Top

‘ഗോസ്റ്റ് സ്‌റ്റോറീസ്’ ആന്തോളജി; അനുരാഗ് കശ്യപ് ചിത്രത്തിനെതിരെ നെറ്റ്ഫ്‌ലിക്‌സിന് പരാതി

നെറ്റ്ഫ്‌ലിക് ആന്തോളജിയായ ഗോസ്റ്റ് സ്‌റ്റോറീസിലെ അനുരാഗ് കശൈപിന്റെ ചിത്രത്തിനെതിരെ പരാതി. നെറ്റ്ഫ്‌ലിക്‌സിലാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഗര്‍ഭം അലസിയതിന് ശേഷം ഭ്രൂണത്തെ ഭക്ഷിക്കുന്ന ദൃശ്യങ്ങള്‍ക്കെതിരെയാണ് പരാതി. പുതിയ ഐടി നിയമപ്രകാരമാണ് പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ കഥയ്ക്ക് ആ സീനിന്റെ ആവശ്യമില്ല. അത്തരം സീന്‍ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഗര്‍ഭം അലസലിന്റെ ആഘാദത്തിലൂടെ കടന്ന് പോകുന്ന സ്ത്രീകള്‍ക്ക് മുന്നറിയിപ്പ് നല്‍കി കൊണ്ടായിരിക്കണം എന്നാണ് പരാതിയില്‍ പറയുന്നത്. ഗോസ്റ്റ് സ്‌റ്റോറീസ് എന്ന ആന്തോളജിയില്‍ നാല് ഹൊറര്‍ ചിത്രങ്ങളാണ് ഉള്ളത്. […]

30 July 2021 4:28 AM GMT
ഫിൽമി റിപ്പോർട്ടർ

‘ഗോസ്റ്റ് സ്‌റ്റോറീസ്’ ആന്തോളജി; അനുരാഗ് കശ്യപ് ചിത്രത്തിനെതിരെ നെറ്റ്ഫ്‌ലിക്‌സിന് പരാതി
X

നെറ്റ്ഫ്‌ലിക് ആന്തോളജിയായ ഗോസ്റ്റ് സ്‌റ്റോറീസിലെ അനുരാഗ് കശൈപിന്റെ ചിത്രത്തിനെതിരെ പരാതി. നെറ്റ്ഫ്‌ലിക്‌സിലാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഗര്‍ഭം അലസിയതിന് ശേഷം ഭ്രൂണത്തെ ഭക്ഷിക്കുന്ന ദൃശ്യങ്ങള്‍ക്കെതിരെയാണ് പരാതി. പുതിയ ഐടി നിയമപ്രകാരമാണ് പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ചിത്രത്തിന്റെ കഥയ്ക്ക് ആ സീനിന്റെ ആവശ്യമില്ല. അത്തരം സീന്‍ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഗര്‍ഭം അലസലിന്റെ ആഘാദത്തിലൂടെ കടന്ന് പോകുന്ന സ്ത്രീകള്‍ക്ക് മുന്നറിയിപ്പ് നല്‍കി കൊണ്ടായിരിക്കണം എന്നാണ് പരാതിയില്‍ പറയുന്നത്.

ഗോസ്റ്റ് സ്‌റ്റോറീസ് എന്ന ആന്തോളജിയില്‍ നാല് ഹൊറര്‍ ചിത്രങ്ങളാണ് ഉള്ളത്. സോയ അക്തര്‍, ദിബാകര്‍ ബാനര്‍ജി, കരണ്‍ ജോഹര്‍ എന്നിവരാണ് അനുരാഗ് കശ്യപിന് പുറമെയുള്ള സംവിധായകന്‍. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശോഭിത ധൂളിപാലയാണ് കേന്ദ്ര കഥാപാത്രം. 2020 ജനുവരിയിലാണ് നെറ്റ്ഫ്‌ലിക്‌സില്‍ ആന്തോളജി റിലീസ് ചെയ്തത്.

Next Story