യോടൊപ്പം ചേര്‍ന്നു. പോലീസില്‍ പരാതി നല്‍കിയാല്‍ എന്നെ കൊന്നുകളയുമെന്ന് ആശുപത്രിയില്‍ വെച്ചും പിന്നീട് വീട്ടില്‍ വെച്ചും എതിര്‍കക്ഷി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. നീ എന്റെ അച്ഛന്റെ മകളല്ല വീട്ടില്‍ നിന്നും ഇറങ്ങി പോകണം, നീയൊക്കെ എന്തിനാ ജീവിക്കുന്നത്, ആത്മഹത്യ ചെയ്തുകൂടെ എന്നൊക്കെ എതിര്‍കക്ഷി എന്നോട് എപ്പോഴും പറഞ്ഞ് എന്നെ പീഡിപ്പിക്കുകയും ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും നിര്‍ബന്ധിപ്പിക്കുകയും ചെയ്യാറുണ്ട്.
  4. 2010 നു ശേഷം ഇപ്പോഴും നിരന്തരം ശാരീരിക പീഢനവും മാനസിക പീഢനവും എതിര്‍കക്ഷി തുടര്‍ന്നു വരികയാണ്. കൊച്ചി സര്‍വ്വകലാശാല ബി.ടെക്ക് വിദ്യാര്‍ത്ഥിയായ എന്നെ പരീക്ഷയുടെ ആ ദിവസങ്ങളില്‍ ഉപദ്രവിക്കുകയും പരീക്ഷ തടസ്സപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഞാന്‍ മരണം കൊണ്ടും എതിര്‍കക്ഷിയുടെ ഭീഷണിമൂലവുമാണ് നാളിതുവരെ പോലീസ് മുമ്പാകെ പരാതി നല്‍കാതിരുന്നത്.
  1. ഇനി എനിക്ക് ഇങ്ങനെ ജീവിക്കാനാവില്ല. എതിര്‍കക്ഷിക്കെതിരെ നടപടി എടുത്ത് പുതിയ നടപടിയുണ്ടാകണമെന്നും തുടര്‍ന്നുള്ള ഗാര്‍ഹിക പീഡനങ്ങള്‍ ആയതിനാല്‍ ഈ പരാതിയിന്‍മേല്‍ കേസ് ഉണ്ടാകാതിരിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നും എന്റെ ജീവന്‍ രക്ഷിക്കണമെന്നും അപേക്ഷിക്കുന്നു.

രണ്ടാം സഹോദരി നല്‍കിയ പരാതി ഇങ്ങനെ:

  1. എന്റെ സഹോദരനാണ് എതിര്‍കക്ഷിയായ ഗിരീഷ് ബാബു. 2009 ല്‍ എന്നെ വിവാഹം കഴിച്ച് അയക്കുന്നത് വരെ എന്റെ പിതൃഗൃഹത്തിലാണ് അമ്മയോടൊപ്പം ഞാനും എന്റെ ഇളയ സഹോദരിയും ഗിരീഷ് ബാബുവും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഞാന്‍ അദ്ധ്യാപികയാണ്.
  2. എന്റെ പിതാവിന്റെ സ്വത്തുക്കളുടെ രേഖകള്‍ എല്ലാം അദ്ദേഹത്തിന്റെ മരണശേഷം എതിര്‍കക്ഷിയായ ഗിരീഷ് ബാബു ഗൂഢ ഉദ്ദേശത്തോടെ കൈക്കലാക്കിയും തുടര്‍ന്ന് വസ്തുവകകളില്‍ നിന്നും പലപ്പോഴായി എന്നെ ഭീഷണിപ്പെടുത്തിയും ഉപദ്രാവിച്ചും ആധാരങ്ങള്‍ രജിസ്ട്രര്‍ ചെയ്യിച്ച് ഒപ്പിടുവിപ്പിക്കുകയുണ്ടായി. അമ്മയുടെ പേരിലുള്ള സ്ഥലം എനിക്ക് നല്‍കാമെന്ന് കളവായി പറഞ്ഞ് വിശ്വസിപ്പിച്ച് എന്നെ വഞ്ചിച്ചു എന്നെ ഭീഷണിപ്പെടുത്തിയുമാണ് ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് വാങ്ങുകയും വില്‍പ്പന നടത്തുകയും ചെയ്തത്. എന്നാല്‍ അമ്മയുടെ വസ്തുവും ഞങ്ങളെ ചതിച്ച് വില്‍പ്പന നടത്തി എതിര്‍കക്ഷി അന്യായ ലാഭം ഉണ്ടാക്കി.
  3. ഞാന്‍ എതിര്‍കക്ഷിയായ ഗിരീഷ് ബാബുവിന്റെ ചതി മനസിലാക്കിയതിനെ തുടര്‍ന്ന് ടിയാനോട് ചോദിച്ചപ്പോള്‍ എന്നെ അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. കൂടാതെ എന്റെ എനിക്കതിനും അദ്ദേഹം വീട്ടുകരുടേയും സുഹൃത്തുക്കളുടേയും മുന്നില്‍ വെച്ച് അപവാദങ്ങള്‍ പറയുകയും ചെയ്തു. ഞങ്ങളെ സ്വര്യമായി ജീവിക്കാന്‍ അനുവദിക്കില്ലായെന്നും എന്നെയും ഭര്‍ത്താവിനേയും കൊന്നുകളയുമെന്നും ഗിരീഷ് ബാബു ഇപ്പോള്‍ ഭീഷണിപ്പെടുത്തുകയാണ്. രാഷ്ട്രീയ സ്വാധീനവും പിടിപാടുമുള്ള ഗിരീഷ് ബാബു എന്ത് കുതന്ത്രവും ഉപയോഗിച്ച് എന്നെയും കുടുംബത്തേയും ഇല്ലാതാകുമെന്ന് ഞാന്‍ കരുതുന്നു.
  4. രാഷ്ട്രീയ നേതാക്കളെ പോലും കള്ള പരാതികള്‍ നല്‍കി ഇല്ലാതാക്കുവാന്‍ നോക്കുന്ന ഒരു വ്യവഹാരിയാണ് എന്റെ സഹോദനായ എതിര്‍കക്ഷി. ടിയാനില്‍ നിന്നും നിരന്തരം മാനസിക പീഡനം ഏറ്റുവാങ്ങുകയാണ് എന്നേയും കുടുബത്തേയും അപായപ്പെടുത്തുമെന്ന് ഞാന്‍ ഭയപ്പെടുന്നു. മതിയായ സംരക്ഷണം ഞങ്ങള്‍ക്ക് ലഭിക്കണം.
  5. ആയതിനാല്‍ എന്റെ ഈ പരാതി സമക്ഷത്ത് നിന്നും സ്വീകരിച്ച് എന്റെ സ്വത്തുക്കള്‍ ഭീഷണിപ്പെടുത്തി തട്ടിയെടുത്ത് പാപഹരണം നടത്തുകയും എന്നെ മാനസികവും ശാരീരികമായും പീഡിപ്പിക്കുകയും എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ എന്നെ ഉപദ്രവിക്കുകയും എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്ത എതിര്‍കക്ഷിയായ ഗിരീഷ് ബാബുവിനെതിരെ കേസ് എടുത്ത് അന്വേഷിച്ച് നടപടി ഉണ്ടാകണമെന്നും എനിക്കും എന്റെ കുടുംബത്തിനും പോലീസ് സംരക്ഷണം നല്‍കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
Next Story

Popular Stories